വിവാഹിതരായ ഇന്ത്യക്കാരിൽ 55 ശതമാനം പേരും ഒരു തവണയെങ്കിലും പങ്കാളിയോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെന്ന് പ്രമുഖ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്ലീഡന്റെ ഏറ്റവും പുതിയ സർവേ റിപ്പോർട്ട്. ഇണകളെ വഞ്ചിക്കുന്നതിൽ 56 ശതമാനവും സ്ത്രീകളാണെന്നും വിവാഹേതര ബന്ധങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഡേറ്റിങ് ആപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹിതരായ ഇന്ത്യക്കാരിൽ 55 ശതമാനം പേരും ഒരു തവണയെങ്കിലും പങ്കാളിയോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെന്ന് പ്രമുഖ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്ലീഡന്റെ ഏറ്റവും പുതിയ സർവേ റിപ്പോർട്ട്. ഇണകളെ വഞ്ചിക്കുന്നതിൽ 56 ശതമാനവും സ്ത്രീകളാണെന്നും വിവാഹേതര ബന്ധങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഡേറ്റിങ് ആപ്പിന്റെ സർവേയിലുണ്ട്.

ADVERTISEMENT

വാസ്തവത്തിൽ, 48 ശതമാനം ഇന്ത്യക്കാരും ഒരേസമയം രണ്ട് ആളുകളുമായി പ്രണയത്തിലാകാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു. 46 ശതമാനം പേർ ഒരു വ്യക്തിയുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ ചതിക്കാമെന്ന് കരുതുന്നു. ഈ കാരണത്താലാണ് പങ്കാളികൾ തമ്മിൽ ക്ഷമിക്കാൻ തയ്യാറാകുന്നത്. 7 ശതമാനം പങ്കാളിയോട് രണ്ടാമതൊന്ന് ആലോചിക്കാതെ ക്ഷമിക്കും. സാഹചര്യങ്ങൾ വിശദീകരിക്കുകയാണെങ്കിൽ 40 ശതമാനം പേർ അങ്ങനെ ചെയ്യും. ഇതുപോലെ, 69 ശതമാനം പേരും അവരുടെ പങ്കാളി ക്ഷമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരാണ്.

ADVERTISEMENT

ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലായി 25 നും 50 നും ഇടയിൽ പ്രായമുള്ള 1,525 വിവാഹിതരിലാണ് ഈ ഗവേഷണം നടത്തിയത്. 2017 ഏപ്രിലിൽ ഇന്ത്യയിലെത്തിയ ഗ്ലീഡൻ രാജ്യത്ത് എട്ട് ലക്ഷം വരിക്കാരെ ഇതിനികം തന്നെ ചേര്‍ത്തിട്ടുണ്ട്. 

ADVERTISEMENT

അവിഹിതബന്ധത്തെ സംബന്ധിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഡേറ്റിങ് ആപ്പിലെ അംഗത്വത്തിൽ കുതിച്ചുചാട്ടം നടത്തി. ഇന്ത്യയിലെ വിവാഹമോചന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1 ശതമാനം ആണെന്നാണ് സർവേ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ആയിരം ദമ്പതികളിൽ 13 പേർ മാത്രമേ വേർപ്പിരിയൊന്നുള്ളൂ. 90 ശതമാനം ഇന്ത്യൻ വിവാഹങ്ങൾ ഇപ്പോഴും കുടുംബങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. 5 ശതമാനം ദമ്പതികൾ മാത്രമാണ് പ്രണയത്തിലൂടെ വിവാഹം കഴിക്കുന്നത്.

കൂടാതെ, ഇന്ത്യയിലെ വിവാഹിതരിൽ 49 ശതമാനം പേരും തങ്ങളുടെ പങ്കാളിയല്ലാതെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം, 10 ൽ 5 പേരും ഇതിനകം തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് (47%). സ്ത്രീകളാണ് അവിശ്വാസത്തിന് ഏറ്റവും തടസ്സമില്ലാത്തതെന്നും കണ്ടെത്തി. ഇവരിൽ 41 ശതമാനം പേർ പങ്കാളിയല്ലാതെ മറ്റൊരാളുമായി പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ 26 ശതമാനം മാത്രമാണ് പുരുഷന്മാർ.