ബ്ലൂംബർഗിന്റെ കോടീശ്വരൻമാരുടെ പട്ടികയിൽ നിരവധി കാലം ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക് പിന്നിലാക്കിയതാണ് ട്വിറ്ററിലെ പ്രധാന ചർച്ചകളിലൊന്ന്. ഇലോൺ മസ്‌ക് ഈ വർഷം തന്റെ ആസ്തിയിൽ 100.3 ബില്യൺ ഡോളർ ചേർത്തു. ഇതോടെയാണ് ബിൽ ഗേറ്റ്സിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലൂംബർഗിന്റെ കോടീശ്വരൻമാരുടെ പട്ടികയിൽ നിരവധി കാലം ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക് പിന്നിലാക്കിയതാണ് ട്വിറ്ററിലെ പ്രധാന ചർച്ചകളിലൊന്ന്. ഇലോൺ മസ്‌ക് ഈ വർഷം തന്റെ ആസ്തിയിൽ 100.3 ബില്യൺ ഡോളർ ചേർത്തു. ഇതോടെയാണ് ബിൽ ഗേറ്റ്സിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ സമ്പന്ന വ്യക്തിയായി മസ്ക് മാറിയത്. 49 കാരനായ ടെസ്‌ല സഹസ്ഥാപകന് ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ ക്ലീൻ എനർജി കമ്പനിയുമുണ്ട്. അദ്ദേഹത്തിന്റെ മൊത്തം ആസ്തിയുടെ മുക്കാൽ ഭാഗവും ടെസ്‌ല ഷെയറുകളാണ്. ഇവ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷന്റെ ഓഹരിയേക്കാൾ നാലിരട്ടിയിലധികം വരും.

ADVERTISEMENT

ടെസ്‌ലയുടെ വിപണി മൂല്യം 500 ബില്യൺ ഡോളറിനടുത്തെത്തിയപ്പോൾ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഇലോൺ മസ്ക് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ടെസ്‌ലയുടെ ഓഹരി വിലയിലുണ്ടായ കുതിപ്പിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം “വൗ” എന്ന് കുറിച്ചിട്ടത്. എന്നാൽ, ബിൽഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി എന്ന വാർത്ത മസ്കിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ശരിക്കും ട്രോളിലൂടെയും മറ്റും ആഘോഷിക്കുന്നുണ്ട്. ബ്ലൂംബർഗ് കോടീശ്വരൻമാരുടെ പട്ടികയുടെ എട്ടുവർഷത്തെ ചരിത്രത്തിൽ രണ്ടാം തവണയാണ് മസ്ക്കിന്റെ ഈ നേട്ടം. ഇതോടെ ബിൽഗേറ്റ്സ് ഇതാദ്യമായി രണ്ടാം സ്ഥാനത്തേക്കാൾ താഴെയുമായി.

ADVERTISEMENT

ലോകത്തിലെ മറ്റ് ശതകോടീശ്വരന്മാർ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുമെന്ന് ട്രോളിലൂടെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 2017 മുതൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. ഇതിനു മുൻപ് ബിൽ ഗേറ്റ്സ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇലോൺ മസ്‌ക്കും ബിൽ ഗേറ്റ്‌സും മുൻപ് ഇടയ്ക്കിടെ വാക് തർക്കങ്ങളിൽ ഏർപ്പെടാറുണ്ട്. ഇതെല്ലാം വാർത്തയാകാറുണ്ട്. മസ്കിന്റെ കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചുള്ള അഭിപ്രായത്തിന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ രംഗത്തുവന്നിരുന്നു.

ADVERTISEMENT

English Summary: Elon Musk Overtakes Bill Gates As 2nd Richest And Twitter Reacts With Memes