കർഷകസമരവും ടൂൾകിറ്റും സംബന്ധിച്ച കേസിൽ വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 70 പേരുടെ വിവിരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സൂം ആപ്പിന് നോട്ടീസ് അയച്ചു. അന്നതെ വിഡിയോ കോളിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ യോഗത്തിൽ 'ആഗോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകസമരവും ടൂൾകിറ്റും സംബന്ധിച്ച കേസിൽ വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 70 പേരുടെ വിവിരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സൂം ആപ്പിന് നോട്ടീസ് അയച്ചു. അന്നതെ വിഡിയോ കോളിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ADVERTISEMENT

ഇതേ യോഗത്തിൽ 'ആഗോള കർഷക സമരം', 'ആഗോള പ്രവർത്തന ദിനം, ജനുവരി 26' എന്ന പേരിൽ 'ടൂൾകിറ്റ്' സൃഷ്ടിക്കാൻ തീരുമാനിച്ചതെന്നാണ് പൊലീസ് ആരോപിക്കുന്നത്. മുംബൈ അഭിഭാഷക നികിത ജേക്കബിനെ കൂടാതെ 70 ഓളം പേർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പരിസ്ഥിതി പ്രവർത്തകയായ ദിഷാ രവി, പൂനെ എൻജിനീയർ ശാന്തനു എന്നിവരും യോഗത്തിൽ പങ്കെടുത്തുവെന്ന് ആരോപണമുണ്ട്.

ടൂൾകിറ്റ് അപ്‌ലോഡുചെയ്യാൻ ഉപയോഗിച്ച മീറ്റിങ് ഐഡിയുടെയും കോളിലെ മറ്റെല്ലാ അംഗങ്ങളുടെയും ഐഡികളുടെ വിശദാംശങ്ങൾ സൂം നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മീറ്റിങ്ങിന്റെ ദൈർഘ്യത്തെക്കുറിച്ച് സൂം തങ്ങളെ അറിയിക്കണമെന്നും മുഴുവൻ വിഡിയോയും ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. കോൾ അവസാനിച്ചതിനുശേഷം സൂം ഈ വിവരങ്ങൾ എത്രത്തോളം സംഭരിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.

ADVERTISEMENT

ഡൽഹി പൊലീസിന് വേണ്ട ചില വിവരങ്ങൾ

∙ ടൂൾകിറ്റ് അപ്‌ലോഡുചെയ്യുന്നതിന് ആദ്യം ഉപയോഗിച്ച മെയിൽ ഐഡി ഏതാണ്? ഇത് ആരുടെ ഐഡിയായിരുന്നു?

∙ ടൂൾകിറ്റ് ഉപയോഗിച്ച മറ്റ് ഐഡികൾ ഏതാണ്?

ADVERTISEMENT

∙ എത്ര പേർ ഇത് ആക്സസ് ചെയ്തു, അവരുടെ വിശദാംശങ്ങൾ?

∙ സൂം മീറ്റിങ്ങിന്റെ അഡ്‌മിൻ ആരായിരുന്നു?

∙ സൂം മീറ്റിങ് എത്ര സമയം നീണ്ടുനിന്നു?

∙ ഏത് സമയത്താണ് സൂം മീറ്റിങ് നടന്നത്?

∙ സൂമിന് റെക്കോർഡിങ് ഉണ്ടെങ്കിൽ മുഴുവൻ വിഡിയോയും ആക്‌സസ് ചെയ്യാൻ പൊലീസിന് താൽപ്പര്യമുണ്ട്

ട്വിറ്റർ, ഗൂഗിൾ എന്നിവയിൽ നിന്നും സമാനമായ വിവരങ്ങൾ ഡൽഹി പൊലീസ് തേടിയിട്ടുണ്ട്.

English Summary: Delhi Police asks Zoom questions on meeting attended by Disha Ravi and other activists