ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. എന്നാൽ, പുതിയ സ്വകാര്യ നയമാറ്റം പ്രഖ്യാപിച്ച അന്നുമുതൽ വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. എന്നാൽ, പുതിയ സ്വകാര്യ നയമാറ്റം പ്രഖ്യാപിച്ച അന്നുമുതൽ വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ ആഗോളതലത്തിലെ ഡൗൺലോഡിങ് കുത്തനെ കൂടുകയും ചെയ്തു. അതേസമയം, ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ ഫെയ്സ്ബുക് പുതിയ നിയമം നടപ്പാക്കുന്നത് മെയ് മാസം വരെ നീട്ടിയിരിക്കുകയാണ്.

ADVERTISEMENT

ഈ വര്‍ഷത്തെ ആദ്യ മാസത്തിൽ തന്നെ ടെലിഗ്രാം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി മാറി. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്.

ADVERTISEMENT

സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാളുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയിൽ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ടെലിഗ്രാം ഉപയോക്താക്കളുടെ പെട്ടെന്നുള്ള കുതിപ്പിന് വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള സമീപകാല വിവാദങ്ങൾ കാരണമായിരിക്കാം. ടെലിഗ്രാമിന് പുറമെ സിഗ്നൽ ആപ്ലിക്കേഷനും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

ADVERTISEMENT

ഗൂഗിൾ പ്ലേയിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഡിസംബറിൽ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗൺലോഡ് ആപ്പുകളുടെ പട്ടികയിൽ ഇടംനേടാനും സാധിച്ചു. സോഷ്യൽ മെസഞ്ചർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺ‌ലോഡ് ചെയ്ത 10 ആപ്പുകളുടെ പട്ടികയിലും ടെലിഗ്രാം പ്രവേശിച്ചു. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി വാട്സാപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനും സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷൻ എളുപ്പമാക്കി. ഇതിനാൽ പ്രധാനപ്പെട്ട ഒന്നും നിങ്ങൾക്ക് നഷ്‌ടമാകില്ല.

English Summary: Telegram is now the most downloaded app on Google Play Store