ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സാപ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെയും ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കൾക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വാട്സാപ് തകരാർ ആരംഭിച്ചതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സാപ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെയും ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കൾക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വാട്സാപ് തകരാർ ആരംഭിച്ചതെന്ന് ഡൗൺ‌ടെക്റ്റർ പറയുന്നു. പുലർച്ചെ 3 മണി വരെ ഇത് തുടർന്നു. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രശ്നം വാട്സാപ്പിലേക്ക് കണക്റ്റുചെയ്യാൻ കഴിയാത്തതായിരുന്നു. സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയാത്തതിന്റെ പ്രശ്‌നങ്ങളും നിരവധി ഉപയോക്താക്കൾ റിപ്പോർട്ടുചെയ്‌തു.

ADVERTISEMENT

വാട്സാപ് ആപ്ലിക്കേഷനിലെ സംഭവവികാസങ്ങൾ ട്രാക്കുചെയ്യുന്ന ടെക് വിദഗ്ധരുടെ റിപ്പോർട്ട് പ്രകാരം ഈ സമയത്ത് സെർവർ പ്രവർത്തനരഹിതമായിരുന്നു എന്നാണ്. തകരാറിനിടെ കുറച്ചുപേർക്ക് വാട്സാപ്പിൽ ലോഗിൻ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയെ കൂടാതെ യുഎസ്, യുകെ എന്നി രാജ്യങ്ങളിലുള്ളവരെയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. എന്നാൽ, ഇപ്പോൾ വാട്സാപ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ADVERTISEMENT

ഔട്ട്‌ഡേജ് മോണിറ്റർ പോർട്ടൽ ഡൗൺ ഡിറ്റക്ടർ പറയുന്നതനുസരിച്ച്, വാട്സാപ് ഡൗൺ റിപ്പോർട്ടുകളിൽ 66 ശതമാനം വർധനയുണ്ടായിട്ടുണ്ട് എന്നാണ്. ആൻഡ്രോയിഡ്, ഐഒഎസ് വാട്സാപ് ഉപയോക്താക്കളെല്ലാം പ്രശ്‌നങ്ങൾ ട്വിറ്ററിലൂടെ അപ്ഡേറ്റ് ചെയ്തിരുന്നു.

ADVERTISEMENT

ജൂൺ 16 ന്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തകരാറുകൾ സംഭവിച്ചിരുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് നേരിട്ടുള്ള സന്ദേശങ്ങൾ പോസ്റ്റുചെയ്യാൻ കഴിഞ്ഞിരുന്നില്ല. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന വാട്സാപ് ഫെയ്സ്ബുക് വാങ്ങിയതോടെയാണ് തുടർച്ചയായി പ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്.

English Summary: WhatsApp back online after suffering a major global outage