രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 25ന് ഉത്തർപ്രദേശിൽ തറക്കല്ലിട്ടു. യുപിയിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ചതും വലുപ്പമുള്ള വിമാനത്താവളമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ‌. ദേശീയതലസ്ഥാന മേഖലയുടെ വികസന വളർച്ചയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 25നാണ് തറക്കല്ലിട്ടത്. യുപിയിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ചതും വലുപ്പമുള്ള വിമാനത്താവളമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ‌. ദേശീയതലസ്ഥാന മേഖലയുടെ വികസന വളർച്ചയിൽ ഏറെ കരുത്തു പകരാൻ സാധിക്കുന്ന വിധത്തിലാണ് നിർമാണം. വിമാനത്താവളത്തിന്റെ മാതൃകാ ചിത്രങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് ചൈനയിലെ ബെയിജിങ് രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃകയിലുള്ള ചിത്രമാണ്.

ദേശീയ മാധ്യമങ്ങൾ അടക്കം ഈ ചിത്രമാണ് ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളം മാതൃക എന്ന നിലയിൽ പങ്കിട്ടതെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം പറയുന്നു. 2019 സെപ്റ്റംബറിൽ ചൈനയിൽ തുറന്ന വിമാനത്താവളമാണിത്. 

ADVERTISEMENT

ഇതിനിടെ ബിജെപി നേതക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ചില ചൈനീസ് മാധ്യമപ്രവർത്തകർ പരിഹാസക്കുറിപ്പുകൾ പങ്കിട്ടു. ഇന്ത്യയിലെ വികസന നേട്ടങ്ങൾ എന്ന പേരിൽ രാജ്യത്തെ സർക്കാരും മന്ത്രിമാരും ബീജിങ് എയർപോർട്ടിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു എന്നാണ് ഇവരുടെ വാദം.

നേരത്തേ, നോയിഡ വിമാനത്താവളത്തിേന്‍റതെന്ന പേരിൽ ഉത്തരകൊറിയയിലെ ഇഞ്ചിയോൻ വിമാനത്താവളത്തിന്‍റെ ചിത്രങ്ങളും ബിജെപി നേതാക്കൾ പങ്കുവെച്ചിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് വിമാനത്താവളത്തിന്റെ ചിത്രങ്ങളും ഉപയോഗിച്ച് അബദ്ധം സംഭവിച്ചത്. 

ADVERTISEMENT

English Summary: Chinese media calls out BJP ministers & leaders for tweeting Beijing airport image as ‘Noida’