ഈ വര്‍ഷത്തെ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാര്‍ക്ക് ആദരവും ബഹുമാനവും അര്‍പ്പിക്കാന്‍ ഉപയോക്താക്കാള്‍ക്ക് അവസരമൊരുക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് പുതിയ ക്യാംപെയിയിന്‍ തുടങ്ങി. മാതൃത്വത്തിന്റെ സ്മരണയ്ക്കായി അമ്മമാരുടെ എല്ലാ നിസ്വാര്‍ഥ പരിശ്രമങ്ങളെയും അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ മാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷത്തെ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാര്‍ക്ക് ആദരവും ബഹുമാനവും അര്‍പ്പിക്കാന്‍ ഉപയോക്താക്കാള്‍ക്ക് അവസരമൊരുക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് പുതിയ ക്യാംപെയിയിന്‍ തുടങ്ങി. മാതൃത്വത്തിന്റെ സ്മരണയ്ക്കായി അമ്മമാരുടെ എല്ലാ നിസ്വാര്‍ഥ പരിശ്രമങ്ങളെയും അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ മാ ഫോര്‍ മി (#MAA4ME) എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിന്‍ അഞ്ചു ദിവസം ദിവസം നീണ്ടു നില്‍ക്കും. മെയ് 9 മുതല്‍ മെയ് 13 വരെ ആഘോഷിക്കാവുന്ന തരത്തിലാണ് 15 ഭാഷകളിലായി ഷെയര്‍ചാറ്റ് ഈ ക്യാംപെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ADVERTISEMENT

ലോക്ഡൗണ്‍ സാഹചര്യത്തിലും അമ്മമാര്‍ നടത്തുന്ന നിസ്വാര്‍ഥ ശ്രമങ്ങളെ തിരിച്ചറിയാന്‍ ക്യാംപെയിനിലൂടെ ഉപയോക്താക്കള്‍ അവസരം ലഭിക്കും. അവരവരുടെ മാതൃഭാഷയില്‍ തന്നെ അമ്മമാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്ന ക്യാംപെയിനില്‍ ഷെയര്‍ചാറ്റ് ഉപയോക്താക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

അഞ്ചു ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി ഷെയര്‍ചാറ്റ് മെയ് 9 മുതല്‍ എല്ലാ ദിവസവും വ്യത്യസ്തമായ പ്രമേയം ഉപയോഗിച്ച് ആവേശകരമായ ക്യാംപെയിനുകള്‍ നടത്തുന്നുണ്ട്. അമ്മമാരുടെ ഗുണങ്ങള്‍ കുട്ടികളുമായി ബന്ധപ്പെടുത്തുന്നതിനുള്ള പ്രത്യേക വെബ് കാര്‍ഡുകളായിരുന്നു ആദ്യ ദിനം. രണ്ടിന്റെയും ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഉപയോക്താക്കൾ വെബ് കാര്‍ഡുകള്‍ ഉപയോഗിച്ചു. രണ്ടാം ദിവസം, ലോക്ഡൗണ്‍ സമയത്തും കുടുംബത്തിനും വീടിനുമായി അമ്മമാര്‍ എങ്ങനെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വിഡിയോകളും ചിത്രങ്ങളും ഉപയോക്താക്കള്‍ക്ക് പങ്കു വെച്ചതായും കാണാം.

ADVERTISEMENT

അമ്മമാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്യങ്ങള്‍ പങ്കിടാനുള്ള അവസരമാണ് മൂന്നാം ദിനം. ആകര്‍ഷകമായ ക്യാംപെയിനാണ് നാലാം ദിവസം. എല്ലാ വീട്ടുജോലികളിലും അമ്മമാരെ പിന്തുണയ്ക്കാനും അവര്‍ക്ക് വിശ്രമം നല്‍കാനും ഈ ദിവസം ഉപയോക്താക്കളോട് ക്യാംപെയിന്‍ വഴി അഭ്യര്‍ഥിക്കും. ഉപയോക്താക്കള്‍ക്ക് അമ്മയുടെ ജോലികള്‍ അവര്‍ ചെയ്യുന്നതിന്റെയും അമ്മമാരെ വിശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ രസകരമായ ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്യാം. അമ്മയ്‌ക്കൊപ്പമുള്ള ഉപയോക്താക്കളുടെ പഴയതും ഇന്നത്തെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിനാണ് ക്യാംപെയിനിന്റെ അവസാന ദിനമായ അഞ്ചാം ദിനത്തിലെ അവസരം.

അവരുടെ അര്‍പ്പണബോധത്തിനും സ്‌നേഹത്തിനും, രാജ്യത്തെ എല്ലാ അമ്മമാരായ പോരാളികളെയും എല്ലാ ഐക്യദാര്‍ഢ്യത്തോടെയും വാത്സല്യത്തോടെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നതായി ഷെയര്‍ചാറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഫരീദ് അഹ്‌സാന്‍ പറഞ്ഞു. രാജ്യത്തുടനീളം നടപ്പാക്കിയ മൂന്നാം ഘട്ട ലോക്ഡൗണ്‍ പരിഗണിക്കാതെ, ജോലി ചെയ്യുന്ന അമ്മമാര്‍ ഉള്‍പ്പെടെ ഓരോ അമ്മമാരും അവരുടെ കുടുംബങ്ങള്‍ക്കായി നിസ്വാര്‍ഥമായി സേവനം ചെയ്യുകയാണ്. ഈ ശ്രമങ്ങളെ തിരിച്ചറിയുന്നത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു-ഫരീദ് അഹ്‌സാന്‍ പറഞ്ഞു.

English Summary : ShareChat celebrates Mother's Day with #MAA4ME campaign