ഇരുപത് വർഷത്തിനു ശേഷം ഓഗസ്റ്റ് 31 നാണ് യുഎസ് സേന അഫ്ഗാനിസ്ഥാനിൽ നിന്നു മടങ്ങിയത്. മടങ്ങുന്ന സമയത്ത് കാബൂൾ വിമാനത്താവളത്തിൽ കിടന്നിരുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും യുഎസ് സേന തകർത്തിരുന്നു. പിന്നീടാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. പിന്നാലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത് വർഷത്തിനു ശേഷം ഓഗസ്റ്റ് 31 നാണ് യുഎസ് സേന അഫ്ഗാനിസ്ഥാനിൽ നിന്നു മടങ്ങിയത്. മടങ്ങുന്ന സമയത്ത് കാബൂൾ വിമാനത്താവളത്തിൽ കിടന്നിരുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും യുഎസ് സേന തകർത്തിരുന്നു. പിന്നീടാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. പിന്നാലെ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ അംഗങ്ങൾ ഫോട്ടോ ഷൂട്ടും നടത്തി. ഇതിനിടെയാണ് വിമാനത്തിന്റെ ചിറകിൽ ഊഞ്ഞാലാടുന്ന താലിബാൻ അംഗങ്ങളുടെ വിഡിയോയും പുറത്തുവന്നിരിക്കുന്നത്.

ADVERTISEMENT

സൈനിക വിമാനത്തിന്റെ ചിറകിൽ കയറുകെട്ടി ഊഞ്ഞാലാടി ഉല്ലസിക്കുകയാണ് താലിബാൻ അംഗങ്ങൾ. ഇതിന്റെ വിഡിയോ നിരവധി പേർ പരിഹാസത്തോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ ഷാവോയാണ് താലിബാൻ അംഗങ്ങളുടെ ഉല്ലാസ വിഡിയോ ആദ്യം പുറത്തുവിട്ടത്.

ADVERTISEMENT

അഫ്ഗാന്റെ കൈവശമുള്ള യുഎസ് നിർമിത ആയുധ–പ്രതിരോധ സംവിധാനങ്ങൾ താലിബാന്റെ കയ്യിൽ കിട്ടുമ്പോഴുള്ള അവസ്ഥ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) റിപ്പോർട്ട് അനുസരിച്ച് കാബൂളിൽ കുറഞ്ഞത് 170 സൈനിക ഉപകരണങ്ങൾ അവശേഷിക്കുന്നുണ്ട് എന്നാണ്.

ADVERTISEMENT

73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയ ശേഷം യുഎസ് ഉപേക്ഷിച്ചത്. ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല എന്നായിരുന്നു ജനറൽ കെന്നത്ത് മക്കെൻസി അന്ന് പറഞ്ഞത്. നിലവിൽ താലിബാന്റെ കൈവശമുള്ള ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങൾ യുഎസ് സൈന്യം ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.

English Summary: China Shares Video Allegedly Showing Taliban Fighters Using US Planes as Swings