മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ ചുഴലിക്കാറ്റുപോലെ ആടിത്തിമിര്‍ത്തപ്പോള്‍ കാണികള്‍ ആകെ കണ്‍ഫ്യൂഷനായെങ്കില്‍ അവരെ തെറ്റുപറയാനാവില്ല. എന്നാല്‍, അതില്‍ വിഷമിക്കേണ്ടതില്ല. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനശാലയും ആകെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നാണ് അവരുടെ ഒരു ട്വീറ്റ് വെളിവാക്കുന്നത്. ആമസോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ ചുഴലിക്കാറ്റുപോലെ ആടിത്തിമിര്‍ത്തപ്പോള്‍ കാണികള്‍ ആകെ കണ്‍ഫ്യൂഷനായെങ്കില്‍ അവരെ തെറ്റുപറയാനാവില്ല. എന്നാല്‍, അതില്‍ വിഷമിക്കേണ്ടതില്ല. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനശാലയും ആകെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നാണ് അവരുടെ ഒരു ട്വീറ്റ് വെളിവാക്കുന്നത്. ആമസോണ്‍ മുഴുവന്‍ കണ്‍ഫ്യൂസ്ഡ് ആയില്ലെന്നു വരുകിലും അവരുടെ ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നയാളുകളിലാരോ വല്ലാതെ ആശയക്കുഴപ്പിത്തിലായിരുന്നു എന്നാണ് ഈ സന്ദര്‍ഭം കാണിച്ചുതരുന്നത്. എന്തായാലും അത് ട്വിറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തി.

ADVERTISEMENT

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു ദിവസം ലഭിച്ചേക്കാമെന്ന് ഒരു വാര്‍ത്താ ഏജന്‍സി ട്വീറ്റു ചെയ്തു. സ്മാര്‍ട്ട്X എന്നറിയപ്പെടുന്ന ജേണലിസ്റ്റ് ഇതിനു മറുപടിയായി ട്വീറ്റു ചെയ്തത് 'ഏതു കാര്യത്തിനാണ് 7 ദിവസം വേണ്ടിവരിക?'  എന്നായിരുന്നു. അദ്ദേഹം തന്നെ അതിനു മറുപടിയും നല്‍കി. 'ആമസോണില്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും സാധനം ലഭിക്കാതിരിക്കുന്നതിന്' എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഉടനെ തന്നെ ആമസോണിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നയാളുടെ (@AmazonHelp) മറുപടിയും വന്നു: താങ്കള്‍ക്കുണ്ടായ മോശം അനുഭവത്തിനു ക്ഷമ ചോദിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാമോ? ഞങ്ങള്‍ക്കു സഹായിക്കാനാകും എന്നാണ് മറുപടി വന്നത്.

ADVERTISEMENT

എന്താണ് നടക്കുന്നതെന്നു മനസിലാക്കാത്തതിനാല്‍ ആമസോണിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നയാള്‍ക്ക് അബദ്ധം പറ്റിയതാണിത് എന്നാണ് റിപ്പോര്‍ട്ട്. ഈ ട്വീറ്റ് ഉടനടി ഡിലീറ്റു ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

സമൂഹ മാധ്യമങ്ങളില്‍ ഇത്തരം തെറ്റുകള്‍ സര്‍വ്വസാധാരണമാണ്. ഒരു ഫോണിന്റെ പ്രചാരണത്തിനായി കാശുവാങ്ങി കൊണ്ടുവരുന്ന സിനിമാ നടനും മറ്റും വേറൊരു ഫോണ്‍ പരസ്യമായി ഉപയോഗിക്കുന്നതും മറ്റും സ്ഥിരം കാഴ്ചകളാണ്. എന്നാല്‍ ഇതാദ്യമായിരിക്കാം ഒരു ആഗോള ഭീമന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മനസിലാക്കാതെ പ്രതികരിക്കുന്നതെന്ന് ചിലര്‍ പറയുന്നു.

ട്വീറ്റ് നടത്തിയത് ബോട്ടോ?

എന്നാല്‍, അതൊന്നുമല്ല സംഗതി. ആമസോണ്‍ ട്വീറ്റര്‍ നിയന്ത്രിക്കാന്‍ റോബോട്ടുകളെ വച്ചിരിക്കുന്നതായിരിക്കാം കാരണമെന്നും പ്രതിരകണമുണ്ട്. എന്നാല്‍ പോലും കമ്പനിയുടെ പേര് കണ്ടതോടെ ചാടി പ്രതികരിച്ചല്ലോ, അതൊരു നല്ല കാര്യം തന്നെ എന്നു പറയുന്നവരും ഉണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടുകള്‍ മനുഷ്യര്‍ക്കു പകരം നില്‍ക്കാന്‍ ഇപ്പോഴും സാധിക്കില്ല എന്നതിന്റെ തെളിവാണിതെന്നു പറയുന്നവരും ഉണ്ട്. ട്വീറ്റ് നടത്തിയ എഐ ആണ് എന്ന് ആമസോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

English Summary: Amazon baffled by Maharashtra turmoil, confuses sarcastic tweet for customer complaint