ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ വാർത്ത സോഷ്യൽമീഡിയ ആഘോഷമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ട്വിറ്ററിലെ പ്രധാന ഹാഷ്ടാഗുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. #VikramLanderFound #ISROSpotsVikram എന്നിവയാണ് പ്രധാന ഹാഷ്ടാഗുകൾ. ഞായറാഴ്ച ഉച്ചയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ വാർത്ത സോഷ്യൽമീഡിയ ആഘോഷമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ട്വിറ്ററിലെ പ്രധാന ഹാഷ്ടാഗുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. #VikramLanderFound #ISROSpotsVikram എന്നിവയാണ് പ്രധാന ഹാഷ്ടാഗുകൾ.

ADVERTISEMENT

ഞായറാഴ്ച ഉച്ചയോടെയാണ് വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഇസ്രോ മേധാവി കെ. ശിവൻ അറിയിക്കുന്നത്. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയതായും ഓർബിറ്ററാണ് ചിത്രം പകർത്തിയതെന്നുമാണ് അറിയിപ്പ് വന്നത്. ഇതോടെ സോഷ്യൽമീഡിയ ഒന്നടങ്കം സന്തോഷത്തിന്റെ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. 

ADVERTISEMENT

ലാൻഡർ കണ്ടെത്തിയെന്ന് അറിഞ്ഞതോടെ ഒരു വിഭാഗം സോഷ്യൽമീഡിയക്കാർ ‘ഇന്ത്യ ചന്ദ്രനിലിറങ്ങി’ എന്ന് ട്വീറ്റ് ചെയ്യാൻ തുടങ്ങി. സന്തോഷത്തിന്റെ വ്യക്തമായ പ്രതിഫലനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് എന്നിവയെല്ലാ ഈ നേട്ടത്തെക്കുറിച്ച് ഇന്ത്യക്കാർ എത്രമാത്രം പോസിറ്റീവ് ആണെന്ന് കാണിക്കുന്ന ടാഗുകളും പോസ്റ്റുകളും കൊണ്ട് നിറച്ചു. ആളുകൾ‌ ഏറ്റവും രസകരമായ പ്രതികരണങ്ങൾ‌ പങ്കിടുകയും അവരുടെ വികാരങ്ങൾ‌ നർമത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

‘ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് (വിക്രം) അറിയില്ല, പക്ഷേ ഇസ്രോയിൽ നിന്നുള്ള അടുത്ത പ്രഖ്യാപനത്തിനായി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, പക്ഷേ അതുവരെ’, ഇന്ത്യക്കാരുടെ സന്തോഷം പ്രകടിപ്പിക്കുന്ന നിരവധി രസകരമായ പോസ്റ്റുകൾ കാണാം.