രാജ്യത്തെ പുതിയ പൗരത്വ ഭേദഗതി നിയത്തെ എത്ര പേർ പിന്തുണയ്ക്കുന്നു എന്ന് കണ്ടെത്താൻ ചില ഓർ‌ഗനൈസേഷനുകളും വ്യക്തികളും സോഷ്യൽ മീഡിയയിൽ നടത്തിയ വോട്ടെടുപ്പുകളിലെല്ലാം മോദി സർക്കാരിന് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സി‌എ‌എ-എൻ‌ആർ‌സിയെക്കുറിച്ചുള്ള വോട്ടെടുപ്പുകളിൽ ലക്ഷക്കണക്കിന് പേരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ പുതിയ പൗരത്വ ഭേദഗതി നിയത്തെ എത്ര പേർ പിന്തുണയ്ക്കുന്നു എന്ന് കണ്ടെത്താൻ ചില ഓർ‌ഗനൈസേഷനുകളും വ്യക്തികളും സോഷ്യൽ മീഡിയയിൽ നടത്തിയ വോട്ടെടുപ്പുകളിലെല്ലാം മോദി സർക്കാരിന് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സി‌എ‌എ-എൻ‌ആർ‌സിയെക്കുറിച്ചുള്ള വോട്ടെടുപ്പുകളിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.

ADVERTISEMENT

സ്വതന്ത്ര പ്ലാറ്റ്ഫോമാണെന്ന് അവകാശപ്പെടുന്ന IndianPoll.in ന്റെ വോട്ടെടുപ്പിലെ ചോദ്യം ഇങ്ങനെയായിരുന്നു, ‘നിങ്ങൾ എൻ‌ആർ‌സിയും സി‌എ‌എയും പിന്തുണയ്ക്കുന്നുണ്ടോ? ഈ വോട്ടെടുപ്പിൽ ഇതുവരെ 20 ലക്ഷം പേരാണ് വോട്ട് ചെയ്തത്. ഇതിൽ കേവലം രണ്ടു ലക്ഷം പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. അതായത് 10.2% പേർ പിന്തുണയോടെ വോട്ട് ചെയ്തപ്പോൾ 18.73 ലക്ഷം, അതായത് 89.8 ശതമാനം പേർ സർക്കാരിന്റെ നീക്കത്തിനെതിരെ വോട്ട് ചെയ്തു.

ADVERTISEMENT

മു‍ൻനിര ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ ഡിസംബർ 17 ന് ഫെയ്സ്ബുക്കിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ‘#CAB & #NRC- യിലെ നിങ്ങളുടെ നിലപാട് എന്താണ്?’ ഇതായിരുന്നു ചോദ്യം. ഈ പോളിൽ 6.5 ലക്ഷം പേരാണ് പങ്കെടുത്തത്. 36 ശതമാനം വോട്ടർമാർ CAB / NRC യെ പിന്തുണച്ചപ്പോൾ 64 ശതമാനം പേർ എതിരെ വോട്ട് ചെയ്തു.

ADVERTISEMENT

സിയാസാറ്റ് ഡോട്ട് കോം അഭിപ്രായ വോട്ടെടുപ്പിൽ ചോദ്യം ഇതായിരുന്നു: രണ്ട് നിയമങ്ങൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിനെതിരെ സി‌എ‌എ-എൻ‌ആർ‌സിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സർക്കാർ പ്രചാരണം വിജയിക്കുമോ? 80.52 ശതമാനം വോട്ടർമാരും ' ഇല്ല ' എന്നും 19.48 ശതമാനം വോട്ടർമാർ' അതെ ' എന്നുമാണ് രേഖപ്പെടുത്തിയത്.

ജനപ്രിയ ഹിന്ദി ദിനപത്രമായ ഡൈനിക് ജാഗ്രാൻ പുറത്തിറക്കിയ മറ്റൊരു വോട്ടെടുപ്പിൽ 54.1 ശതമാനം പേർ സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്തിയപ്പോൾ 44.1 ശതമാനം പേർ ഇത് അംഗീകരിച്ചു. ഡിസംബർ 24 ന് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി നടത്തിയ വോട്ടെടുപ്പിൽ 52.3 ശതമാനം പേർ സി‌എ‌എയ്‌ക്കെതിരെ വോട്ട് ചെയ്തപ്പോൾ 47.7 ശതമാനം പേർ അനുകൂലമായി വോട്ട് ചെയ്തു. ഫെയ്സ്ബുക്കിലെ അദ്ദേഹത്തിന്റെ വോട്ടെടുപ്പിന്റെ അതേ പതിപ്പിൽ 64 ശതമാനം ആളുകൾ വിവാദ നിയമത്തിന് എതിരായി വോട്ടുചെയ്യുകയും 36 ശതമാനം പേർ അനുകൂലമായി വോട്ടുചെയ്യുകയും ചെയ്തു.