യൂട്യൂബിൽ അടിയും തെറിവിളിയും സകല കൂതറയും നിറഞ്ഞൊഴുകുമ്പോൾ, ഉത്തരവാദിത്തബോധമുള്ള, മറ്റുള്ളവരെ ബഹുമാനിക്കുന്ന ഉള്ളടക്കമുണ്ടാക്കാ‍ൻ യൂട്യൂബ് തന്നെ ബോധവൽക്കരണം തുടങ്ങി. ‘ക്രിയേറ്റ് വിത് കെയർ’ ക്യാംപെയ്നിൽ മലയാളമുൾപ്പെടെ 8 ഭാഷകളിൽനിന്നുള്ള 30 ക്രിയേറ്റർമാർ പങ്കെടുക്കുന്നു. വൈവിധ്യങ്ങൾ, വ്യത്യസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂട്യൂബിൽ അടിയും തെറിവിളിയും സകല കൂതറയും നിറഞ്ഞൊഴുകുമ്പോൾ, ഉത്തരവാദിത്തബോധമുള്ള, മറ്റുള്ളവരെ ബഹുമാനിക്കുന്ന ഉള്ളടക്കമുണ്ടാക്കാ‍ൻ യൂട്യൂബ് തന്നെ ബോധവൽക്കരണം തുടങ്ങി. ‘ക്രിയേറ്റ് വിത് കെയർ’ ക്യാംപെയ്നിൽ മലയാളമുൾപ്പെടെ 8 ഭാഷകളിൽനിന്നുള്ള 30 ക്രിയേറ്റർമാർ പങ്കെടുക്കുന്നു. 

ADVERTISEMENT

വൈവിധ്യങ്ങൾ, വ്യത്യസ്ത ഐഡന്റിറ്റികൾ, സംസ്കാരങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന ഉള്ളടക്കം വികസിപ്പിക്കുക, നല്ല വാക്കുകൾ ഉപയോഗിക്കുക, അർഥമറിഞ്ഞു വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ ‘അടിയന്തര’ ആവശ്യങ്ങളൊക്കെ യൂട്യൂബ് മുന്നോട്ടുവയ്ക്കുന്നുണ്ട്. 

ADVERTISEMENT

‘എല്ലായ്പ്പോഴും എല്ലാവർക്കും ശബ്ദം നൽകുകയും ലോകത്തെ കാണിക്കുകയും ചെയ്യുക എന്നതാണു ഞങ്ങളുടെ ദൗത്യം. യൂട്യൂബ് വൈവിധ്യമാർന്നതും ഊർജസ്വലവുമായ ആവാസവ്യവസ്ഥയാണ്. കൂടുതൽ ക്രിയേറ്റർമാർ വരുന്നതിനാൽ കണ്ടന്റ് സൃഷ്ടിക്കുമ്പോൾ നിലവിലുള്ളതും പുതിയതുമായ ക്രിയേറ്റർമാർക്ക് അവരുടെ ഉത്തരവാദിത്തം മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് ക്രിയേറ്റ് വിത്ത് കെയർ കാംപയിൻ’–യൂട്യൂബ് പാർട്നർഷിപ്പ് ഡയറക്ടർ സത്യ രാഘവൻ വിശദീകരിക്കുന്നു. സ്ത്രീകൾക്ക് വളർച്ച നേടാൻ കഴിയുന്ന ഒരു സുരക്ഷിത ഓൺലൈൻ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ പ്ലാറ്റ്ഫോമുകളും റെഗുലേറ്റർമാരും ക്രിയേറ്റർമാരും കൈകോർക്കുന്നത് നിർണായകമാണെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർപഴ്സൻ രേഖാ ശർമ പറഞ്ഞു. 

ADVERTISEMENT

ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും കണ്ടന്റ് സൃഷ്ടിക്കുകയും പ്രേക്ഷകർക്ക് ബഹുമാനം തോന്നുംവിധം അവതരിപ്പിക്കുകയും വേണമെന്ന് ഇന്ത്യ ഇൻക്ലൂഷൻ ഫൗണ്ടേഷൻ സ്ഥാപകൻ വി.ആർ.ഫിറോസ് പറഞ്ഞു. അംഗീകൃതവും ഔദ്യോഗികവുമായ പദങ്ങൾ ഉപയോഗിക്കുകയും ശൈലികളിലോ പദപ്രയോഗങ്ങളിലോ ഉള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വൈകല്യമുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോൾ സഹാനുഭൂതി പുലർത്തുന്നതും അനിവാര്യമാണെന്ന് ക്യാംപെയിൻ വ്യക്തമാക്കുന്നു. 

ഒരു പൊതു പ്ലാറ്റ്ഫോമിൽ കണ്ടന്റ് സൃഷ്ടിക്കുന്നത് കലയുടെയോ അഭിപ്രായത്തിന്റെയോ ആവിഷ്കാരത്തിനപ്പുറം ഒരു ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഒരു ഫോളോവർ മാത്രമേയുള്ളൂവെങ്കിൽ പോലും, നിങ്ങൾ സൃഷ്ടിക്കുന്ന കണ്ടന്റ്, നിങ്ങൾ പ്രകടിപ്പിക്കുന്ന അഭിപ്രായം, നിങ്ങൾ പങ്കിടുന്ന കാഴ്ചപ്പാട് എന്നിവയ്ക്ക് ഉറപ്പായും ഒരു അനന്തരഫലം ഉണ്ടാകും. ഈ ഒരു ഫോളോവർ അവരുടെ സുഹൃത്തുക്കളുമായി പങ്കിടുകയും മറ്റും ചെയ്യും. ഉത്തരവാദിത്തത്തോടെ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും പോസിറ്റിവിറ്റി പങ്കിടാനും ശ്രദ്ധിക്കുക. എന്തെന്നാൽ നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും പ്രധാനമാണ്– മലയാളം യൂട്യൂബ് കണ്ടെന്റ് ക്രിയേറ്റർ സാലു കിച്ചൻ ക്യാംപെയ്നിൽ പറയുന്നത് അവഗണിക്കാനാകുമോ?

English Summary: YouTube Taps 30 Indian Creators For #CreateWithCare Diversity Campaign