കോഴിക്കോട്∙ ചർച്ചകൾക്കു വേണ്ടിയുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ മലയാളികളുടെ ചർച്ച പൊടിപൊടിക്കുകയാണ്. ആഗോളതാപനം മുതൽ ആഗോളവൽക്കരണ കാലത്തെ പൊറോട്ടയടി വരെ കാക്കത്തൊള്ളായിരം ചർച്ചകൾ‘ രാഷ്ട്രീയം, സാഹിത്യം, സിനിമ, തുടങ്ങി നേരവും കാലവുമില്ലാതെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. ലോകപ്രശസ്ത

കോഴിക്കോട്∙ ചർച്ചകൾക്കു വേണ്ടിയുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ മലയാളികളുടെ ചർച്ച പൊടിപൊടിക്കുകയാണ്. ആഗോളതാപനം മുതൽ ആഗോളവൽക്കരണ കാലത്തെ പൊറോട്ടയടി വരെ കാക്കത്തൊള്ളായിരം ചർച്ചകൾ‘ രാഷ്ട്രീയം, സാഹിത്യം, സിനിമ, തുടങ്ങി നേരവും കാലവുമില്ലാതെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. ലോകപ്രശസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ചർച്ചകൾക്കു വേണ്ടിയുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ മലയാളികളുടെ ചർച്ച പൊടിപൊടിക്കുകയാണ്. ആഗോളതാപനം മുതൽ ആഗോളവൽക്കരണ കാലത്തെ പൊറോട്ടയടി വരെ കാക്കത്തൊള്ളായിരം ചർച്ചകൾ‘ രാഷ്ട്രീയം, സാഹിത്യം, സിനിമ, തുടങ്ങി നേരവും കാലവുമില്ലാതെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. ലോകപ്രശസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ചർച്ചകൾക്കു വേണ്ടിയുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ മലയാളികളുടെ ചർച്ച പൊടിപൊടിക്കുകയാണ്. ആഗോളതാപനം  മുതൽ ആഗോളവൽക്കരണ കാലത്തെ പൊറോട്ടയടി വരെ കാക്കത്തൊള്ളായിരം ചർച്ചകൾ‘ രാഷ്ട്രീയം, സാഹിത്യം, സിനിമ, തുടങ്ങി നേരവും കാലവുമില്ലാതെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. ലോകപ്രശസ്ത എഴുത്തുകാരനും ‘സാപ്പിയൻസ്’ പുസ്തകത്തിന്റെ രചയിതാവുമായ യുവാൽ നോവ ഹരാരിയുടെ കാഴ്ചപ്പാടിൽ ജീവി വർഗങ്ങൾ എല്ലാംതന്നെ അൽഗോരിതങ്ങളാണ്. പരിണാമവും പ്രകൃതി നിർദ്ധാരണവും മൂലം രൂപീകരിക്കപ്പെട്ട ജൈവ അൽഗോരിതങ്ങളാണു മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ഹരാരി പറയുന്നുണ്ട്.  

 

ADVERTISEMENT

ചർച്ച നടത്താനും തർക്കിക്കാനും  അടങ്ങാത്ത വാഞ്ഛയുണ്ടാകുന്ന തരത്തിൽ മലയാളികളെ പ്രേരിപ്പിക്കുന്ന എന്തെങ്കിലും അൽഗോരിതമുണ്ടോ? പണ്ട് കുളക്കടവിലോ അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിലോ നടത്തിയിരുന്ന പരദൂഷണങ്ങളായിരുന്നു ചർച്ചയുടെ ആദ്യരൂപം. അതു പിന്നീടു ചായക്കടയിലേക്കും നാൽക്കവലയിലേക്കും മൈതാനങ്ങളിലേക്കും പടർന്നു. സ്വാതന്ത്ര്യത്തിനു മുൻപ് മതവും രാജഭരണവുമായിരുന്നെങ്കിൽ സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയവും ആനുകാലിക സംഭവങ്ങളും പ്രധാനവിഷയങ്ങളായി.  ചർച്ചകളെ, സംവാദങ്ങളെ, തർക്കങ്ങളെ, അഭിപ്രായ പ്രകടനങ്ങളെ ആവേശത്തോടെ സ്വീകരിക്കുകയും അതിരുവിട്ട് അതിൽ അഭിരമിക്കുകയും ചെയ്യുന്ന മലയാളിയുടെ സ്വഭാവത്തിന്റെ സാമൂഹിക, മനഃശാസ്ത്രപരമായ കാരണങ്ങൾ എന്തൊക്കെയാണെന്ന ഒരു ചർച്ച അനിവാര്യമായിരിക്കുന്നു. കുളക്കടവുകളും നാൽക്കവലകളും പിന്നിട്ടു ചാനൽ ചർച്ചയും സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളും കടന്നു ക്ലബ് ഹൗസിൽ എത്തി നിൽക്കുന്ന മലയാളികളുടെ ചർച്ചാ പ്രേമത്തിനു പിന്നിലെ യഥാർഥ കാരണമെന്താണ്?  

 

∙ എന്തിനും തർക്കിക്കുന്ന മലയാളി!

 

ADVERTISEMENT

ചർച്ച ചെയ്യാൻ അല്ലെങ്കിൽ തർക്കിക്കാൻ ഒരു ജന്മവാസന മലയാളികളുടെ ഉള്ളിൽ കിടപ്പുണ്ടെന്നാണ് മലയാളികളുടെ ചർച്ചാ ശീലങ്ങളെക്കുറിച്ചുള്ള, സാഹിത്യകാരൻ എം.എൻ.കാരശ്ശേരിയുടെ അഭിപ്രായം. ‘ബ്രിട്ടിഷ് സാഹിത്യകാരനും എഴുത്തുകാരനുമായിരുന്ന ‌ആർ.ഇ.ആഷർ എന്റെ അടുത്ത സുഹൃത്തായിരുന്നു. ഏതാണ്ട് ഒരു കൊല്ലത്തോളം അദ്ദേഹം കോട്ടയത്ത് താമസിച്ചിരുന്നു. ബഷീറിന്റെയും തകഴിയുടെയും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി, പല തലങ്ങളിലുള്ള എഴുത്തുകാരോടു സംസാരിച്ചു. എൻസൈക്ലോപീഡിയയിൽ മലയാളത്തെക്കുറിച്ചു ലേഖനമെഴുതി. ഇങ്ങനെ പലമട്ടിൽ മലയാളികളെ അടുത്തറിഞ്ഞ ആളാണ് ആഷർ.

 

മലയാളിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ സവിശേഷത എന്താണെന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചിരുന്നു. ‘ഇത്രയും തർക്കിക്കുന്ന മറ്റൊരു കൂട്ടരെ ഞാൻ കണ്ടിട്ടില്ല’’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റു നാടുകളിലും അഭിപ്രായ വ്യത്യാസങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വന്തം അഭിപ്രായം സ്ഥാപിച്ചു കിട്ടാൻ സമയവും ഊർജവും ഇത്രയധികം ചെലവാക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ നാട്ടിൽ കാരശ്ശേരി മുക്ക് ജംക്‌ഷനിൽ ഒരു പീടികയുണ്ട്. അവിടെ രാവിലെ മുതൽ ചർച്ചകൾ നടക്കുന്നത് ഞാൻ കുട്ടിക്കാലം മുതലേ കാണുന്നതാണ്. 1975ൽ അമേരിക്കയിലെ ഒഹായോ സർവകലാശാലയിലെ ചരിത്രാധ്യാപകനായിരുന്ന എന്റെ സുഹൃത്ത് സ്റ്റീഫൻ എസ്.ഡെയിൽ എന്റെ നാട്ടിലെത്തി. പതിവുപോലെ പീടികയിൽനിന്നു വാഗ്വാദങ്ങൾ ഉയരുകയാണ്. എന്താ കാര്യമെന്ന് സ്റ്റീഫൻ ചോദിച്ചപ്പോൾ ഞാൻ കാര്യമന്വേഷിക്കാൻ പോയി. 

 

ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ. എഫ്.കെന്നഡി മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കാമുകിമാരെ ഉൾപ്പെടുത്തി അക്കാലത്ത് ഒരു വാരിക ഇറങ്ങിയിരുന്നു. അതേ കുറിച്ചുള്ള ചർച്ചയിൽ കെന്നഡിയുടെ മൂത്ത മകളുടെ പേര് എന്താണ് എന്നതിനെ കുറിച്ചുള്ള ചർച്ചയായിരുന്നു അത്. കരലെയ്ൻ ആണ് എന്ന് ഒരു കൂട്ടർ, അല്ലെന്ന് മറ്റൊരു കൂട്ടർ. തർക്ക വിഷയം കേട്ട സ്റ്റീഫൻ തലയിൽ കൈവച്ചു. അദ്ദേഹത്തിനു പോലും അറിയില്ലായിരുന്നു കുട്ടിയുടെ പേര്. അമേരിക്കക്കാരനായ ചരിത്രാധ്യാപകനു പോലും താൽപര്യമില്ലാത്ത കാര്യത്തെക്കുറിച്ചായിരുന്നു കാരശ്ശേരിമുക്കിലെ എന്റെ നാട്ടുകാരുടെ ചർച്ച. 

 

നമ്മുടെ ജീവിത രീതിയിൽ മാത്രമല്ല സാഹിത്യത്തിലും കലയിലും ഈ ചർച്ചയുടെ അംശം കാണം. 1908ൽ പ്രാസവാദം എന്ന തർക്കത്തോടെയാണു മലയാളത്തിൽ സാഹിത്യ ചർച്ചകൾ ആരംഭിച്ചതെന്നു സൂചനയുണ്ട്. കേരള വർമ വലിയ കോയിത്തമ്പുരാനും അദ്ദേഹത്തിന്റെ അനന്തരവൻ എ.ആർ.രാജരാജവർമയും തമ്മിൽ കവിതയിൽ ‘ ദ്വിതീയാക്ഷര പ്രാസം’(രണ്ടാമത്തെ അക്ഷരം ആവർത്തിക്കപ്പെടുന്ന രീതി) ആവശ്യമുണ്ടോ എന്നതു സംബന്ധിച്ചു വലിയ തർക്കം നടന്നു. മലയാളത്തിലെ പ്രഗത്ഭ കവികൾ ഇരുപക്ഷവുമായി നടത്തിയ ആ തർക്കമാണു മലയാളത്തിലെ പ്രഥമ സാഹിത്യ നിരൂപണമെന്നു വിശ്വസിക്കപ്പെടുന്നു. 

 

മലയാളത്തിലെ ആദ്യ നോവൽ ഇന്ദുലേഖ യഥാർഥത്തിൽ ഉദ്ദേശിച്ചതിനേക്കാൾ 3 മാസം കഴിഞ്ഞാണ് ഒ.ചന്തുമേനോൻ എഴുതിത്തുടങ്ങിയത്. ഇന്ദുലേഖയുടെ 18ാം അധ്യായത്തിൽ ബ്രിട്ടിഷ് ഭരണത്തെ എതിർക്കണോ അനുകൂലിക്കണോ എന്നതു സംബന്ധിച്ച് ഒരു തർക്കമുണ്ട്. ഇതിന് അടിസ്ഥാനമാക്കാൻ ഉദ്ദേശിച്ച റഫറൽ ഗ്രന്ഥങ്ങൾ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് കപ്പൽ വഴി എത്തിക്കാൻ മൂന്നുമാസത്തിലേറെ സമയമെടുത്തു. ഇതാണ് എഴുത്ത് നീണ്ടു പോകാൻ കാരണം. തർക്കംതന്നെ മുഖ്യ വിഷയമായ നിരവധി ആചാരാനുഷ്ഠാനങ്ങളും കലാരൂപങ്ങളും നമുക്കുണ്ട്. കേരളത്തിന്റെ പാരമ്പര്യം തുടങ്ങുന്നത് ആദിശങ്കരനിൽ നിന്നാണ്. 1400 വർഷം മുൻപ് ബുദ്ധമതക്കാരെ തർക്കിച്ചു തോൽപിച്ച ആ മഹാത്മാവിന്റെ പിൻമുറക്കാർ തർക്കക്കാർ ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! എന്നാൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ചർച്ചകൾ കാണുമ്പോൾ വായിൽ വന്നതു കോതയ്ക്കു പാട്ട് എന്ന പഴഞ്ചൊല്ല് ഓർമ വന്നാലും തെറ്റു പറയാനാകില്ല. എങ്കിലും പൊതുവേ യുവാക്കൾക്കു വായനയിൽ താൽപര്യം കുറയുന്നതു പോലെ ചർച്ചയിലും താൽപര്യം കുറയുകയാണെന്നാണ് എന്റെ നിരീക്ഷണം– എം.എൻ.കാരശ്ശേരി പറയുന്നു. 

 

∙ ഗോത്രവർഗ മലയാളി 

 

മലയാളികളുടെ ചർച്ചാ താൽപര്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗോത്ര താൽപര്യങ്ങളാണെന്നു സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ സി.രവിചന്ദ്രൻ. എത്രയൊക്കെ ആധുനികനാണെന്നു പറയുമ്പോഴും മലയാളി യഥാർഥത്തിൽ ഗോത്രവർഗ ജീവിയാണ്. ഓരോ ചർച്ചകളിലും ഗോത്രീയ വികാരങ്ങളുടെ ഏറ്റുമുട്ടലുകളാണ് ആദ്യം സംഭവിക്കുന്നത്. സംഘടിതമായി ആക്രമിക്കുക, സംഘടിതമായി പ്രതിരോധിക്കുക എന്നതാണ് ഗോത്രവർഗങ്ങളുടെ അടിസ്ഥാന സ്വഭാവം. മലയാളികൾ ചർച്ചകളിൽ പങ്കെടുക്കുന്നതു പോലും അങ്ങനെയാണ്. അവനോ അവൾക്കോ വൈകാരികമായി അടുപ്പമുള്ള ഒരു ഭാഗത്ത് ആദ്യമേ നിലയുറപ്പിക്കുന്നു. പിന്നീട് അതിനു വേണ്ടി വാദിക്കുന്നു. അറിയാനും അറിയിക്കപ്പെടാനും ചർച്ച നടത്തുക എന്നതു വളരെ വിരളമായി മാത്രമേ സംഭവിക്കുന്നുള്ളൂ. 

 

പുതിയ കാര്യങ്ങൾ അറിയുക, പരദൂഷണം പറയുക– മലയാളികളുടെ അടിസ്ഥാന സ്വഭാവമായ ഈ രണ്ടു സവിശേഷതകളാണു മലയാളികളെ ചർച്ചാ പ്രിയരാക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ നിരീക്ഷിച്ചാൽ അതു മനസിലാകും. ചില പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഒരു വാർത്ത പോസ്റ്റ് ചെയ്താൽ ആദ്യം വരുന്ന 10 കമന്റുകൾ ആ വാർത്തയെ അല്ല ചർച്ചയ്ക്കെടുക്കുക. ആ സ്ഥാപനത്തെ തെറിപറയാനാണ് ആദ്യം സമയം ചെലവഴിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും അഭിപ്രായം പറയാൻ ഇഷ്ടപ്പെടുന്നവരാണു മലയാളികൾ. വിവര സാങ്കേതിക വിദ്യ വളരെ പുരോഗമിച്ചപ്പോൾ അതിനു സൗകര്യം കൂടി. അതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഏതു വിഷയത്തിലും നമ്മൾ അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കുന്നു. 

 

ചർച്ചകൾ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല, വൈകാരികതയുടെ അടിസ്ഥാനത്തിൽ ആണ് എന്നുള്ളതാണു സമൂഹമാധ്യമങ്ങളിലെ ചർച്ചകളിലെ ഏറ്റവും വലിയ പ്രശ്നം. അത്തരം ചർച്ചകൾ നമ്മുടെ ജനാധിപത്യ ബോധത്തെ വലിയ രീതിയിൽ സഹായിക്കുമെന്നു കരുതാനാകില്ല, പരസ്പരം തർക്കിക്കുമ്പോൾ കിട്ടുന്ന മാനസിക സുഖം ഒരു ഫൺഗെയിം ആയി വേണമെങ്കിൽ കാണാം– രവി ചന്ദ്രൻ പറയുന്നു

 

∙ ആഗോള മലയാളി, ആഗോള താൽപര്യം

 

ഗോസിപ്പിനും ഏഷണിക്കും ജൻമസിദ്ധമായ ചില താൽപര്യങ്ങൾ മലയാളികൾക്കുണ്ട്. പണ്ട് കുളക്കടവിലും ചായപ്പീടികയിലുമായിരുന്നെങ്കിൽ ഇന്നതു ഫെയ്സ്ബുക്കിലും ക്ലബ് ഹൗസിലും ആയി മാറിയെന്നു പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ  ഡോ.സി.ജെ.ജോൺ പറയുന്നു. ‘ക്ലബ് ഹൗസിൽ എന്നെ അമ്പരപ്പിച്ച പ്രധാന കാര്യം പുലർച്ചെ വരെ നീളുന്ന ചർച്ചകളാണ്. 3–4 മണിക്കൂർ ഒക്കെ നീളുന്ന ചർച്ചകളിൽ ക്രിയാത്മകമായി ഒന്നും സംഭവിക്കുന്നില്ല എന്നാണ് ‍​ഞാൻ കണ്ട കാര്യം. പലരും രണ്ടോ മൂന്നോ മീറ്റ് ഒരു റൂമിൽ കയറി നിശബ്ദമായി ഇറങ്ങിപ്പോവുകയാണ്. കണ്ണിൽ കണ്ട ഗ്രൂപ്പുകളിലെല്ലാം കയറി ഇറങ്ങി ചർച്ച കണ്ടു നടക്കുന്നവരുണ്ട്. പണ്ട് നാട്ടിൻപുറത്ത് രാവിലെ മുണ്ടു മടക്കിക്കുത്തി ചന്തയിലെത്തി കാഴ്ച കണ്ടു വൈകുന്നേരം മടങ്ങുന്നതിന്റെ ഒരു ഡിജിറ്റൽ വേർഷൻ.

 

അധികം വൈകാതെ ക്ലബ് ഹൗസ് മാനിയ എന്ന അസുഖത്തിനു ചികിത്സ തുടങ്ങേണ്ടി വരുമോ എന്ന ഭയം ഉണ്ട്. നേരവും കാലവും നോക്കാതെ പല ഗ്രൂപ്പുകളിലായി 9 മണിക്കൂർ ഒക്കെ ചർച്ചയിൽ പങ്കെടുക്കുന്നവരുണ്ട്. എങ്കിലും ലോക്ഡൗണിന്റെ ഈ മുഷിപ്പ് മാറുമ്പോഴേക്കും ആളുകൾ ക്ലബ് ഹൗസ് ചർച്ചകളിൽ നിന്നു മടങ്ങാനാണു സാധ്യത. 

 

പൊതുവിൽ മലയാളികളുടെ ചർച്ചാ പ്രേമത്തിനു പലതരം മനഃശാസ്ത്രപരമായ കാര്യങ്ങളുണ്ട്. 

1. എന്തിനെയും ഏതിനെയും എതിർക്കുക, അല്ലെങ്കിൽ എതിരഭിപ്രായം പറയുക എന്നത് ജന്മസിദ്ധമായ സ്വഭാവമായ ആളുകളുണ്ട്. അവർ വലിയ ചർച്ചാ പ്രിയരായിക്കും. 

2. അമ്പട ഞാനേ.. എന്നു വിചാരിക്കുന്നവരാണു  മറ്റു ചിലർ. എനിക്ക് അത്യാവശ്യം വിവരമുണ്ട്. അത് എല്ലാവരും മനസിലാക്കണം. എല്ലാവരും അംഗീകരിക്കണം എന്നു കരുതി ചർച്ചകൾക്ക് ഇറങ്ങിത്തിരിക്കുന്നവരുണ്ട്.

3. എല്ലാവരും പറയുമ്പോൾ എനിക്കുമുണ്ട് ചില അഭിപ്രായങ്ങൾ എന്നു തെളിയിക്കാൻ ചർച്ചയിൽ പങ്കെടുക്കുന്നവരുണ്ട്.

4. വെറുതെ ആളുകളോടു വെടിവട്ടം പറഞ്ഞിരിക്കുന്നതു നേരമ്പോക്കായി കാണുന്നവരുണ്ട്.

5. നമുക്ക് മനസ്സിലായ കാര്യങ്ങൾ മറ്റുള്ളവരും മനസിലാക്കണം എന്നു കരുതി വളരെ പോസിറ്റിവ് ആയി ചർച്ചയ്ക്ക് ഇറങ്ങുന്നവരുമുണ്ട്. 

 

സംസാരം കൂടുതൽ, പ്രവൃത്തി കുറവ് എന്നതാണു മലയാളികളുടെ ആപ്തവാക്യംതന്നെ. അതിനോട് എല്ലാം കൊണ്ടും പൊരുത്തപ്പെട്ടു കിട്ടിയ ക്ലബ് ഹൗസിൽ മലയാളി അടിമുടി ‘അർമാദിക്കുന്നതിൽ’ തെറ്റു പറയാനാകില്ല. വേറെ ഏതു പ്ലാറ്റ്ഫോമിലും നേരിട്ടു പങ്കെടുക്കാൻ ബുദ്ധിപരമായും കാഴ്ചയ്ക്കും അത്യാവശ്യം ഒരുങ്ങിയിറങ്ങണം. ക്ലബ് ഹൗസിൽ പിന്നെ അതൊന്നും ആവശ്യമില്ലല്ലോ! എന്നാൽ ചർച്ചയുടെ ഗുണമോ ദോഷമോ അറിയാതെ ചുമ്മാ ‘ചർച്ചിച്ചു’ കൊണ്ടിരുന്നാൽ അതിൽനിന്നു കാര്യമായൊന്നും കിട്ടാൻ പോകുന്നില്ലെന്നും ഡോ.സി.ജെ.ജോൺ പറയുന്നു. 

 

മനുഷ്യർ നേരിട്ടു നടത്തുന്ന ചർച്ചകൾ കൊണ്ട് ചില സാമൂഹ്യഗുണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ യഥാർഥ പ്രൊഫൈൽ ആരാണെന്നു പോലും അറിയാത്ത ഇത്തരം ഡിജിറ്റൽ ചർച്ചകൾ കൊണ്ട് ആളുകൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾ ഒന്നും രൂപപ്പെടുന്നില്ല. സാമൂഹ്യമായ കണ്ണിചേരലോ ഐക്യപ്പെടലോ ഉണ്ടാകുന്നില്ല. അത്തരം ഐക്യപ്പെടൽ ഉണ്ടാകണമെങ്കിൽ നമ്മൾ ബോധപൂർവം ശ്രമിക്കേണ്ടി വരും. ചർച്ചകളെ ഒരിക്കലും അടച്ചാക്ഷേപിക്കാനാകില്ല. വളരെ പോസിറ്റിവ് ആയ ഫലങ്ങളും ഇതിനുണ്ട്. പല വിഷയങ്ങളിലും സ്വയം പഠിക്കാൻ ഇത്തരം ചർച്ചകൾ സഹായിക്കും. സമാന വിഷയത്തിൽ താൽപര്യമുള്ളവർക്ക് അഭിപ്രായ സമന്വയം ഉണ്ടാക്കാനും സഹായിക്കും–സി.ജെ.ജോൺ പറയുന്നു.

 

English Summary: Why Malayalis are Rushed into New Social Media 'Club House'? Experts Analyze