തിരുവനന്തപുരം ∙ ഏതു വിഷയത്തിലും വിഡിയോ രൂപത്തിൽ അഭിപ്രായപ്രകടനം നടത്തി പ്രചരിപ്പിക്കാൻ കഴിയുന്ന പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുമായി അച്ഛനും മകളും. ‘നൂഗാ’ എന്ന പേരിലുള്ള പ്ലാറ്റ്ഫോമിനു പിന്നിൽ, ബെംഗളൂരുവിൽ താമസക്കാരനായ എറണാകുളം സ്വദേശി സഞ്ജയ് വേലായുധനും മകൾ കണ്ണൂർ നിഫ്റ്റിലെ വിദ്യാർഥിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഏതു വിഷയത്തിലും വിഡിയോ രൂപത്തിൽ അഭിപ്രായപ്രകടനം നടത്തി പ്രചരിപ്പിക്കാൻ കഴിയുന്ന പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുമായി അച്ഛനും മകളും. ‘നൂഗാ’ എന്ന പേരിലുള്ള പ്ലാറ്റ്ഫോമിനു പിന്നിൽ, ബെംഗളൂരുവിൽ താമസക്കാരനായ എറണാകുളം സ്വദേശി സഞ്ജയ് വേലായുധനും മകൾ കണ്ണൂർ നിഫ്റ്റിലെ വിദ്യാർഥിനി നക്ഷത്രയുമാണ്. ഗൗരവമുള്ള വിഷയത്തിൽ, പരമാവധി രണ്ടു മിനിറ്റ് ദൈർഘ്യമുള്ള മൈക്രോ വിഡിയോകൾ മാത്രം പ്രചരിപ്പിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമാണു നൂഗാ. ‌

ADVERTISEMENT

ഫോർവേഡ് ചെയ്യപ്പെടുന്നതും തമാശ രൂപത്തിലുള്ളതുമായ വിഡിയോകൾ പരാതി ലഭിച്ചാലുടൻ നീക്കം ചെയ്യാൻ സംവിധാനമുണ്ട്. അഭിപ്രായം പറയുന്നയാൾ നേരിട്ടു പ്രത്യക്ഷപ്പെട്ടു സംസാരിക്കുന്നതിനാൽ വിശ്വാസ്യത കൂടും. ഒളിഞ്ഞിരുന്നും വ്യാജ ഐഡി ഉപയോഗിച്ചുമുള്ള അഭിപ്രായപ്രകടനങ്ങളും തടയാനാകും. 

ADVERTISEMENT

ആപ്പ് ഡൗൺലോഡ് ചെയ്ത്, വ്യക്തിവിവരങ്ങൾ നൽകി അംഗത്വമെടുക്കാം. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത്, പ്രസക്തമെന്നു തോന്നുന്ന ഏതു വിഷയത്തിലും വിഡിയോ റെക്കോർഡ് ചെയ്ത് അപ്‍ലോഡ് ചെയ്യാം. തലക്കെട്ടും ഹാഷ്ടാഗും ചെറുവിവരണവുമുണ്ടാകണം. വിഡിയോക്കു ലഭിക്കുന്ന സ്വീകാര്യതയനുസരിച്ച് പോയിന്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് വിഡിയോ ആയിത്തന്നെ കമന്റ് രേഖപ്പെടുത്താം. ഇഷ്ടമുള്ള വിഡിയോ മറ്റു സമൂഹമാധ്യമങ്ങളിലേക്കു നേരിട്ടു ഷെയർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.  

ADVERTISEMENT

സമൂഹമാധ്യമത്തിൽ മാന്യവും പക്വവുമായ അഭിപ്രായപ്രകടനങ്ങളും ഗൗരവമുള്ള ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിനാണു ‘നൂഗാ’ ആരംഭിച്ചതെന്നു സഞ്ജയ് വേലായുധൻ പറഞ്ഞു. ദീർഘകാലം ഗൾഫിൽ മാർക്കറ്റിങ് രംഗത്തായിരുന്ന സഞ്ജയ് വേലായുധൻ ബെംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഒന്നര വർഷമായി നൂഗായ്ക്കു പിന്നാലെയായിരുന്നു. മൂന്നാഴ്ച മുൻപാണു ലോഞ്ച് ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. 

English Summary: Noogah- A social media app designed for opinion sharing