ഇറ്റലിയിൽ കൊറോണവൈറസ് രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണ്. ചൈനയിലെ പോലെ ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ സർക്കാർ ആദ്യം തന്നെ പരാജയപ്പെട്ടു. ഇപ്പോൾ സോഷ്യൽമീഡിയ വഴി കഴിയുന്നത്ര ക്യാംപയിനുകൾ നടത്തുന്നുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ #IStayHome എന്ന ഹാഷ്ടാഗുമായി ഇറ്റലിക്കാർ സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലിയിൽ കൊറോണവൈറസ് രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണ്. ചൈനയിലെ പോലെ ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ സർക്കാർ ആദ്യം തന്നെ പരാജയപ്പെട്ടു. ഇപ്പോൾ സോഷ്യൽമീഡിയ വഴി കഴിയുന്നത്ര ക്യാംപയിനുകൾ നടത്തുന്നുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ #IStayHome എന്ന ഹാഷ്ടാഗുമായി ഇറ്റലിക്കാർ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

ADVERTISEMENT

ഇറ്റലിയിലെ കലാകാരന്മാരും ഡോക്ടർമാരും രാഷ്ട്രീയക്കാരും പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ കടുത്ത നടപടികൾക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന വലിയൊരു ദുരത്തെ നേരിടാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അനുയായികളോട് ആഹ്വാനം ചെയ്യുന്നു.

ADVERTISEMENT

16 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന പ്രതിസന്ധിയെ നേരിടാൻ ഗായകൻ ടിസിയാനോ ഫെറോ, ഓസ്കാർ ജേതാവ് നടൻ പൗലോ സോറന്റിനോ തുടങ്ങിയവർ #iorestoacasa (I Stay Home) ഹാഷ്‌ടാഗ് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ‘നമുക്ക് നിയമങ്ങൾ പാലിക്കാം,’ പ്രശസ്ത പോപ്പ് ഗായകൻ ഫെറോ ട്വീറ്റ് ചെയ്തു. വീട്ടിലിരുന്ന് തന്നെ സംഗീതം റെക്കോർഡുചെയ്യുന്ന വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.

ADVERTISEMENT

ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ഹാസ്യനടന്മാരിൽ ഒരാളായ റൊസാരിയോ ഫിയോറെല്ലോ ഇൻസ്റ്റാഗ്രാം വിഡിയോ സന്ദേശത്തിൽ വീട്ടിലെ സന്തോഷം ആസ്വദിക്കാൻ ആരാധകരോട് അഭ്യർഥിച്ചു: ‘എന്നെപ്പോലെ, വീട്ടിൽ തന്നെ തുടരുക!’ രാജ്യത്തെ വൈറസ് മരണസംഖ്യ ഞായറാഴ്ച 366 ൽ നിന്ന് തിങ്കളാഴ്ച 463 ആയി ഉയർന്നതായി രാജ്യത്തെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു.

ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യമാണ് ഇറ്റലി, ഇതുവരെ 9,172 കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. കൊറോണ വൈറസ് സോഷ്യൽ മീഡിയ ക്യാംപെയിൻ യുവതലമുറയെയാണ് ലക്ഷ്യമിടുന്നത്. ചൈനയേക്കാളും അതിഭീകര കാഴ്ചകളാണ് ഇറ്റലിയിൽ കാണുന്നത്. ചൈനയിൽ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടന്നത്. ഇതിനാലാണ് കൊറോണയെ അതിവേഗം നിയന്ത്രിക്കാൻ സാധിച്ചത്.