പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നും ഫെയ്സ്ബുക്കിൽ നിന്നും സസ്പെൻഡ് ചെയ്തതിന് ശേഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത രണ്ടാമത്തെ ആപ്ലിക്കേഷനായി ടെലഗ്രാം മാറിയെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നും ഫെയ്സ്ബുക്കിൽ നിന്നും സസ്പെൻഡ് ചെയ്തതിന് ശേഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത രണ്ടാമത്തെ ആപ്ലിക്കേഷനായി ടെലഗ്രാം മാറിയെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഒരാഴ്ച മുൻപുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്.

ADVERTISEMENT

ട്രംപിനെതിരെയുള്ള ബിഗ് ടെക് കമ്പനികളുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഈ അവസരം നേട്ടമാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. ക്യാപിറ്റൽ ഹിൽ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു. 

ADVERTISEMENT

സന്ദേശങ്ങൾ പങ്കുവയ്ക്കാൻ സ്വന്തമായി പ്ലാറ്റ്ഫോം നിർമിക്കാനാണു നോക്കുന്നതെന്നു ട്രംപും പറഞ്ഞു. ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ട്രംപിനെതിരെ ധാരാളം ട്രോളുകളാണു ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ADVERTISEMENT

പഴ്‍സനൽ അക്കൗണ്ട് ഇല്ലാതായതോടെ പ്രസിഡന്റിന്റെ അക്കൗണ്ടിലൂടെയാണു ട്രംപ് ട്വീറ്റ് ചെയ്യുന്നത്. 90 ദശലക്ഷത്തോളം ഫോളോവേഴ്‍സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്. 2016ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ മേധാവിത്വം നേടാനും ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനെതിരായ പ്രചാരണത്തിനും ട്രംപിനെ സഹായിച്ചത് ഈ ട്വിറ്റർ അക്കൗണ്ടാണ്. തന്റെ രാഷ്ട്രീയാദർശങ്ങൾ പ്രചരിപ്പിക്കാനും എതിർക്കുന്നവർക്കു കനത്ത തിരിച്ചടി കൊടുക്കാനും ഉപയോഗിച്ചതും ഇതേ പ്ലാറ്റ്ഫോമായിരുന്നു.

English Summary: Over Half a Million Americans Reportedly Download Telegram After Trump Social Media Blackout