ഇന്ത്യയിൽ നിരോധിച്ച ടിക്ടോക് വൈകാതെ തന്നെ തിരിച്ചുവന്നേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഡിയോ അധിഷ്ഠിത ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ബിസിനസ്സിൽ നിക്ഷേപത്തിനായി ചൈനയുടെ ബൈറ്റ്ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് ടെക്‌ക്രഞ്ച് വ്യാഴാഴ്ച റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിരോധിച്ച ടിക്ടോക് വൈകാതെ തന്നെ തിരിച്ചുവന്നേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഡിയോ അധിഷ്ഠിത ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ബിസിനസ്സിൽ നിക്ഷേപത്തിനായി ചൈനയുടെ ബൈറ്റ്ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് ടെക്‌ക്രഞ്ച് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.

ഇരു കമ്പനികളും കഴിഞ്ഞ മാസം അവസാനം ചർച്ചകൾ ആരംഭിച്ചെങ്കിലും ഇതുവരെ ഒരു കരാറിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് റിലയൻസ്, ബൈറ്റ്ഡാൻസ്, ടിക് ടോക്ക് എന്നിവവർ പ്രതികരിച്ചില്ല.

ADVERTISEMENT

ചൈനയുമായുള്ള അതിർത്തി സംഘർഷത്തെത്തുടർന്ന് ‘പരമാധികാരത്തിനും സമഗ്രതയ്ക്കും’ ഭീഷണിയാണെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ ടിക് ടോക്കും വിചാറ്റും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈന ആസ്ഥാനമായുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വിചാറ്റ്, ടിക് ടോക് എന്നിവരുമായുള്ള യുഎസ് ഇടപാടുകൾക്ക് നിരോധന കുറിപ്പ് പുറത്തിറക്കിയിരുന്നു.

വിഡിയോ ഷെയറിങ് ആപ്ലിക്കേഷന്റെ യുഎസ് പ്രവർത്തനങ്ങൾ സ്വന്തമാക്കാൻ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ചർച്ചകൾ നടത്തിവരികയാണ്. ടിക് ടോക്കുമായി ഇടപാട് നടത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ താൽപര്യം പ്രകടിപ്പിച്ചതായി ഇക്കാര്യം പരിചയമുള്ള വൃത്തങ്ങൾ കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

ADVERTISEMENT

English Summary: ByteDance in talks with Reliance Industries for investment in TikTok: report