ഫെയ്സ്ബുക്കിനെതിരെ മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തരത്തിൽ ഫെയ്സ്ബുക്കിനെതിരെ ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ ജീവനക്കാരിയല്ല ഹോഗൻ. ഇതിനു മുൻപു പല ജീവനക്കാരും ഫെയ്സ്ബുക്കിന്റെ നടപടികളെ എതിർത്തും സമൂഹത്തിലെ ഫെയ്സ്ബുക് സ്വാധീനം

ഫെയ്സ്ബുക്കിനെതിരെ മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തരത്തിൽ ഫെയ്സ്ബുക്കിനെതിരെ ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ ജീവനക്കാരിയല്ല ഹോഗൻ. ഇതിനു മുൻപു പല ജീവനക്കാരും ഫെയ്സ്ബുക്കിന്റെ നടപടികളെ എതിർത്തും സമൂഹത്തിലെ ഫെയ്സ്ബുക് സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക്കിനെതിരെ മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തരത്തിൽ ഫെയ്സ്ബുക്കിനെതിരെ ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ ജീവനക്കാരിയല്ല ഹോഗൻ. ഇതിനു മുൻപു പല ജീവനക്കാരും ഫെയ്സ്ബുക്കിന്റെ നടപടികളെ എതിർത്തും സമൂഹത്തിലെ ഫെയ്സ്ബുക് സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക്കിനെതിരെ മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തരത്തിൽ ഫെയ്സ്ബുക്കിനെതിരെ ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ ജീവനക്കാരിയല്ല ഹോഗൻ. ഇതിനു മുൻപു പല ജീവനക്കാരും ഫെയ്സ്ബുക്കിന്റെ നടപടികളെ എതിർത്തും സമൂഹത്തിലെ ഫെയ്സ്ബുക് സ്വാധീനം അപകടകരമാണെന്നു പറഞ്ഞും രംഗത്തെത്തിയിരുന്നു. ഹോഗന്റെയത്രയും അവരുടെ ശബ്ദം ഉയർന്നില്ല എന്നു മാത്രം. വിവാദങ്ങൾക്കു പുറമേ പ്രവർത്തനം തടസപ്പെടലും ഫെയ്സ്ബുക്കിനു മങ്ങലേൽപിച്ചു. എന്നാൽ വിവാദങ്ങളില്‍നിന്നെല്ലാം കുതിച്ചുയരാനാണു ഫെയ്സ്ബുക്കിന്റെ ശ്രമം. കമ്പനിക്ക് അതിനു സാധിക്കുമോ?

∙ എന്താണു ഹോഗൻ പറഞ്ഞത് ?

ADVERTISEMENT

ഫെയ്സ്ബുക്കിന്റെ മിസ് ഇൻഫർമേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ ആയിരുന്നു ഫ്രാൻസെസ് ഹോഗൻ. തുടർച്ചയായി ഉണ്ടാകുന്ന തെറ്റുകളെക്കുറിച്ചു ഫെയ്സ്ബുക് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും കണ്ടെത്തിയെന്നും എന്നാൽ അവ പരസ്യപ്പെടുത്താനോ, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനോ ശ്രമിക്കാതെ ലാഭം മാത്രം നോക്കിയാണു നടപടികൾ എടുക്കുന്നത് എന്നുമായിരുന്നു അവ‍രുടെ വെളിപ്പെടുത്തൽ. 

എല്ലാത്തരം വിവരങ്ങളും ഫെയ്സ്ബുക് കൈകാര്യം ചെയ്യുന്നുണ്ടെന്നും അവയ്ക്കു യാതൊരു നിയന്ത്രണവുമില്ലെന്നുമാണ് ഇതോടെ പുറത്തായത്. ഫെയ്സ്ബുക്കിന്റെതന്നെ ഇൻസ്റ്റഗ്രാം ആണു കൂടുതൽ പഴി കേട്ടത്. അനുചിതമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിൽ ഇൻസ്റ്റഗ്രാം മുന്നിലാണെന്നും പ്രായപൂർത്തിയാകാത്തവർ ഇൻസ്റ്റഗ്രാം കൂടുതലായി ഉപയോഗിക്കുന്നത് സ്വഭാവ രൂപീകരണത്തെ ബാധിക്കാമെന്നും പുറത്തു വന്നതും വിവാദമായി. പ്രത്യേകിച്ചും പെൺകുട്ടികളെ മോശമായി സ്വാധീനിക്കുമെന്നത്.

ഫ്രാൻസെസ് ഹോഗന്റെ അതേ വകുപ്പിൽനിന്നുള്ള ജീവനക്കാരനായ ബ്രയാൻ വെയ്സ്മെയർ കമ്പനിയുടെ ജീവനക്കാർക്കായുള്ള മെസേജിങ് പ്ലാറ്റ്ഫോമിലയച്ച തന്റെ വിടവാങ്ങൽ മെസേജിൽ ഫെയ്സ്ബുക്കിന്റെ പ്രവർത്തനത്തിൽ താൻ സംതൃപ്തനല്ലെന്നും വളർച്ചയും ലാഭവും മാത്രമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും എഴുതിയാണ് എതിർപ്പു പ്രകടിപ്പിച്ചത്. ഇതുപോലെ ഫെയ്സ്ബുക്കിൽനിന്നു ജോലി ഉപേക്ഷിച്ച പലരും പിന്നീട് കടുത്ത വിമർശകരായി മാറിയിട്ടുണ്ട്. ആ ശബ്ദങ്ങളെല്ലാം ഒറ്റപ്പെട്ട് അവസാനിക്കുകയായിരുന്നു. 

 

Photo: AFP
ADVERTISEMENT

പൊതു സമൂഹമറിയാതെ ഫെയ്സ്ബുക്കിനുള്ളിൽ ഉണ്ടായ ധാരാളം പ്രശ്നങ്ങൾ ഹോഗന്റെ തുറന്നു പറച്ചിലിനു ശേഷം പുറത്തുവരുന്നുണ്ട്. അവയിൽ ചിലതാണു ജനങ്ങളുടെ മാനസിക നില തെറ്റിക്കുന്ന രീതിയിൽ സമൂഹമാധ്യമ ഉപയോഗം വർധിച്ചാൽ പോലും മുന്നറിയിപ്പു നൽകില്ല എന്നത്. പ്രത്യേകിച്ചും ലോകത്തുതന്നെ ഇന്റർനെറ്റിന് ഏറ്റവും ചെലവു കുറഞ്ഞ ഇന്ത്യയിൽ നല്ലൊരു വിഭാഗം ആളുകളും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയ്ക്ക് അടിമകളാണ്.

 

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുക, പരസ്യക്കമ്പനികൾക്കു കൈമാറുക തുടങ്ങിയ ഗുരുതര കുറ്റങ്ങളും ഫെയ്സ്ബുക്കിനെതിരെ തുടർച്ചയായി ആരോപിക്കപ്പെടുന്നു. അയർലൻഡ്, ഫ്രാൻസ്, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനു ഡോളറുകളുടെ പിഴ അടയ്ക്കേണ്ടിയും വന്നു. സ്വകാര്യതാ ലംഘനമാണു പല രാജ്യങ്ങളും ഉന്നയിച്ച ചട്ടലംഘനം. പ്രൈവസി പോളിസികൾ ഉള്ളപ്പോഴും ഉപയോക്താക്കളുടെ ഫെയ്സ്ബുക് ഉപയോഗത്തിന്റെ വിവരങ്ങൾ പിന്തുടർന്ന്, അത്തരക്കാരെ ലക്ഷ്യമിടുന്ന പരസ്യങ്ങൾ അവർക്കു മുന്നിലെത്തിക്കുകയാണു ചെയ്യുന്നത്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ അനാലിസിസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നിർമിച്ച അതി സങ്കീർണമായ അൽഗോരിതങ്ങളാണ് ഉപയോഗിക്കുന്നത്. ഹോഗൻ പറഞ്ഞതും ഈ അൽഗോരിതങ്ങളുടെ പ്രവർത്തനവും പ്രവർത്തന ഉദ്ദേശവും ഫെയ്സ്ബുക്കിനു മാത്രമേ മനസ്സിലാകൂ എന്നാണ്.

 

Photo: Shutterstock
ADVERTISEMENT

∙ പഴികേട്ട് ഇൻസ്റ്റഗ്രാം

 

ഹോഗൻ പരാമർശിച്ച പഠനങ്ങളെയും റിപ്പോർട്ടുകളെയും ഫെയ്സ്ബുക് നിഷേധിക്കുമ്പോഴും ഇൻസ്റ്റഗ്രാം കിഡ്സ് എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക ആപ് പുറത്തിറക്കാൻ ശ്രമിച്ചത് ഉള്ളടക്കങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നു തെളിയിച്ചു. ഹോഗന്റെ വെളിപ്പെടുത്തലുകൾ കൂട്ടി വായിക്കുമ്പോൾ ഇൻസ്റ്റഗ്രാം കുട്ടികൾ ഉപയോഗിക്കുന്നത് മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു സ്ഥാപനത്തിനുതന്നെ വ്യക്തമായി എന്നു മനസ്സിലാക്കാവുന്നതാണ്. ഇൻസ്റ്റഗ്രാം കിഡ്സ് വികസിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ രാജ്യാന്തര ടെക് സമൂഹത്തിൽനിന്ന് എതിർപ്പുകൾ ഉയർന്നതോടെ വേണ്ടെന്നു വയ്ക്കേണ്ടി വന്നു .

 

എന്നാൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നും കുട്ടികളുടെ അമിത ഉപയോഗം തടയണമെന്നും അല്ലെങ്കിൽ കമ്പനിക്കുതന്നെ അതു പാരയാകുമെന്നും ഇൻസ്റ്റഗ്രാം വിലയിരുത്തി. തുടർന്ന് പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്ത് അപ്ഡേറ്റ് പുറത്തിറക്കുകയും ചെയ്തു. പ്രധാനമായും പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടു പുറത്തിറക്കിയ അപ്ഡേറ്റ് പ്രകാരം ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറുകളാണ് ഉൾപ്പെടുത്തിയത്.

 

∙ തുടർച്ചയായി കൂടുതൽ നേരം ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു തുടർന്നാൽ ഇടവേളയെടുക്കാൻ സമയമായി എന്ന് ഓർമിപ്പിക്കുന്ന സന്ദേശം ലഭിക്കും.

∙ പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടിലെ ഫീഡിൽനിന്ന് അനുചിതമായ ഉള്ളടക്കം നീക്കം ചെയ്യും.

∙ അനുചിതമായ ഉള്ളടക്കം തിരയാൻ പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടിൽനിന്നു സാധിക്കില്ല.

ഇൻസ്റ്റഗ്രാം കിഡ്സ് എന്ന ആപ്പിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന ഫീച്ചറുകൾ ഓരോന്നായി ഇൻസ്റ്റഗ്രാമിൽതന്നെ ഉൾപ്പെടുത്തി അപ്ഡേറ്റുകൾ പുറത്തിറക്കുകയാണു ഫെയ്സ്ബുക് ഇപ്പോൾ ചെയ്യുന്നത്.

 

∙ എല്ലാം പരസ്യക്കമ്പനികൾ‌

‌നമ്മുടെ വിരൽത്തുമ്പിൽ വിവരങ്ങൾ എത്തിക്കുന്ന ഗൂഗിളിൽ തുടങ്ങി, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയെല്ലാം അടിസ്ഥാനപരമായി പരസ്യക്കമ്പനികളാണ്. പരസ്യം ജനങ്ങളിലേക്കെത്തിക്കാൻ ഉപയോഗിക്കുന്ന വിവിധ മാർഗങ്ങളാണു സമൂഹമാധ്യമവും മെസേജിങ് സംവിധാനവും എല്ലാം. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽനിന്നും ഇന്റർനെറ്റ് സേവന ദാതാക്കളിൽനിന്നും ലഭിക്കുന്ന തുച്ഛമായ തുകകൊണ്ട് ഈ മൾട്ടി നാഷനൽ കമ്പനികൾക്കൊന്നും പ്രവർത്തിക്കാൻ കഴിയില്ല. അവർക്കു വരുമാനം നൽകുന്നത് അവർ പ്രചരിപ്പിക്കുന്ന പരസ്യങ്ങളാണ്. ഓരോ പരസ്യവും ഉപയോക്താക്കൾ എത്ര സമയം കണ്ടു എന്നതിനനുസരിച്ചാകും അവരുടെ വരുമാനം.

 

∙ സക്കർബർഗിന്റെ സ്വപ്നം പൊലിയുമോ?

 

ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ് തന്റെ അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ച പദ്ധതിയാണ് മെറ്റാവേർസ്. ഇതു നടപ്പാക്കുന്നതിനു വേണ്ടി ഫെയ്സ്ബുക്കിന്റെ കമ്പനിപ്പേര് തന്നെ മാറ്റാനിരിക്കുകയാണെന്നാണു വാർത്തകൾ. ഇന്റർനെറ്റിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് മെറ്റാവേർസ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, ഇന്റർനെറ്റിലൂടെ മാത്രം കാണാനാകുന്ന ഒരു വെർച്വൽ വേൾഡ് ജനങ്ങൾക്കു സാധ്യമാക്കുക. 

 

വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി ഉപകരണങ്ങളിലൂടെയായിരിക്കും ഈ വെർച്വൽ വേൾഡിലേക്ക് ജനങ്ങൾക്കു പ്രവേശിക്കാനാവുക. ഫെയ്സ്ബുക്കിനു പുറമേ ഗെയിം നിർമാതാക്കളായ റോക്സ്റ്റാറും ഫെയ്സ്ബുക്കിന്റെ എതിരാളികളായ സ്നാപ്പും സക്കർബർഗിനു മുൻപുതന്നെ മെറ്റാവേർസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. റോക്സ്റ്റാർ, പുറത്തിറക്കിയിട്ടുള്ള വിവിധ ഗെയിമുകളുടെ സങ്കലനവും നവീകരിച്ച പതിപ്പുമാണു മെറ്റാവേർസിൽ ഉദ്ദേശിച്ചത്. 

 

ഓഗ്മെന്റ‍ഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ഗെയിമുകളാണ് ഇതില്‍ പ്രധാന ആകർഷണം. സ്നാപ് മെറ്റാവേർസ് പ്രഖ്യാപിച്ചത് ഫെയ്സ്ബുക്കുമായുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാനാണ്. സ്നാപ്പിനു കീഴിലുള്ള സമൂഹമാധ്യമങ്ങൾ, വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ്, കണ്ണട തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി വിപുലമായ ശൃംഖല നിർമിക്കാനാണ് പദ്ധതിയിട്ടത്. വ്യക്തമായ വിവരങ്ങളില്ലെങ്കിലും ആമസോണിനും മെറ്റാവേർസ് പദ്ധതികളുണ്ട്.

 

എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഫെയ്സ്ബുക്കും രണ്ടാം സ്ഥാനത്തുള്ള ഇൻസ്റ്റഗ്രാമും സക്കർബർഗിനു സ്വന്തമാണ്. മെസേജിങ് രംഗത്ത് ഒന്നാം സ്ഥാനക്കാരൻ വാട്സാപ്പും മെസഞ്ചറും ഫെയ്സ്ബുക് നിര‍യിലുണ്ട്. കൂടാതെ ഓൺലൈൻ വിൽപനയിലും (മാർക്കറ്റ്പ്ലേസ്) മറ്റു പ്രധാന മേഖലകളിലും സാന്നിധ്യവുമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സങ്കേതങ്ങളിൽ നടത്തുന്ന നിക്ഷേപവും ഫെയ്സ്ബുക്കിനെ ശക്തനാക്കി. 

 

മറ്റുള്ളവർക്കു മുൻപു തന്നെ മെറ്റാവേർസ് പദ്ധതിയുടെ ഭാഗമായി ഒക്യുലസ് എന്ന വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് പുറത്തിറക്കുകയും ചെയ്തു. തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്നു വിൽപന നടത്തിയവ പിൻവലിച്ചു പുതിയവ നൽകേണ്ടി വന്നു. തുടർന്നാണു ഹോഗന്റെ വിവാദ വെളിപ്പെടുത്തലുകളും പ്രവർത്തനം തടസ്സപ്പെടലുകളുമൊക്കെയായി ഫെയ്സ്ബുക് ചരിത്രത്തിലെ ഏറ്റവും മോശം ദിനങ്ങളിലേക്കു പോയത്.

 

ഹോഗന്റെ പ്രസ്താവനയും വിവിധ രാജ്യങ്ങൾ പിഴ ഈടാക്കുന്നതും ഫെയ്സ്ബുക്കിന്റെ വിശ്വാസ്യത കുറച്ചിട്ടുണ്ട്. രാജ്യത്തിനു സ്വന്തമായി ഒരു സമൂഹമാധ്യമം വേണമെന്നു റഷ്യയും ഫെയ്സ്ബുക്കിന് എതിരാളികൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നു മറ്റു പലരാജ്യങ്ങളും പറഞ്ഞിരുന്നു. വിപണിയിലെ ഫെയ്സ്ബുക്കിന്റെ ഏകാധിപത്യം അവസാനക്കാറായെന്ന സൂചനകളാണ് ഇവ നൽകുന്നത്. അങ്ങനെയാണെങ്കിൽ സക്കർബർ‍ഗിന്റെ മെറ്റാവേർസ് പ്രതീക്ഷിച്ച വിജയമാവണമെന്നില്ല.

 

∙ കുതിച്ചു ചാടുമോ ഫെയ്സ്ബുക്?

 

തുടർച്ചയായി പല ദിവസങ്ങളിലും ഫെയ്സ്ബുക് പ്രവർത്തനം തടസ്സപ്പെടുന്നത് കമ്പനിയുടെ കോൺഫിഗറേഷനിൽ മാറ്റങ്ങൾ വരുത്തുന്നതുകൊണ്ടാണെന്നാണ് വെളിപ്പെടുത്തൽ‌. സ്വകാര്യത ലംഘനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിലൂടെ മറികടന്നേക്കാം. അനുചിതമായ ഉള്ളടക്കം ലഭ്യമാകുന്നത് തടയാൻ ആവശ്യമുള്ള നടപടികൾ ഫെയ്സ്ബുക് തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയ സമൂഹമാധ്യമങ്ങളായ ടിക്ടോക്, ക്ലബ്ഹൗസ് തുടങ്ങിയവയുടെ ഫെയ്സ്ബുക് പതിപ്പുകളും പുറത്തിറങ്ങിത്തുടങ്ങി. എതിരാളികളുടെ മികവുകൾ സ്വന്തം ഫീച്ചറുകളാക്കി മാറ്റി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതോടെ തിരിച്ചടികളെ മറികടക്കാനാണു സക്കർബർഗിന്റെ നീക്കം.

 

English Summary: How Facebook's New Ideas Going to Affects the Lives of Many Around the World?