ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതിനു പിന്നാലെ, ടിക്ടോക് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഇനിയാർക്കും ആപ് ഡൗൺലോഡ് ചെയ്യാനാവില്ല. എന്നാൽ ഈ അവസരം ശരിക്കും മുതലാക്കിയ ആപ്പുകളിലൊന്നാണ് ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകളിലൊന്നായ ചിങ്കാരി. നിരോധനവാർത്ത വന്നതിനുശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതിനു പിന്നാലെ, ടിക്ടോക് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഇനിയാർക്കും ആപ് ഡൗൺലോഡ് ചെയ്യാനാവില്ല. എന്നാൽ ഈ അവസരം ശരിക്കും മുതലാക്കിയ ആപ്പുകളിലൊന്നാണ് ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകളിലൊന്നായ ചിങ്കാരി. നിരോധനവാർത്ത വന്നതിനുശേഷം മണിക്കൂറിൽ ഒരു ലക്ഷം ഡൗൺലോഡുകൾ വീതമാണു നേടുന്നത്. മറ്റൊരു ബദലായ ‘മിത്രോം’ രണ്ടാഴ്ചയ്ക്കിടെ വൻ വളർച്ച നേടി, ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടു. 

ADVERTISEMENT

ഗൂഗിൾ പ്ലേ സ്റ്റോറിൽ 1 കോടി ഡൗൺ‌ലോഡുകൾ മറികടന്നതായും പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിന് പുതിയ പദ്ധതികൾ തയാറാക്കുന്നുണ്ടെന്നും ചൈനീസ് ടിക്ക് ടോക്കിന് പകരമുള്ള സോഷ്യൽ ആപ്ലിക്കേഷൻ ചിങ്കാരി പറഞ്ഞു. ഇപ്പോൾ ഒരാഴ്ചയിലേറെയായി പ്ലേ സ്റ്റോറിലെ മികച്ച രണ്ട് സൗജന്യ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ചിങ്കാരി.

ADVERTISEMENT

ആപ്ലിക്കേഷന്റെ ദൈനംദിന ഇടപഴകൽ സമയം ഗണ്യമായ വർധനവിന് സാക്ഷ്യം വഹിക്കുന്നു. എല്ലാ ഉപഭോക്താക്കൾക്കും തടസ്സമില്ലാത്ത സർവീസ് നൽകുന്നതിന് ഞങ്ങളുടെ ടീം മുഴുവൻ സമയവും പ്രവർത്തിക്കുന്നുവെന്നും സഹസ്ഥാപകനായ ബിശ്വത്മ നായക് പറഞ്ഞു.

ADVERTISEMENT

നേരത്തെ, ആപ്ലിക്കേഷൻ വെറും 10 ദിവസത്തിനുള്ളിൽ മൂന്ന് ദശലക്ഷം ഡൗൺലോഡുകൾ പിന്നിട്ടിരുന്നു. ഏകദേശം 72 മണിക്കൂറിനുള്ളിൽ 500,000 ഡൗൺലോഡുകളാണ് നേടിയത്. എല്ലാ ടിക് ടോക്ക് ഉപയോക്താക്കളെയും സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, 100 ശതമാനം 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്ലിക്കേഷനായ ചിങ്കാരി പരീക്ഷിക്കൂവെന്നും സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫിസറുമായ സുമിത് ഘോഷ് പറഞ്ഞു. ഇംഗ്ലിഷ്, ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാഠി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

59 ചൈനീസ് ആപ്ലിക്കേഷനുകൾക്കുള്ള നിരോധനം ചാറ്റ്, ഹ്രസ്വ വിഡിയോകൾ, ഫോട്ടോ / വിഡിയോ പങ്കിടൽ സെഗ്‌മെന്റുകൾ, ദേശി ആപ്ലിക്കേഷനുകൾ എന്നിവയിലുടനീളം ലോകോത്തര ഉൽ‌പ്പന്നങ്ങൾ സൃഷ്ടിക്കുന്നതിന് രാജ്യത്തെ ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് വലിയ അവസരമാണ് നൽകിയിരിക്കുന്നത്.

English Summary: Social app Chingari crosses 10mn downloads on Google Play Store