ഫെയ്സ്ബുക്കിന്റെ കീഴിലുള്ള ഓൺലൈൻ പേയ്മെന്റ് സർവീസായ വാട്സാപ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് രണ്ട് വർഷമായി വാട്സാപ് പേയുടെ ബീറ്റാ പതിപ്പ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം വാട്സാപ് പേയ്‌ക്ക് ഔദ്യോഗികമായി തുടങ്ങാനായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക്കിന്റെ കീഴിലുള്ള ഓൺലൈൻ പേയ്മെന്റ് സർവീസായ വാട്സാപ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് രണ്ട് വർഷമായി വാട്സാപ് പേയുടെ ബീറ്റാ പതിപ്പ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം വാട്സാപ് പേയ്‌ക്ക് ഔദ്യോഗികമായി തുടങ്ങാനായിട്ടില്ല. എന്നാൽ ഏറെ കാത്തിരിപ്പിന് ശേഷം മെയ് അവസാനത്തോടെ വാട്‌സാപ് പേ തുടങ്ങുമെന്നാണ് അറിയുന്നത്.

ADVERTISEMENT

പേയ്‌മെന്റ് സേവനങ്ങൾ ഘട്ടംഘട്ടമായി ആരംഭിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വാട്സാപ്പിന് അനുമതി നൽകിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വാട്‌സാപ്പിന്റെ അടുത്ത നീക്കത്തെക്കുറിച്ച് മണി കൺട്രോൾ വെബ്സൈറ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ADVERTISEMENT

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ മൂന്ന് മുൻനിര ബാങ്കുകളുമായി ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷൻ സഹകരിച്ചു പ്രവർത്തിക്കും. ആദ്യ ഘട്ടത്തിൽ വാട്സാപ് പേയുമായി സഹകരിക്കാൻ തയാറല്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

ലോഞ്ച് കാലതാമസത്തിന് പ്രധാന കാരണമായ റിസർവ് ബാങ്കിന്റെ ഡേറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ ഇപ്പോൾ വാട്സാപ് പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ധാരാളം ഇടപാടുകൾ കൈകാര്യം ചെയ്യാൻ ബാങ്കുകളെ സഹായിക്കുന്നതിന് ഘട്ടം ഘട്ടമായി പേയ്‌മെന്റ് സേവനം ആരംഭിക്കുമെന്നാണ് വാട്‌സാപ് പറയുന്നത്. വാട്‌സാപ്പിന് ഇന്ത്യയിൽ 40 കോടി ഉപയോക്താക്കളുണ്ട്. ഇത് ആഗോളതലത്തിൽ ഏറ്റവും വലിയ വിപണിയാണ്.

ഞങ്ങൾ സർക്കാരുമായി തുടർന്നും പ്രവർത്തിക്കും, ഇതിലൂടെ ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും വാട്സാപ് പേയ്‌മെന്റുകളിലേക്ക് പ്രവേശനം നൽകാൻ കഴിയും. വാട്‌സാപ് പേയ്‌മെന്റുകൾ വരുന്നതോ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ ത്വരിതപ്പെടുത്താൻ സഹായിക്കും. ഇത് കോവിഡ് സമയത്ത് വളരെ പ്രധാനമാണ്. കാരണം ഇത് ഇന്ത്യയിലെ 40 കോടി ഉപയോക്താക്കൾക്ക് ഇടപാട് നടത്താനുള്ള സുരക്ഷിതമായ മാർഗമാണെന്ന് വാട്സാപ് വക്താവ് പറഞ്ഞു.

ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുത്ത് വാട്‌സാപ് പേ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഉപയോക്താക്കൾക്ക് മറ്റൊരു ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യേണ്ടതില്ലാത്തതിനാൽ ഉപയോഗിക്കാൻ എളുപ്പവുമാണ്. രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് വിപണിയിൽ വാട്സാപ് പേ, നിലവിലുള്ള സർവീസുകളായ ഗൂഗിൾ പേ, പേടിഎം എന്നിവയ്‌ക്കും കടുത്ത വെല്ലുവിളിയായിരിക്കും.