മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായ ബിൽ ഗേറ്റ്സ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി ചേർന്ന് പോഷകാഹാരക്കുറവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ പോഷൻ കൃഷി കോഷ് പദ്ധതിക്ക് തുടക്കമിട്ടു. ചടങ്ങിന് ശേഷം മന്ത്രി സ്മൃതി ഇറാനി ഗേറ്റ്സിനൊപ്പം നിൽക്കുന്ന ഫോട്ടോയും കുറിപ്പും ഇൻസ്റ്റാഗ്രാമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായ ബിൽ ഗേറ്റ്സ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി ചേർന്ന് പോഷകാഹാരക്കുറവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ പോഷൻ കൃഷി കോഷ് പദ്ധതിക്ക് തുടക്കമിട്ടു. ചടങ്ങിന് ശേഷം മന്ത്രി സ്മൃതി ഇറാനി ഗേറ്റ്സിനൊപ്പം നിൽക്കുന്ന ഫോട്ടോയും കുറിപ്പും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയും കുറിപ്പുമാണ് നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയയിൽ ഹിറ്റായത്.

ഞങ്ങൾ രണ്ടു പേരും ഡിഗ്രി പൂർത്തിയാക്കിയിട്ടില്ല. അടുത്തതായി എന്തുചെയ്യണമെന്ന് ചിന്തിക്കുന്നു എന്നതായിരുന്നു കുറിപ്പിന്റെ സാരാംശം. കൂടെ ഒരു ഇമോജിയും ചേർത്തു. ചിരിക്കുന്ന ബിൽഗേറ്റ്സിനെ നിസ്സഹായതോടെ നോക്കുന്ന മന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വിവിധ ക്യാപ്ഷനുകളിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ താൻ ബിരുദധാരിയല്ലെന്ന് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. അവരുടെ വോട്ടെടുപ്പ് സത്യവാങ്മൂലത്തിൽ ‘മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സ് പൂർത്തിയായിട്ടില്ല’ എന്ന് ബ്രാക്കറ്റുകളിൽ പരാമർശിക്കുന്നുണ്ട്.

ടെക് ലോകത്തെ പ്രമുഖരിൽ ഏറ്റവും പ്രശസ്തമായ കോളേജ് കൊഴിഞ്ഞുപോക്കുകളിൽ ഒന്നാണ് ബിൽ ഗേറ്റ്സ്. മൈക്രോസോഫ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രണ്ടുവർഷത്തിനുശേഷം അദ്ദേഹം ഹാർവാഡിൽ നിന്ന് ഇറങ്ങിപ്പോയി. പിൽക്കാലത്ത് അദ്ദേഹത്തെ 110 ബില്യൺ ഡോളർ ആസ്തിയുള്ള ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കി മാറ്റിയത് മൈക്രോസോഫ്റ്റ് എന്ന ടെക് കമ്പനിയാണ്.

ADVERTISEMENT

സ്മൃതി ഇറാനി ഇന്നലെ രാത്രിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് പോസ്റ്റ് 67,000 ലധികം ലൈക്കുകളും 700 ല്‍ കൂടുതൽ  കമന്റുകളും ലഭിച്ചു കഴിഞ്ഞു. പോസ്റ്റിനു താഴെയുള്ള പ്രതികരണങ്ങളെല്ലാം തമാശകൾ നിറഞ്ഞതാണ്.

‘ ഹഹഹ! സമാനതകളില്ലാത്ത വിറ്റ്’ എന്നാണ് ഒരാൾ എഴുതിയത്. ‘അടിക്കുറിപ്പ് അടിക്കുറിപ്പ്,’ എന്ന് മറ്റൊരാളും പറഞ്ഞു.

ADVERTISEMENT

7 ലക്ഷം ഫോളോവേഴ്‌സുള്ള ഒരു സജീവ ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് സ്മൃതി ഇറാനി. പലപ്പോഴും അവരുടെ നർമ്മത്തിൽ പ്രശംസ പിടിച്ചുപറ്റാറുണ്ട്. ബിൽ ഗേറ്റ്സ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തി.

English Summary: In Smriti Irani's Pic With Bill Gates, Caption