ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഫെയ്സ്ബുക്കിന്റെ മേധാവി മാർക്ക് സക്കർബർഗിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഒരു വർഷം ചെലവാക്കുന്നത് 23.4 ദശലക്ഷം ഡോളറാണ് (ഏകദേശം 178.25 കോടി രൂപ). ഇതു മുൻവർഷത്തെ (2018) കണക്കുകൾ നോക്കുമ്പോൾ ഇരട്ടിയാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഫെയ്സ്ബുക്കിന്റെ മേധാവി മാർക്ക് സക്കർബർഗിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഒരു വർഷം ചെലവാക്കുന്നത് 23.4 ദശലക്ഷം ഡോളറാണ് (ഏകദേശം 178.25 കോടി രൂപ). ഇതു മുൻവർഷത്തെ (2018) കണക്കുകൾ നോക്കുമ്പോൾ ഇരട്ടിയാണെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. കേവലം ഒരു ഡോളർ മാത്രം ശമ്പളം വാങ്ങുന്ന സക്കർബർഗിന്റെ സുരക്ഷയ്ക്കാണ് ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. ഇതെല്ലാം കൂടാതെ സക്കർബർഗിന്റെ സ്വകാര്യ ജെറ്റിനായി 2.6 ദശലക്ഷം ഡോളറും മുടക്കുന്നുണ്ട്​​. ഇതും സുരക്ഷയുടെ ഭാഗമായാണ് ഫെയ്സ്ബുക് കണക്കാക്കുന്നത്.

ADVERTISEMENT

2018 ൽ ചെലവഴിച്ചത് ഏകദേശം 20 ദശലക്ഷം ഡോളറായിരുന്നു. 2017 ൽ ഇത് 9.1 ദശലക്ഷം ഡോളറുമായിരുന്നു. എന്നാൽ സക്കർബർഗിന്റെ വാർഷിക ശമ്പളം 1 ഡോളറായി തുടരുന്നു. ചെലവിന്റെ കാര്യത്തിൽ സക്കർബർഗിന്റെ വീട്ടിലെയും വ്യക്തിഗത യാത്രയിലെയും വ്യക്തിഗത സുരക്ഷയുമായി ബന്ധപ്പെട്ട ചിലവുകൾക്ക് ഏകദേശം 10,463,717 ഡോളറാണ് വിനിയോഗിച്ചത്.

ADVERTISEMENT

അദ്ദേഹത്തെയും കുടുംബത്തെയും സംരക്ഷിക്കാൻ 10 ദശലക്ഷം ഡോളർ അധികമായി ആവശ്യമാണ്. സ്വകാര്യ വിമാനച്ചെലവിന് സക്കർബർഗിന് 2.95 ദശലക്ഷം ഡോളർ ആവശ്യമാണെന്നും ഫയലിങ് വ്യക്തമാക്കുന്നു. 2018 ൽ സ്വകാര്യ വിമാന യാത്രയ്ക്കായി 2.59 ദശലക്ഷം ഡോളറും 2017 ൽ 1.52 ദശലക്ഷം ഡോളറും അദ്ദേഹം ചെലവഴിച്ചു.

അതേസമയം, ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഷെറിൻ സാൻഡ്‌ബെർഗിന്റെ അടിസ്ഥാന ശമ്പളം 875,000 ഡോളറിലധികമായി. 2018 ൽ ഇത് 843,000 ഡോളറായിരുന്നു. എന്നാൽ, അവർക്ക് 902,740 ഡോളർ ബോണസും ലഭിക്കുന്നുണ്ട്. സാൻഡ്‌ബെർഗിന് വ്യക്തിഗത സുരക്ഷയും ആവശ്യമാണ്. ഇതിനായി 2019 ൽ 4.37 ദശലക്ഷം ഡോളർ വിനിയോഗിച്ചു.