ഫെബ്രുവരി എട്ടിന് വാട്സാപ്പിൽ വരുന്ന പുതിയ സ്വകാര്യതാ നയമാറ്റത്തെ ഭയന്ന് ഉപയോക്താക്കൾ എതിരാളികളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും പോകുകയാണ്. പുതിയ നയമാറ്റത്തിനെതിരെ കടുത്ത വിമർശനം നേരിടുന്ന വാട്‌സാപ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തി. വ്യക്തിഗത ചാറ്റുകൾ പുതിയ മാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി എട്ടിന് വാട്സാപ്പിൽ വരുന്ന പുതിയ സ്വകാര്യതാ നയമാറ്റത്തെ ഭയന്ന് ഉപയോക്താക്കൾ എതിരാളികളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും പോകുകയാണ്. പുതിയ നയമാറ്റത്തിനെതിരെ കടുത്ത വിമർശനം നേരിടുന്ന വാട്‌സാപ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തി. വ്യക്തിഗത ചാറ്റുകൾ പുതിയ മാറ്റം ബാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

ചില അഭ്യൂഹങ്ങൾക്ക് മറുപടി പറയാനും 100 ശതമാനം വ്യക്തമായിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ പരിരക്ഷിക്കുന്നത് തുടരും–  മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ട്വീറ്റിൽ പറയുന്നു.

പുതിയ നയമാറ്റം ബിസിനസ്സ് ആശയവിനിമയത്തിന് വേണ്ടിയാണ്. ഇത് സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രത്യേക ബ്ലോഗിൽ വാട്‌സാപ് മേധാവി വിൽ കാത്താർട്ട് പറഞ്ഞു. ഉപയോക്താക്കൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സ്വകാര്യമായി ആശയവിനിമയം നടത്തുന്നതിനെ ഇത് ബാധിക്കില്ലെന്നും കാത്താർട്ട് പറഞ്ഞു.

ADVERTISEMENT

പരസ്യ ആവശ്യങ്ങൾക്കായി ഞങ്ങൾ ഈ ഡാറ്റ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ല. ഈ സ്വകാര്യ ചാറ്റുകൾ തുടക്കം മുതൽ അവസാനം വരെ എൻക്രിപ്റ്റു ചെയ്‌തതിനാൽ അവയുടെ ഉള്ളടക്കം ഞങ്ങൾക്ക് കാണാൻ കഴിയില്ലെന്നും കമ്പനി ഊന്നിപ്പറഞ്ഞു. ഉപയോക്താക്കൾ പരസ്പരം അയച്ച സന്ദേശങ്ങൾ വാട്സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാൻ കഴിയില്ലെന്നും കോളുകളിലൂടെയുള്ള സംഭാഷണങ്ങൾ അവർക്ക് കേൾക്കാനാകില്ലെന്നും വാട്‌സാപ് വാദിച്ചു.

നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകുമ്പോൾ, സന്ദേശമയയ്ക്കൽ വേഗത്തിലും വിശ്വാസയോഗ്യവുമാക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ നിന്നുള്ള ഫോൺ നമ്പറുകൾ മാത്രമേ ആക്‌സസ്സു ചെയ്യുന്നുള്ളൂ, മാത്രമല്ല നിങ്ങളുടെ കോൺടാക്റ്റുകളുടെ ലിസ്റ്റുകൾ ഫെയ്‌സ്ബുക് ഓഫർ ചെയ്യുന്ന മറ്റ് അപ്ലിക്കേഷനുകളുമായി ഞങ്ങൾ പങ്കിടില്ലെന്നും കമ്പനി ഉറപ്പിച്ചു പറഞ്ഞു.

ADVERTISEMENT

വാട്സാപ്പിലെ ആരുമായും നിങ്ങൾ ലൊക്കേഷൻ പങ്കിടുമ്പോൾ, നിങ്ങളുടെ ലൊക്കേഷൻ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു, അതിനർഥം നിങ്ങൾ പങ്കിടുന്ന ആളുകളൊഴികെ മറ്റാർക്കും നിങ്ങളുടെ ലൊക്കേഷൻ കാണാൻ കഴിയില്ല എന്നാണെന്നും ബ്ലോഗിലുണ്ട്.

ഉപയോക്താക്കളുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നതിന് ഫെയ്സ്ബുക്കിന്റെ ഹോസ്റ്റിങ് സേവനങ്ങൾ ഉപയോഗിക്കാൻ ബിസിനസ്സുകളെ ഉടൻ അനുവദിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിന്റെ ഹോസ്റ്റിങ് സേവനങ്ങൾ ഉപയോഗിക്കുന്ന ബിസിനസ് പോസ്റ്റുകളിൽ ലേബൽ ചേർക്കുമെന്നും വാട്സാപ് അറിയിച്ചു.

English Summary: WhatsApp says individual chats protected as users shun platform