കോവിഡ് രോഗത്തെക്കാൾ വേഗത്തിൽ രോഗത്തെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇത്തരം വ്യാജസന്ദേശങ്ങളും വ്യാജവാർത്തകളും സത്യമാണോ എന്നു പരിശോധിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണു വാട്സാപ്. ഫോർവേഡ് ചെയ്തെത്തുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രോഗത്തെക്കാൾ വേഗത്തിൽ രോഗത്തെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇത്തരം വ്യാജസന്ദേശങ്ങളും വ്യാജവാർത്തകളും സത്യമാണോ എന്നു പരിശോധിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണു വാട്സാപ്. ഫോർവേഡ് ചെയ്തെത്തുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ ഗൂഗിൾ സേർച് ഉപയോഗിക്കാനുള്ള എളുപ്പവഴിയാണ് വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

ഫോർവേഡുകളുടെ വലതുവശത്ത് ഒരു സേർച് ഐകൺ ആണ് വാട്സാപ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ തൊട്ടാൽ അടുത്ത വിൻഡോയിൽ ആ സന്ദേശം ഗൂഗിളിലേക്ക് അപ്‌ലോഡ് ചെയ്ത് സേർച് ചെയ്യട്ടെ എന്നു ചോദിക്കും. CANCEL, SEARCH WEB എന്ന രണ്ട് ഓപ്ഷനുകളാണുള്ളത്. SEARCH WEB തിരഞ്ഞെടുത്താൽ സന്ദേശം ഗൂഗിളിൽ സേർച് ചെയ്യുകയും അതുമായി ബന്ധപ്പെട്ട സേർച് ഫലങ്ങൾ പരിശോധിക്കുകയും ചെയ്യാം. ഇതിനു പുറമേ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ടുമായി വ്യാജവാർത്തകൾ‌ തടയുന്നതിന് ഏഴരക്കോടി രൂപയോളം വാട്സാപ് ചെലവിട്ടു. വാട്സാപ് ഉപയോഗം വർധിക്കുന്നത് മുന്നിൽകണ്ട് സെർവർ ശേഷി ഇരട്ടിയാക്കി.

ADVERTISEMENT

ഇതിനു പുറമേ കോവിഡ്19നെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൽ ലോകാരോഗ്യസംഘടനയുമായി സഹകരിച്ച് ഒരു ചാറ്റ്ബോട്ടും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്. +41798931892 എന്ന നമ്പരാണു ചാറ്റ്ബോട്ടായി പ്രവർത്തിക്കുന്നത്. ഈ നമ്പർ ഫോണിൽ സേവ് ചെയ്ത് ഇതിലേക്ക് വാട്സാപ്പിലൂടെ സംശയങ്ങൾ ചോദിക്കാം. 

ADVERTISEMENT

കേന്ദ്രസർക്കാരിന്റെ കൊറോണ ഹെൽപ്ഡെസ്കും വാട്സാപ്പിൽ ലഭിക്കും. +919013151515 എന്ന നമ്പർ കോൺടാക്സിൽ ചേർത്ത് Hi എന്നയച്ചു ചാറ്റ്ബോട്ട് ഉപയോഗിക്കാം. A,B,C,D,E,F വിഭാഗങ്ങളിലായി ലഭ്യമാക്കിയിട്ടുള്ള മെനുവിൽ നിന്ന് വിഷയം തിരഞ്ഞെടുത്തു കോവിഡ് രോഗത്തെ സംബന്ധിച്ച വിവരങ്ങൾ വാട്സാപ്പിലൂടെ തൽസമയം അറിയാം.