ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടു പ്രിയമേറുന്നു. മൊബൈൽ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘സെൻസർ ടവറി’ന്റെ റിപ്പോർട്ട് അനുസരിച്ച് ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പിൽ രണ്ടാം സ്ഥാനത്താണ് ഇൻസ്റ്റഗ്രാം. ഇതിന്റെ 39 ശതമാനവും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടു പ്രിയമേറുന്നു. മൊബൈൽ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘സെൻസർ ടവറി’ന്റെ റിപ്പോർട്ട് അനുസരിച്ച് ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പിൽ രണ്ടാം സ്ഥാനത്താണ് ഇൻസ്റ്റഗ്രാം. ഇതിന്റെ 39 ശതമാനവും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 5.6 കോടി ആളുകളാണ് ഒക്ടോബറിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ഇതിൽ 2.18 കോടി ഡൗൺലോഡ് നടന്നിരിക്കുന്നതാകട്ടെ ഇന്ത്യയിലും. 

ADVERTISEMENT

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഡൗൺലോഡുകൾ നടന്നിരിക്കുന്ന ബ്രസീലിൽ 33.6 ലക്ഷം പേർ മാത്രമാണ് ഒക്ടോബറിൽ പുതുതായി ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ തുടങ്ങിയത്. 2020 ഒക്ടോബറിലേതിനെക്കാൾ 31% അധികം ആളുകളാണ് ഈ വർഷം ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്.

ADVERTISEMENT

സെൻസർ ടവറിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പ് ടിക്ടോക്കാണ്. 5.7 കോടി ആളുകളാണ് ടിക്ടോക്കിലേക്കു കഴിഞ്ഞമാസം കടന്നുവന്നത്. ഇതിൽ കൂടുതൽ ഡൗൺലോഡ് ചൈനയിലും (17%) രണ്ടാമത് യുഎസിലും (11%) ആണ്. ടിക്ടോക്കും പബ്ജിയും ഉൾപ്പെടെയുള്ള 59 ആപ്പുകൾക്ക് കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ബുക്, വാട്സാപ്, ടെലഗ്രാം എന്നിവയും ആദ്യ 5 സ്ഥാനങ്ങൾക്കുള്ളിലുണ്ട്.

English Summary: India tops global Instagram installs in October: Report