ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സാപ് സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമാക്കി. മൂന്നുമാസം മുൻപ് ഐഒഎസ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ എല്ലാവർക്കും ആപ്പിന്റെ ബീറ്റ പതിപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ആപ് പതിപ്പ് 2.19.221 റൺ ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സാപ് സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമാക്കി. മൂന്നുമാസം മുൻപ് ഐഒഎസ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ എല്ലാവർക്കും ആപ്പിന്റെ ബീറ്റ പതിപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ആപ് പതിപ്പ് 2.19.221 റൺ ചെയ്യുന്ന ആൻഡ്രോയ്‍ഡ് ബീറ്റ ഉപഭോക്താക്കൾക്കാണ് ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുക. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഫീച്ചർ ലഭ്യമാകും.

ഈ ഫീച്ചർ എനേബിൾ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്‌സാപ് സന്ദര്‍ശിക്കുമ്പോള്‍ ഫിംഗര്‍പ്രിന്റ് നല്‍കിയാലേ ആപ്പിലേക്കു കടക്കാനാകൂ. പക്ഷേ, ലോക്കായി ഇരിക്കുമ്പോൾ എത്തുന്ന നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങൾക്ക് മറുപടി നൽകാനും വാട്സാപ് കോളുകൾ സ്വീകരിക്കാനും സാധിക്കും. വാട്‌സാപ് ബീറ്റാ ഇന്‍ഫോ (WABetaInfo) എന്ന വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ വാട്‌സാപിലെ പല പുതിയ ഫീച്ചറുകളും പരീക്ഷിക്കുന്ന കമ്പനിയാണ്.

മൂന്ന് ഓപ്ഷനുകളോടെയാണ് ഫിംഗര്‍പ്രിന്റ് ഫീച്ചറെത്തുക. ഫിംഗര്‍പ്രിന്റ് എനേബിൾ ചെയ്ത ആപ് ഉപയോഗത്തിൽ അല്ലാത്തപ്പോൾ ഓട്ടോമാറ്റിക്കായി ലോക്കാകും. അതിനുള്ള സമയപരിധി മൂന്നുതരത്തിൽ സെറ്റ് ചെയ്യാം. 1. ഉടൻതന്നെ (immediately), 2. 1 മിനിറ്റ് കഴിഞ്ഞ് (After 1 minute), 3. മുപ്പത് മിനിറ്റ് കഴിഞ്ഞ് (After 30 minutes).

ഈ ഫീച്ചര്‍ ഔദ്യോഗികമായി ലഭ്യമാക്കുമ്പോള്‍, വാട്‌സാപ്പിനുള്ളില്‍ Settings > Account > Privacy എന്നതിൽ എനേബിൾ ചെയ്യാം. ഇത് എനേബിൾ ചെയ്തു കഴിഞ്ഞാല്‍ ചാറ്റുകള്‍ മറ്റാര്‍ക്കും തുറക്കാനാകില്ല. വാട്‌സാപ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ ഫിംഗര്‍പ്രിന്റ് ഐഡി ചോദിക്കും. നോട്ടിഫിക്കേഷനില്‍ നിന്നു കടക്കാന്‍ ശ്രമിച്ചാലുമൊക്കെ ഇതു തന്നെയായിരിക്കും ഫലം. ചുരുക്കി പറഞ്ഞാല്‍ ഒരു തവണ ക്ലോസു ചെയ്തു കഴിഞ്ഞ് പിന്നെ വരുന്ന മെസേജ് കാണണമെങ്കില്‍ ഫിംഗര്‍പ്രിന്റ് പതിപ്പിക്കേണ്ടി വരും. ഏതെങ്കിലും ഒരു പ്രത്യേക ചാറ്റ് മറ്റുള്ളവര്‍ കാണാതിരിക്കാനല്ല, മറിച്ച് മുഴുവന്‍ വാട്‌സാപ് മെസേജുകളും പ്രൊട്ടക്ട് ചെയ്യാനാണിത് ഉപയോഗിക്കുക.

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ മുതല്‍ മുന്നിലേക്കുള്ള വേര്‍ഷനുകളിലെ, ഫിംഗര്‍പ്രിന്റ് സ്‌കാനറുളള ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് സൂചന.

ഇത് ആവശ്യമാണോ?

മിക്ക ഉപയോക്താക്കള്‍ക്കും ഇതു ആവശ്യമായിരിക്കില്ല. ഫോണ്‍ തന്നെ ഫിംഗര്‍പ്രിന്റ് ഐഡി കൊണ്ട് ലോക്കു ചെയ്യുന്നവര്‍ പിന്നെ ഓരോ തവണയും മെസേജ് കാണാനായി ഫിംഗര്‍പ്രിന്റ് ഐഡി നല്‍കേണ്ടി വരുന്ന സാഹചര്യം കുറവായിരിക്കും. ഫെയ്‌സ്ബുക്കിന്റെ കയ്യിലും വിരലടയാളവും മുഖത്തിന്റെ സവിശേഷതകളും എത്തിച്ചു കൊടുക്കാമെന്നതല്ലാതെ ഒരു മെച്ചവും മിക്കവാറും ഉപയോക്താക്കള്‍ക്ക് ഉണ്ടാവില്ലെന്നും വിമർശകർ പറയുന്നു.
tech Social Media