ഇരുന്നൂറിൽ കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചു, ടെലികോം മേഖലയിൽ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കണമെന്ന് ഉത്തരവിട്ടു... എന്നാൽ മോദി സർക്കാർ ഇപ്പോഴും ചൈനീസ് കമ്പനികളെ സഹായിക്കുന്നുണ്ടെന്നും ഇവിടത്തെ പ്രധാന കരാറുകളെല്ലാം ചൈനയിലെ കമ്പനികളാണ് സ്വന്തമാക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ ആരോപണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുന്നൂറിൽ കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചു, ടെലികോം മേഖലയിൽ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കണമെന്ന് ഉത്തരവിട്ടു... എന്നാൽ മോദി സർക്കാർ ഇപ്പോഴും ചൈനീസ് കമ്പനികളെ സഹായിക്കുന്നുണ്ടെന്നും ഇവിടത്തെ പ്രധാന കരാറുകളെല്ലാം ചൈനയിലെ കമ്പനികളാണ് സ്വന്തമാക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉയർന്നിട്ടുണ്ട്. മീററ്റ് റാപിഡ് റെയിൽ പ്രൊജക്ടിെൻറ നിർമാണക്കരാർ ചൈനീസ് കമ്പനിയാണ് സ്വന്തമാക്കിയത്. ഇതാണ് പുതിയ ചർച്ചയ്ക്ക് കാരണം.

ADVERTISEMENT

റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം പദ്ധതിയുടെ ഒരു ഭാഗത്ത് 5.6 കിലോമീറ്റർ ഭൂഗർഭ തുരങ്കം നിർമിക്കാനുള്ള കരാറാണ് ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണൽ എൻജിനീയറിങ് ലിമിറ്റഡിന് നൽകിയിരിക്കുന്നത്. ന്യൂ അശോക് നഗർ മുതൽ സാഹിയാബാബാദ് വരെയുള്ള ഭൂഗർഭ പാത നിർമിക്കാനാണ് കരാർ നൽകിയിട്ടുള്ളത്. നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് (എൻ‌സി‌ആർ‌ടി‌സി) പദ്ധതി നടപ്പിലാക്കുന്നത്.

ADVERTISEMENT

ആറു മാസം മുൻപ് നടത്തിയ ലേലത്തിൽ വൻകിട ഇന്ത്യൻ കമ്പനികളെ പിന്തള്ളിയാണ് ചൈനീസ് സ്ഥാപനം ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഈ പദ്ധി നേടിയത്. ഇതിനു ശേഷമാണ് 1000 കോടി രൂപയുടെ കരാര്‍ ചൈനീസ് കമ്പനിയ്ക്ക് തന്നെ നല്‍കാൻ സര്‍ക്കാര്‍ തീരുമാനമായത്. എന്നാൽ, അതിർത്തിയിൽ ചൈനയുമായി സംഘർഷം തുടരുന്ന സാഹചര്യത്തിലും എങ്ങനെയാണ് ചൈനീസ് കമ്പനികൾക്ക് രാജ്യത്തെ പ്രധാന പദ്ധതികൾ നൽകാൻ കഴിയുന്നതെന്നാണ് വിമർശകർ ചോദിക്കുന്നത്. എന്നാൽ, ശരിയായ നടപടിക്രമങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ച ശേഷമാണ് കരാർ നൽകിയതെന്നാണ് എൻ‌സി‌ആർ‌ടി‌സി അറിയിച്ചത്.

ADVERTISEMENT

അക്കാലത്ത് ടെണ്ടർ തീരുമാനിച്ചിട്ടില്ലെങ്കിലും ചൈനീസ് സ്ഥാപനത്തെ നിരസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിയമങ്ങളിൽ ഒരു വിവേചനവും അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം കരാർ നൽകുകയായിരുന്നു. ഇതിനിടെ, #BoycottChina ആവശ്യപ്പെട്ട് വിമർശകർ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. അതിർത്തിയിലെ തർക്കം അവസാനിക്കാത്ത ഒരു ഘട്ടത്തിൽ ചൈനീസ് സ്ഥാപനത്തിന് കരാർ നൽകിയതിനെതിരെ ട്വിറ്റർ ഉപയോക്താക്കൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

ചൈനീസ് ചരക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ 'ആത്മനിർഭർ ഭാരത്' പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ലോക്കൽ ഫോർ വോക്കൽ’ എന്നതിലേക്ക് ആഹ്വാനം ചെയ്തതും ട്വിറ്റർ ഉപയോക്താക്കൾ അനുസ്മരിച്ചു.

English Summary: Netizens Slam India’s Modi Govt As Chinese Firm Bags Contract For Rapid Rail Project Despite Boycott Calls