തന്റെ കോവിഡ് -19 പ്രതിരോധശേഷിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെറ്റായ അവകാശവാദം ട്വിറ്റർ ഫ്ലാഗ് ചെയ്തു. എന്നാൽ, ഫെയ്സ്ബുക് ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല. ട്രംപിന്റെ ട്വീറ്റിൽ മുന്നറിയിപ്പ് ലേബൽ ചേർത്താണ് ട്വിറ്റർ പ്രതികരിച്ചത്. കോവിഡ്–19 പ്രതിരോധശേഷിയെ കുറിച്ച് തെളിവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ കോവിഡ് -19 പ്രതിരോധശേഷിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെറ്റായ അവകാശവാദം ട്വിറ്റർ ഫ്ലാഗ് ചെയ്തു. എന്നാൽ, ഫെയ്സ്ബുക് ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല. ട്രംപിന്റെ ട്വീറ്റിൽ മുന്നറിയിപ്പ് ലേബൽ ചേർത്താണ് ട്വിറ്റർ പ്രതികരിച്ചത്. കോവിഡ്–19 പ്രതിരോധശേഷിയെ കുറിച്ച് തെളിവുകൾ ഇല്ലാതെയുള്ള അവകാശവാദങ്ങൾ അംഗീകരിക്കില്ലെന്ന എന്നതാണ് ട്വിറ്റർ നിലപാട്.

ADVERTISEMENT

കോവിഡ്–19 ല്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്നും തനിക്ക് പ്രതിരോധ ശേഷി കിട്ടില്ലെന്നും അത് ആര്‍ക്കും നല്‍കാനാവില്ലെന്നുമുള്ള ട്രംപിന്റെ പരിഹാസ ട്വീറ്റാണ് ട്വിറ്റര്‍ തിരുത്തിയത്. ‘ഇന്നലെ വൈറ്റ് ഹൗസ് ഡോക്ടർമാരിൽ നിന്ന് പരിപൂർണ സൈൻ ഓഫ് ലഭിച്ചു. അതിനർഥം എനിക്ക് അത് നേടാൻ കഴിയില്ല (രോഗപ്രതിരോധം), എനിക്ക് അത് നൽകാൻ കഴിയില്ല. അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് !!!’ ഇതായിരുന്നു ട്രംപ് ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചിട്ടത്.

ADVERTISEMENT

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് പ്രതിരോധശേഷി അവകാശപ്പെട്ടിരുന്നു. എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോൾ കുറച്ച് കാലത്തേക്കും, ചിലപ്പോൾ ജീവിതകാലം മുഴുവനും നിലനിന്നേക്കാം. നിലവിൽ എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ADVERTISEMENT

രോഗബാധയും പ്രതിരോധവും സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ആളുകൾക്ക് ഒരിക്കൽ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കൊറോണ വൈറസ് പ്രതിരോധശേഷിയുള്ളവരാണെന്നതിന് തെളിവുകളൊന്നുമില്ല. രോഗപ്രതിരോധ ശേഷി ഉണ്ടെന്ന് കരുതരുതെന്ന് ആരോഗ്യ വിദഗ്ധർ തന്നെ പ്രത്യേകമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.

കോവിഡ് -19 മായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ട്വിറ്റർ ചട്ടങ്ങൾ ട്രംപിന്റെ ട്വീറ്റ് ലംഘിച്ചതായി ട്വിറ്ററിന്റെ മുന്നറിയിപ്പ് ലേബലിൽ പറയുന്നുണ്ട്. ട്രംപ് ഇതേ സന്ദേശം തന്റെ ഫെയ്സ്ബുക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, പ്ലാറ്റ്ഫോം അതിന്റെ നിയമങ്ങൾ ലംഘിക്കുന്നുണ്ടെങ്കിലും ഒരു മുന്നറിയിപ്പ് ലേബൽ ചേർത്തിട്ടില്ല.

English Summary: Twitter flags Trump's false claim about his Covid-19 immunity. Facebook, however, does nothing