ഒരു വർഷത്തോളമായി കാത്തിരിക്കുന്ന അപ്ഡേഷനുമായി ടെലഗ്രാം രംഗത്ത്. കോവിഡിന്റെ ആദ്യതരംഗ സമയത്തു തന്നെ ടെലഗ്രാം വിഡിയോ ചാറ്റിങ്ങിൽ ഗ്രൂപ്പ് ചാറ്റിങ് അപ്ഡേഷൻ കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രഖ്യാപനം വന്നെങ്കിലും ഇപ്പോഴാണ് ആപ്പിൽ അപ്ഡേഷൻ വരുത്തിയത്. ടെലഗ്രാമിന്റെ ഫോൺ, ടാബ്ലറ്റ്, പിസി

ഒരു വർഷത്തോളമായി കാത്തിരിക്കുന്ന അപ്ഡേഷനുമായി ടെലഗ്രാം രംഗത്ത്. കോവിഡിന്റെ ആദ്യതരംഗ സമയത്തു തന്നെ ടെലഗ്രാം വിഡിയോ ചാറ്റിങ്ങിൽ ഗ്രൂപ്പ് ചാറ്റിങ് അപ്ഡേഷൻ കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രഖ്യാപനം വന്നെങ്കിലും ഇപ്പോഴാണ് ആപ്പിൽ അപ്ഡേഷൻ വരുത്തിയത്. ടെലഗ്രാമിന്റെ ഫോൺ, ടാബ്ലറ്റ്, പിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തോളമായി കാത്തിരിക്കുന്ന അപ്ഡേഷനുമായി ടെലഗ്രാം രംഗത്ത്. കോവിഡിന്റെ ആദ്യതരംഗ സമയത്തു തന്നെ ടെലഗ്രാം വിഡിയോ ചാറ്റിങ്ങിൽ ഗ്രൂപ്പ് ചാറ്റിങ് അപ്ഡേഷൻ കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രഖ്യാപനം വന്നെങ്കിലും ഇപ്പോഴാണ് ആപ്പിൽ അപ്ഡേഷൻ വരുത്തിയത്. ടെലഗ്രാമിന്റെ ഫോൺ, ടാബ്ലറ്റ്, പിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷത്തോളമായി കാത്തിരിക്കുന്ന അപ്ഡേഷനുമായി ടെലഗ്രാം രംഗത്ത്. കോവിഡിന്റെ ആദ്യതരംഗ സമയത്തു തന്നെ ടെലഗ്രാം വിഡിയോ ചാറ്റിങ്ങിൽ ഗ്രൂപ്പ് ചാറ്റിങ് അപ്ഡേഷൻ കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. പ്രഖ്യാപനം വന്നെങ്കിലും ഇപ്പോഴാണ് ആപ്പിൽ അപ്ഡേഷൻ വരുത്തിയത്. ടെലഗ്രാമിന്റെ ഫോൺ, ടാബ്ലറ്റ്, പിസി പ്ലാറ്റ്ഫോമുകളിൽ ഈ സൗകര്യം ലഭ്യമാകും. ടെലഗ്രാമിന്റെ പുതിയ അപ്ഡേഷൻ വരുത്തുന്നതിലൂടെ പുതിയ അനേകം ഫീച്ചറുകളാണ് ഒരുമിച്ച് ലഭിക്കുക. ഗ്രൂപ് ഓഡിയോ ചാറ്റിനു പുറമേ വിഡിയോ കോൺഫറൻസ് സൗകര്യമാണ് പുതിയതായി ലഭിക്കുന്ന പ്രധാന സൗകര്യം.

 

ADVERTISEMENT

മറ്റ് മെസെഞ്ചേർ ആപ്പുകളേക്കാൾ ആരാധകരെ ലഭ്യമാക്കാൻ ഇതോടെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ആപ്പിനു കഴിയുമെന്നാണ് വിലയിരുത്തൽ. ഇന്റർഫേസ് ഉൾപ്പെടെയാണ് മാറ്റം വരുത്തിയിരിക്കുന്നത്. അനിമേറ്റഡ് ബാക് ഗ്രൗണ്ട്, മെസേജ് സെന്റിങ് ആനിമേഷൻ, അനിമേറ്റഡ് ഇമോജികൾ തുടങ്ങിയവയും പുതിയ അപ്ഡേഷന്റെ ഭാഗമായി ടെലഗ്രാം അവതരിപ്പിക്കുന്നു. കൂടാതെ ബോട്ട് ചാറ്റുകൾക്ക് പ്രത്യേക മെനുവും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

∙ വിഡിയോ കോൺഫറൻസ്

 

ADVERTISEMENT

ഏറ്റവും പ്രധാനമായ മാറ്റം വിഡിയോ കോൺഫറൻസ് സൗകര്യം തന്നെയാണ്. ഗ്രൂപ്പ് ഓഡിയോ കോൺവർസേഷനുകൾ വിഡിയോ കോൺഫറൻസുകളാക്കി മാറ്റാൻ ഇതോടെ ടെലഗ്രാം അവസരം നൽകുകയാണ്. ഗ്രൂപ്പ് ഓഡിയോ കോളിൽ ആയിരിക്കുമ്പോൾ തന്നെ ക്യാമറ ഓണാക്കുകയേ വേണ്ടൂ. ഇതിനുള്ള ബട്ടൺ പുതിയ അപ്ഡേഷനിലുണ്ട്. ഇങ്ങനെ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ ചർച്ചയിലുണ്ടാകേണ്ടവരെയും കാണേണ്ടവരെയും നമുക്ക് പിൻ ചെയ്തു വയ്ക്കാം. സ്ക്രീൻ ഷെയർ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ടാബ്ലറ്റിലും പിസിയിലും ആപ് ഉപയോഗിക്കുന്നവർക്ക് സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഇതുവഴി മറ്റ് ജോലികളും ഒരേസമയം ചെയ്യാനാകും. സ്പ്ലിറ്റ് സ്ക്രീനിൽ ഒരു ഭാഗത്ത് വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവരെ ഗ്രിഡ് ആയി കാണാനാകും. ഇത് പോർടറൈറ്റ് ആയോ ലാൻഡ്സ് കേപ് മോഡിലോ പ്രവർത്തിപ്പിക്കാനുമാകും. പിസി ഉപഭോക്താക്കൾക്കായി സെലക്ടീവ് സ്ക്രീൻ ഷെയറിങ് സൗകര്യവും പ്രത്യേകമുണ്ട്. അതായത് ഇൻഡിവിജ്വൽ പ്രോഗ്രാം ഷെയറിങ് എന്ന രീതിയിൽ സ്ക്രീൻ ഷെയർ ചെയ്യാനാകും. സൂമിൽ ഉപയോഗിക്കുന്ന സമാനരീതിയിലാണ് ഇതും. ഗ്രൂപ്പിൽ തന്നെ വ്യത്യസ്തമായി സ്ക്രീൻ ഷെയർ ചെയ്യാനുള്ള സൗകര്യവും ഉടൻ വരും. കൂടാതെ വോയ്സ് ചാറ്റ്, ടെക്സ്റ്റ് ചാറ്റ് എന്നിവ വിഡിയോ കോൺഫറൻസിങ്ങിന് ഒപ്പം ചെയ്യാവുന്ന സൗകര്യവും ഉണ്ടാകും. ഗ്രൂപ് വോയ്സ് കോളിൽ അംഗങ്ങളെ പരിമിതപ്പെടുത്തിയിട്ടില്ലെങ്കിലും വിഡിയോ കോൺഫറൻസിൽ 30 പേർക്കാണ് പരമാവധി പങ്കെടുക്കാനാകുക. എന്നാൽ ഇത് മറ്റു മെസെഞ്ചർ ആപ്പുകളേക്കാൾ വളരെ അധികമാണ് എന്നത് ടെലഗ്രാമിന് ഗുണം ചെയ്യും. ഈ പരിമിതിയും ഉടൻ പരിഹരിക്കുമെന്നാണ് ടെലഗ്രാം വ്യക്തമാക്കിയിട്ടുള്ളത്.

 

കഴിഞ്ഞ ഏപ്രിലിൽ ആണ് സിഇഒ ഗ്രൂപ്പ് വിഡിയോ കോൾ എന്ന സാധ്യതയെ കുറിച്ച ആദ്യം പ്രഖ്യാപിച്ചത്. വാട്സാപ് വളരെ മുൻപ് ഈ സൗകര്യം നൽകി തുടങ്ങിയതിനാലാണ് അൽപം കൂടി മെച്ചപ്പെട്ട സൗകര്യങ്ങളുമായി ടെലഗ്രാം ഈ രംഗത്തേക്കും വരുന്നത്. സ്ക്രീൻ ഷെയറിങ്, 30 പേരെ ചേർക്കാനുള്ള സൗകര്യം തുടങ്ങിയവ വാട്സാപിനെ കവച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ഇതിന് പുറമേ നോയ്സ് സസ്പെൻഷൻ സൗകര്യം കൂടി വിപുലപ്പെടുത്തി സംസാരം മെച്ചപ്പെടുത്താനും ടെലഗ്രാം ശ്രമിച്ചിട്ടുണ്ട്. ഇതു ഡീആക്ടിവേറ്റാക്കാനും കഴിയും.

 

ADVERTISEMENT

∙ അനിമേറ്റഡ് ബാക് ഗ്രൗണ്ട്

 

പുതിയ അപ്ഡേറ്റിൽ ലഭിക്കുന്ന മറ്റൊരു സേവനം പുതിയ ഇന്റർഫേസ് ആണ്. അനിമേറ്റഡ് ബാക്ഗ്രൗണ്ട് സൗകര്യവും വാൾപേപ്പർ മാറ്റാനുള്ള ഓപ്ഷനും ഉണ്ട്. മൾട്ടിഗ്രേഡിയന്റ് വാൾപേപ്പറുകളാണ് പുതിയ ഓപ്ഷനിലുള്ളത്. ഓരോ സന്ദേശം അയയ്ക്കുമ്പോഴും ഈ വാൾപേപ്പർ മാറുന്ന വിധത്തിലാണ് അൽഗോരിതം തയാറാക്കിയിരിക്കുന്നതെന്നും ടെലഗ്രാം അവകാശപ്പെടുന്നു. ഇതിലൊന്നും തൃപ്തി വരുന്നില്ലെങ്കിൽ സ്വന്തമായി ആനിമേറ്റഡ് ബാക് ഗ്രൗണ്ട് തയാറാക്കാമെന്നും ഇതിനായി വിവിധ നിറങ്ങളും പാറ്റേണുകളും തയാറാക്കിയിട്ടുണ്ടെന്നും പറയുന്നു. ഇത്തരത്തിൽ സ്വന്തമായി തയാറാക്കുന്ന ബാക് ഗ്രൗണ്ടുകൾ നിങ്ങളുടെ കോൺടാക്ടിലുള്ളവർക്ക് ഷെയർ ചെയ്യാനുള്ള സൗകര്യവും ടെലഗ്രാം നൽകിയിട്ടുണ്ട്. സന്ദേശം അയയ്ക്കുമ്പോൾ ഉണ്ടാകുന്ന അനിമേഷനിലും ടെലഗ്രാം മാറ്റം വരുത്തിയിട്ടുണ്ട്. മീഡിയ ഫയൽ കൈമാറ്റം ചെയ്യുമ്പോഴും ഈ മാറ്റമുണ്ട്.ആപ്പിൾ ഉപഭോക്താക്കൾക്ക് ഐക്കണിലും മാറ്റം വരുത്താമത്രേ. കൂടാതെ അനിമേറ്റഡ് ഇമോജികൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ പുതിയ ഇമോജികളും ടെലഗ്രാം സമ്മാനിച്ചിട്ടുണ്ട്. ആപ്പിൾ ഉപഭോക്താക്കൾക്ക് ലോഗിൻ റിമൈൻഡർ ആഡ് ചെയ്തിട്ടുണ്ട്. നമ്പർ ഇടയ്ക്കിടെ ക്രോസ് ചെക് ചെയ്യാനാകും. ആൻഡ്രോയിഡ് ഫോണുകൾക്ക് ഇത് അടുത്ത അപ്ഡേഷനിലേ ലഭ്യമാകൂ. ബോട്ട് ചാറ്റുകളുടെ മെനുവും മെച്ചപ്പെടുത്തി. കമാൻഡുകൾ അയയ്ക്കാൻ കൂടുതൽ ലളിതമായ സംവിധാനമാണ് ഇതിലുള്ളത്.

 

∙ ടെലഗ്രാം

 

ക്ലൗഡ് ബേസ്ഡ് ഓപ്പൺ സോഴ്സ് ഫ്രീ പ്രാറ്റഫോമിൽ പ്രവർത്തിക്കുന്ന ഇന്സ്റ്റന്റ് മെസേജിങ് ആപ് ആണ് ടെലഗ്രാം. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയ വോയ്സ്, വിഡിയോ കോൾ സൗകര്യം ഉൾപ്പെടെ ലഭ്യമാക്കുന്നുണ്ട്. ഇതിലെല്ലാം ഉപരി വലിയ ഫയലുകൾ കൈമാറ്റം ചെയ്യാമെന്നതാണ് ടെലഗ്രാമിനെ മറ്റ് മെസെഞ്ചറുകളിൽ നിന്നു മാറ്റി നിർത്തുന്നത്. 2 ജിബി സൈസിലുള്ള ഫയലുകൾ വരെ കൈമാറാം. 2013 ഓഗസ്റ്റിൽ ഐഒഎസിലും ഒക്ടോബറിൽ ആൻഡ്രോയിഡിലും ആപ് ലഭ്യമായി. ഫോണിലും ടാബിലും കമ്പ്യൂട്ടറിലുമെല്ലാം മെസെഞ്ചർ സൗകര്യം നൽകുന്നുണ്ട്. ലണ്ടനിൽ ലീഗൽ ആസ്ഥാനവും ദുബായിൽ ഓപ്പറേഷൻസ് ആസ്ഥാനവും പ്രവർത്തിക്കുന്നു. ഈ വർഷമാദ്യം 500 മില്യൺ ആക്ടീവ് യൂസേഴ്സ് എന്ന നേട്ടത്തിലെത്തി ടെലഗ്രാം ചരിത്രം കുറിച്ചിരുന്നു. വാട്സാപുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ടെലഗ്രാമിന് തുണയായി. 2020 ഏപ്രിലിൽ 400 മില്യൺ ആക്ടീവ് യൂസേഴ്സ് എന്ന നിലയിലെത്തിയ ടെലഗ്രാം ജനുവരിയിലാണ് 500 മില്യണിലേക്ക് കുതിച്ചത്. പല രാജ്യങ്ങളിലും വിവാദനായകന്റെ സ്ഥാനവുമുണ്ട് ടെലഗ്രാമിന്. ചൈന, പാക്കിസ്ഥാൻ, ഇറാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ ടെലഗ്രാം നിരോധിച്ചിട്ടുണ്ട്. റഷ്യയിൽ നിരോധനമുണ്ടായിരുന്നെങ്കിലും 2020ൽ നീക്കി. ടെലഗ്രാമിന്റെ സുരക്ഷ സംബന്ധിച്ചും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പൈറേറ്റഡ് സിനിമകൾ ടെലഗ്രാം വഴി ഷെയർ ചെയ്യപ്പെടുന്നതിലെ വെല്ലുവിളിയും ലോകം സജീവമായി ചർച്ച ചെയ്തിരുന്നു. അടുത്തിടെ നടന്ന മാസ് ക്ലീനിങ് വഴി പൈറേറ്റഡ് കോപികൾ ഒരു പരിധി വരെ ടെലഗ്രാമിൽ നിന്നു നീക്കിയിരുന്നു. എന്നാൽ വലിയ ഫയലുകൾ കൈമാറാനുള്ള സൗകര്യം കൊണ്ടു തന്നെ ടെലഗ്രാം ഇപ്പോഴും ജനപ്രിയമായി തുടരുന്നു. 

 

English Summary: WhatsApp rival Telegram finally gets group video calling, other new features. Details here