ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിലെ വലിയൊരു പ്രശ്നമാണ് സ്റ്റോറേജ്. നിരവധി ഗ്രൂപ്പുകളും അംഗങ്ങളും സ്ഥിരമായി അയക്കുന്ന മെസേജുകൾ പലപ്പോഴും സ്മാർട് ഫോണുകളുടെ പ്രവർത്തനെ തന്നെ ബാധിക്കാറുണ്ട്. ഇതിനൊരു പരിഹാരം വാട്സാപ് തന്നെ നൽകുന്നുണ്ട്. വാട്സാപ് സ്ഥിരമായി ഉപയോഗിക്കുന്നവരെ ഏറെ സഹായിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിലെ വലിയൊരു പ്രശ്നമാണ് സ്റ്റോറേജ്. നിരവധി ഗ്രൂപ്പുകളും അംഗങ്ങളും സ്ഥിരമായി അയക്കുന്ന മെസേജുകൾ പലപ്പോഴും സ്മാർട് ഫോണുകളുടെ പ്രവർത്തനെ തന്നെ ബാധിക്കാറുണ്ട്. ഇതിനൊരു പരിഹാരം വാട്സാപ് തന്നെ നൽകുന്നുണ്ട്.

ADVERTISEMENT

വാട്സാപ് സ്ഥിരമായി ഉപയോഗിക്കുന്നവരെ ഏറെ സഹായിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാണ്. ഈ ഫീച്ചർ നേരത്തെ തന്നെ ഐഒഎസ് പതിപ്പിലുണ്ട്. ചിത്രങ്ങൾ, വിഡിയോകൾ, ചാറ്റുകൾ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാൻ സാധിക്കും. വേണ്ടതു വേണ്ടത്തതും പെട്ടെന്ന് വേർ‍ത്തിരിച്ച് നീക്കം ചെയ്യാനും ഇതുവഴി സാധിക്കും.

ADVERTISEMENT

പുതിയ ഫീച്ചർ പരീക്ഷിക്കാൻ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ വാട്‌സാപ്പിന്റെ സെറ്റിങ്‌സിൽ പോകുക. തുടർന്ന് ഡേറ്റാ ആൻഡ് സ്റ്റോറേജ് എടുക്കുക. ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടു‌ക്കുക. ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് കാണാൻ കഴിയും.

ADVERTISEMENT

ടെക്‌സ്റ്റ്‍, ലൊക്കേഷന്‍, ഓഡിയോ‍, വിഡിയോ, ഡോക്യുമെന്റ് ഫയലുകൾ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനാകും. സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകൾ നീക്കം ചെയ്യാം.