ഉഭയസമ്മതത്തോടെയല്ലാത്ത ലൈംഗിക വേഴ്ച വിഡിയോകൾക്ക് ലോകത്താകമാനം നിരവധി ആരാധകരുമുണ്ട്. റിവഞ്ച് പോൺ കൂടി വരുന്ന ഈയൊരു പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിന്റെ പുതിയ നടപടി. താമസിയാതെ മറ്റു പ്രമുഖ സോഷ്യൽ, പോൺ വെബ്സൈറ്റുകളും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മാസം 5 ലക്ഷം റിവഞ്ച് പോൺ ദൃശ്യങ്ങൾ

ADVERTISEMENT

ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ് എന്നിവയുടെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്കിന് പ്രതിമാസം അഞ്ചു ലക്ഷത്തോളം റിവഞ്ച് പോൺ ( ഒരാളിന്റെ നഗ്നചിത്രങ്ങളോ വിഡിയോയോ അയാളെ അപകീർത്തിപ്പെടുത്താനായി പ്രചരിപ്പിക്കുന്നത്) ദൃശ്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫെയ്സ്ബുക്കിന് ഇപ്പോൾ പ്രതിമാസം 260 കോടി സജീവ ഉപയോക്താക്കളുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ ഈ എണ്ണം കുറവാണെന്ന് തോന്നുന്നു.

∙ പോൺ കണ്ടെത്താൻ നിർമിത ബുദ്ധി (എഐ)

ADVERTISEMENT

ഈ വർഷം ആദ്യം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് ‘റിവഞ്ച് പോൺ’ ദൃശ്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധി (എഐ) ഉപകരണങ്ങൾ ഫെയ്സ്ബുക്  പുറത്തിറക്കിയിരുന്നു എന്നും എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2017 ലാണ് ഫെയ്സ്ബുക് ഇതിന്റെ ഒരു പൈലറ്റ് പ്രൊജക്റ്റ് ആരംഭിച്ചത്. ഏത് പ്ലാറ്റ്ഫോമിലും റിവഞ്ച് പോൺ പ്രത്യക്ഷപ്പെട്ടാൽ അത്തരം ദൃശ്യങ്ങൾ തിരിച്ചറിയാനും നീക്കംചെയ്യാനും എഐ ഉപകരണത്തെ ഫെയ്സ്ബുക് വിദഗ്ധർ പരിശീലിപ്പിച്ചിട്ടുണ്ട്. 

∙ റിവഞ്ച് പോൺ പോസ്റ്റ് ചെയ്യുന്നത് പ്രതികാരം തീർക്കാൻ

ADVERTISEMENT

വ്യക്തിവിരോധം തീർക്കാനും ബ്ലാക് മെയിൽ ചെയ്യാനും പ്രതിയോഗിയുടെ റിവഞ്ച് പോൺ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നവരെ പിടിക്കാൻ വൻ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വ്യക്തിവിരോധം തീർക്കാൻ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളെ നിയന്ത്രിക്കാൻ അശ്ലീല വെബ്സൈറ്റുകൾ വരെ സംവിധാനം കൊണ്ടു വന്നിട്ടുണ്ട്.

∙ നിരീക്ഷണത്തിന് 25 അംഗ ഫെയ്സ്ബുക് ടീം

കണ്ടെന്റ് മോഡറേറ്റർമാരെ ഒഴികെ ഇരുപത്തഞ്ചോളം പേരുടെ ഒരു ടീം തന്നെ ഇത്തരം വിഡിയോകൾ കണ്ടെത്താന്‍ ഫെയ്സ്ബുക്കിലുണ്ട്. ഇവർ മുഴുവൻ സമയം പ്രവർത്തിക്കുന്നു. ചിത്രങ്ങളോ വിഡിയോകളോ റിപ്പോർട്ടുചെയ്‌തു കഴിഞ്ഞാൽ അവ വേഗത്തിൽ നീക്കം ചെയ്യുക മാത്രമല്ല, അപ്‌ലോഡുചെയ്‌ത നിമിഷം തന്നെ എഐ ഉപയോഗിച്ച് ചിത്രങ്ങൾ കണ്ടെത്തുകയും അവ പങ്കിടുന്നത് തടയുകയും ചെയ്യുക എന്നതാണ് ടീമിന്റെ ലക്ഷ്യം.

∙ ഓൺലൈനിൽ റിവഞ്ച് പോൺ കൂടുന്നു

ഉഭയസമ്മതത്തോടെയല്ലാത്ത ലൈംഗിക വേഴ്ച വിഡിയോകൾക്ക് ലോകത്താകമാനം നിരവധി ആരാധകരുമുണ്ട്. റിവഞ്ച് പോൺ കൂടി വരുന്ന ഈയൊരു പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിന്റെ പുതിയ നടപടി. താമസിയാതെ മറ്റു പ്രമുഖ സോഷ്യൽ, പോൺ വെബ്സൈറ്റുകളും ഈ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായേക്കുമെന്നാണ് റിപ്പോർട്ട്.

English Summary: Facebook Receives About 500,000 Revenge Porn Complaints Monthly