കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണവും കുത്തനെ കൂടി. ഈ സമയത്ത് യുടയൂബിലും ഫെയ്സ്ബുക്കിലും ടിക് ടോകിലും പതിവായി സന്ദർശിക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ഈ ലോക്ഡൗൺ സാധ്യത ഏറ്റവും കൂടുതൽ മുതലാക്കിയ യുട്യൂബറാണ് ‘arjyou’ എന്ന അർജുൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണവും കുത്തനെ കൂടി. ഈ സമയത്ത് യുട്യൂബിലും ഫെയ്സ്ബുക്കിലും ടിക്ടോകിലും പതിവായി സന്ദർശിക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ഈ ലോക്ഡൗൺ സാധ്യത ഏറ്റവും കൂടുതൽ മുതലാക്കിയ യുട്യൂബറാണ് ‘arjyou’ എന്ന അർജുൻ. ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെയാണ് അർജുനിന്റെ യുട്യൂബ് ചാനലിന് ലഭിച്ചത്.

ലോക്ഡൗണിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ടിക്ടോക്ക് ട്രോളുമായി നാടൊട്ടുക്കും ട്രെന്റിങ്ങായ യൂട്യൂബർ ആണ് arjyou എന്ന അർജുൻ. 2013ൽ തുടങ്ങിയ ചാനലാണെങ്കിലും ലോക്ഡൗൺ സമയത്താണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. മലയാളികൾക്കിടയിൽ സജീവമായ ടിക്ടോക് താരങ്ങളുടെ വിഡിയോ റിവ്യൂ ചെയ്യുകയാണ് അർജുൻ ചെയ്യുന്നത്. ടിക്ടോക് റോസ്റ്റ് – റിയാക്ടിങ് എന്നാണ് ഈ പരിപാടിയെ വിളിക്കുന്നത്.

ADVERTISEMENT

ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ടിക്ടോക് താരങ്ങളുടെ വിഡിയോ നിരൂപണം നടത്താൻ തുടങ്ങിയതോടെ അർജുനിന്റെ യുട്യൂബ്, ഫെയ്സ്ബുക് അക്കൗണ്ടുകളും ഹിറ്റായി. കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ ട്രന്റിങ്ങായതും അർജുനിന്റെ വിഡിയോകൾ തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള യുട്യൂബറായ പ്യൂഡിപെയ്‌യുടെ മലയാളം വേർഷൻ എന്നാണ് അർജുനിനെ ചിലർ വിശേഷിപ്പിക്കുന്നത്.

ഇതിനിടെ അർജുനിനെ എതിർത്തും അനുകൂലിച്ചും നിരവധി വിഡിയോകൾ വന്നിട്ടുണ്ട്. ട്രോളുകളിലും ട്രോൾ ഫെയ്സ്ബുക് പേജുകളിലും അർജുൻ തന്നെയാണ് താരം. ഈ ലോക്ഡൗൺ കാലത്ത് കേവലം ഏഴ് വിഡിയോകളാണ് പോസ്റ്റ് ചെയ്തത്. ഇതിൽ ചില വിഡിയോകൾ ദശലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചിരിക്കുന്നത്. നാലാഴ്ച കൊണ്ട് 7.6 ലക്ഷം യുട്യൂബ് സ്ബ്സ്ക്രബേഴ്സിനെയാണ് അർജുനിന്റെ ചാനലിന് ലഭിച്ചത്.