ബവ്റിജസ് കോര്‍പറേഷൻ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങിയെന്ന വ്യാജേന തട്ടിപ്പ്. ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ലോക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ടാണ് വ്യാജ ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നത്. എത്തി പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബവ്റിജസ് കോര്‍പറേഷൻ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങിയെന്ന വ്യാജേന തട്ടിപ്പ്. ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ലോക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ടാണ് വ്യാജ ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നത്. എത്തി പോയി ആപ്പ് - BEVCO online app എന്നതാണ് ആപ്പിന്റെ ലിങ്ക് സഹിതം പ്രചരിക്കുന്ന ഒരു വാട്സാപ് സന്ദേശം.

ADVERTISEMENT

എന്നാൽ, ഈ ആപ് വഴി ആർക്കെങ്കിലും മദ്യം കിട്ടിയതായി ആരും പറഞ്ഞുകേട്ടില്ല. എന്താണ് ഈ ആപ്പിനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്നതും അറിയില്ല. ആപ്പിന് താഴെയുളള കമന്റുകളെല്ലാം നെഗറ്റീവ് ആണ്. എന്നാൽ, ബെവ്കോയുടെ പേരിലാണ് ഈ ആപ് മിക്ക സ്ഥലങ്ങളിലും ഷെയർ ചെയ്തിരിക്കുന്നത്.

ADVERTISEMENT

ബവറിജസ് കോർപ്പറേഷൻ അഥവാ ബെവ്കോയുടെ പേര് ചേർത്തു നേരത്തെ തന്നെ വ്യാജ വെബ്സൈറ്റുകളും പുറത്തുവന്നിരുന്നു. കോര്‍പറേഷന്‍റെ പേരും ലോഗോ ചേർത്തിട്ടായിരുന്നു വെബ്സൈറ്റ് പ്രചരിച്ചിരുന്നത്. ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ ബെവ്കോയിൽ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാന്‍ഡ്‌ മദ്യത്തിന്റെയും വില സഹിതം സൈറ്റില്‍ ഡിസ്പ്ലേ ഉണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കുപ്പിക്ക് നേര്‍ക്ക് ക്ലിക്ക് ചെയ്താല്‍ നേരെ വിലാസം നല്‍കാനുള്ള പേജിലേക്ക്. ശേഷം പണം ഒടുക്കാനുള്ള അവസരം. കാഷ് ഓണ്‍ ഡെലിവറി സൗകര്യവും ഉണ്ട്. 

ADVERTISEMENT

ആവേശക്കാർ പക്ഷേ, രൊക്കം തുക ഓടുക്കാൻ തയാറായാൽ പോയത് തന്നെ. ബുക്കിങ് പൂര്‍ത്തിയായാല്‍ വിശ്വാസ്യത ഉറപ്പിച്ച് ഇ മെയിലും എസ്എംഎസും വരും. പക്ഷേ മദ്യം മാത്രം വരില്ല. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതോടെ വിഷയം പരിശോധിക്കാൻ ശ്രമിച്ച എക്സൈസ് വിജിലന്‍സ് എസ്.പി. കെമുഹമ്മദ് ഷാഫി ഓണ്‍ലൈനിൽ ബുക്കു ചെയ്‌തു. പക്ഷേ പണം കൊടുത്തില്ല, ക്യാഷ് ഒാൺ ഡെലിവറി കൊടുത്തു. അതിന് മെസേജായി രസീത് വന്നു.  

ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങാൻ സർക്കാർ പദ്ധതിട്ടിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയക്കാനായില്ല. ഇതിന്‍റെ ചുവട് പിടിച്ചാണ് മദ്യപരെ പ്രലോഭിപ്പിച്ച് പോക്കറ്റ് ചോർത്താനുള്ള ഓണ്‍ലൈന്‍ തരികിട.

English Summary: BEVCO fake application and website