ആൻഡ്രോയിഡ് ഫോണുകളിലെ ഫിംഗർപ്രിന്റ് ലോക്ക്, ഗ്രൂപ്പ് സ്വകാര്യത, ഡാർക്ക് തീം തുടങ്ങി നിരവധി മാറ്റങ്ങളുമായി അവതരിപ്പിച്ച വാട്സാപ്പിന്റെ പുതിയ പതിപ്പ് ഫോണുകൾ ഉപയോക്താക്കൾക്ക് വൻ തലവേദനയാകുന്നു. പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനും ആസ്വദിക്കാനുമായി വാട്സാപ് അപ്ഡേറ്റ് ചെയ്തവർക്കെല്ലാം ഫോൺ ബാറ്ററി ഡ്രെയിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡ്രോയിഡ് ഫോണുകളിലെ ഫിംഗർപ്രിന്റ് ലോക്ക്, ഗ്രൂപ്പ് സ്വകാര്യത, ഡാർക്ക് തീം തുടങ്ങി നിരവധി മാറ്റങ്ങളുമായി അവതരിപ്പിച്ച വാട്സാപ്പിന്റെ പുതിയ പതിപ്പ് ഫോണുകൾ ഉപയോക്താക്കൾക്ക് വൻ തലവേദനയാകുന്നു. പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനും ആസ്വദിക്കാനുമായി വാട്സാപ് അപ്ഡേറ്റ് ചെയ്തവർക്കെല്ലാം ഫോൺ ബാറ്ററി ഡ്രെയിൻ പ്രശ്നത്തിലായിട്ടുണ്ട്.

ADVERTISEMENT

നിരവധി ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ റിപ്പോർട്ടുകൾ പ്രകാരം ജനപ്രിയ മുൻനിര ഫോണുകളിൽ പോലും ബാറ്ററി പെട്ടെന്ന് തീർക്കുന്നുണ്ടെന്നാണ്. വൺപ്ലസ്, സാംസങ് ഹാൻഡ്സെറ്റുകളിലാണ് ഈ പ്രശ്നം കാര്യമായി കണ്ടെത്തിയിരിക്കുന്നത്. പുതിയ വാട്സാപ് അപ്‌ഡേറ്റ് പുറത്തിറങ്ങിയതു മുതൽ നിരവധി വൺപ്ലസ് ഫോൺ ഉപയോക്താക്കൾ ബാറ്ററി ഡ്രെയിൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് ശരാശരി 33 - 40 ശതമാനം ബാറ്ററി ഡ്രെയിനേജ് അനുഭവപ്പെടുന്നുണ്ട്. എല്ലാ വൺപ്ലസ് ഫോണുകളിലും ആൻഡ്രോയിഡ് 9, ആൻഡ്രോയിഡ് 10 ഒഎസാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

എന്നാൽ വൺപ്ലസ് ഫോണുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലിത്. സാംസങ് ഉൾപ്പടെയുളള ഫോണുകൾ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കൾ സമാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം സാംസങ് ഗ്യാലക്‌സി എസ് 10 സീരീസ്, ഗ്യാലക്‌സി നോട്ട് 10 സീരീസ് എന്നിവയുടെ ഉപയോക്താക്കൾ വാട്സാപ്പിൽ നിന്നുള്ള ബാറ്ററി ഡ്രെയിനിലെ വർധനവ് റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ചില ഗൂഗിൾ പിക്സൽ, ഷഓമി ഉപയോക്താക്കളും ഇത് റിപ്പോർട്ട് ചെയ്യുന്നു.

ADVERTISEMENT

ഉപയോക്താക്കൾക്ക് പ്രശ്ന നേരിടുന്ന പതിപ്പ് 2.19.308 ആണ്. എന്നാൽ പ്രശ്നം പരിഹരിക്കാൻ വാട്സാപ് ഇതുവരെ ശ്രമം നടത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഉടൻ തന്നെ ഒരു പാച്ച് വരുമെന്ന് പ്രതീക്ഷിക്കാം. എന്നാലും ബാറ്ററി ഡ്രെയിനേജ് വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത് പ്ലേ സ്റ്റോറിൽ നിന്ന് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. റെഡ്ഡിറ്റ് ഫോറങ്ങളിലെ നിരവധി ഉപയോക്താക്കൾ ഈ പരിഹാരം കാര്യങ്ങൾ മികച്ചതാക്കി എന്ന് അഭിപ്രായപ്പെടുന്നു.

English Summary: Latest WhatsApp version draining battery on OnePlus, Samsung, Xiaomi