സങ്കൽപ്പിച്ചതിനേക്കാൾ പല തരത്തിൽ സാങ്കേതികവിദ്യ ഒരു അനുഗ്രഹമാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ദിവസങ്ങള്‍ക്ക് മുൻപ് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ രക്ഷിക്കാൻ സഹായിച്ചത് സ്‌നാപ്ചാറ്റ് പോലുള്ള നിസ്സാര ആപ്ലിക്കേഷൻ ആണ്. കലിഫോർണിയയിലെ ഒരു കൗമാരക്കാരിയെ മൂന്ന് പുരുഷന്മാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും സാങ്കേതികവിദ്യ നമ്മൾ സങ്കൽ‌പ്പിക്കുന്നതിനേക്കാൾ അനുഗ്രഹമാകാറുണ്ട്. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് മുൻപ് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ രക്ഷിക്കാൻ സഹായിച്ചത് സ്‌നാപ്ചാറ്റ് പോലുള്ള നിസ്സാര ആപ്ലിക്കേഷൻ ആണ്. കലിഫോർണിയയിലെ കൗമാരക്കാരിയെ മൂന്ന് പുരുഷന്മാർ തട്ടിക്കൊണ്ടുപോയി. സുഹൃത്തുക്കളെ ഇതറിയിക്കാൻ പെൺകുട്ടിയെ സഹായിച്ചത് സ്നാപ്ചാറ്റ് ആയിരുന്നു. ഇതോടെ പെട്ടെന്ന് തന്നെ പെൺകുട്ടിയെ രക്ഷപ്പെടുത്താനും കഴിഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയതായും എവിടെയാണെന്ന് അവൾക്കറിയില്ലെന്നും സുഹൃത്തുക്കളോട് പറയാൻ 14 വയസുകാരി സ്‌നാപ്ചാറ്റ് ഉപയോഗിക്കുകയായിരുന്നു. അവൾ നിൽക്കുന്ന ലൊക്കേഷൻ ട്രാക്കുചെയ്യാൻ സുഹൃത്തുക്കൾ ആപ്ലിക്കേഷൻ ഉപയോഗിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.

ADVERTISEMENT

സംഭവസ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ മോട്ടൽ മുറിക്കുള്ളിൽ കണ്ടെത്തി. 55 കാരനെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി മോട്ടൽ റൂമിൽ പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്.

സ്‌നാപ്ചാറ്റിന്റെ വക്താവ് ബസ്‌ഫീഡും വാർത്തയോട് പ്രതികരിച്ചു. അവരുടെ ആപ്ലിക്കേഷന്റെ മാപ്പ് സൗകര്യം മുൻപും സമാന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അവരുടെ സ്‌നാപ്പ് മാപ്പ് സൗകര്യം അങ്ങേയറ്റം വിശ്വസനീയമാണെന്നും സുഹൃത്തുക്കളുമായി പങ്കിടാമെന്നും അവർ പറഞ്ഞു. പക്ഷേ, അപ്ലിക്കേഷൻ ഉപയോഗത്തിലായിരിക്കുമ്പോൾ മാത്രമേ ഇത് കൃത്യമായ സ്ഥാനം കണ്ടെത്താൻ സഹായിക്കൂ. സാങ്കേതികവിദ്യ ആളുകളെ രക്ഷിക്കാൻ വന്ന നിരവധി സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.