സുതാര്യതയാണ് പരമപ്രധാനം. ഇതിന്റെ ഭാഗമായി 'കൂ' പ്ലാറ്റ്ഫോമിന്റെ അൽഗോരിതം ഞങ്ങൾ ഉടൻ തന്നെ പൊതുവിടത്തിൽ ലഭ്യമാക്കാൻ പോവുകയാണ്. അതുടൻ പ്രതീക്ഷിക്കാം. ലോകത്തിൽ ഒരു സമൂഹമാധ്യമകമ്പനിയും അവരുടെ അൽഗോരിതം പബ്ലിഷ് ചെയ്തിട്ടില്ലായെന്ന് ഓർക്കണം.

സുതാര്യതയാണ് പരമപ്രധാനം. ഇതിന്റെ ഭാഗമായി 'കൂ' പ്ലാറ്റ്ഫോമിന്റെ അൽഗോരിതം ഞങ്ങൾ ഉടൻ തന്നെ പൊതുവിടത്തിൽ ലഭ്യമാക്കാൻ പോവുകയാണ്. അതുടൻ പ്രതീക്ഷിക്കാം. ലോകത്തിൽ ഒരു സമൂഹമാധ്യമകമ്പനിയും അവരുടെ അൽഗോരിതം പബ്ലിഷ് ചെയ്തിട്ടില്ലായെന്ന് ഓർക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുതാര്യതയാണ് പരമപ്രധാനം. ഇതിന്റെ ഭാഗമായി 'കൂ' പ്ലാറ്റ്ഫോമിന്റെ അൽഗോരിതം ഞങ്ങൾ ഉടൻ തന്നെ പൊതുവിടത്തിൽ ലഭ്യമാക്കാൻ പോവുകയാണ്. അതുടൻ പ്രതീക്ഷിക്കാം. ലോകത്തിൽ ഒരു സമൂഹമാധ്യമകമ്പനിയും അവരുടെ അൽഗോരിതം പബ്ലിഷ് ചെയ്തിട്ടില്ലായെന്ന് ഓർക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്പേസ്എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ട്വിറ്ററിൽ ഓഹരിയെടുത്തുവെന്ന വിവരം പുറത്തുവരുന്നതിനു മുൻപ് ട്വിറ്ററിൽ അദ്ദേഹം ഒരു വോട്ടിങ് നടത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനു ട്വിറ്റർ വിലകൽപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 70 ശതമാനത്തോളം പേർ ഇല്ല എന്നു മറുപടി നൽകി. തുടർന്നുള്ള ട്വീറ്റുകൾ വ്യാഖ്യാനിച്ച് ഇലോൺ മസ്ക് വികേന്ദ്രീകൃത സമൂഹമാധ്യമം തുടങ്ങാൻ പോകുന്നു എന്ന കിംവദന്തികളും ടെക്‌ലോകത്ത് പരന്നു. വോട്ടിങ്ങിനു മറുപടിയായി ട്വിറ്ററിന്റെ ഇന്ത്യൻ ബദലായ കൂ പ്ലാറ്റ്ഫോമിന്റെ സ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ ഇലോൺ മസ്കിനെ തന്റെ പ്ലാറ്റ്ഫോമിലേക്ക് ക്ഷണിച്ചു. "Hey Elon! Try us out. We're a decentralised approach to microblogging where we are giving a voice to the larger non English audience of the world and allow for the nuances of every country's laws.” എന്നായിരുന്നു അപ്രമേയയുടെ സന്ദേശം. ഇലോൺ മസ്ക് ക്ഷണം സ്വീകരിച്ചില്ലെന്നു മാത്രമല്ല, അടുത്ത ദിവസങ്ങളിൽ ട്വിറ്ററിൽ ഓഹരിയെടുത്ത വിവരം ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു. എന്നിരുന്നാലും വികേന്ദ്രീകൃത സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് മസ്ക് തുടങ്ങിവച്ചത്.  അതേക്കുറിച്ച് കൂ സ്ഥാപകൻ അപ്രമേയ മനോരമ ഓൺലൈനിനോട് മനസ്സുതുറക്കുന്നു. നിലവിൽ 2.5 കോടി ഉപയോക്താക്കൾ കൂ പ്ലാറ്റ്ഫോമിലുണ്ട്.

 

ADVERTISEMENT

∙ എന്തുകൊണ്ട് ഇലോൺ മസ്ക് കൂവിൽ അംഗമാകണമായിരുന്നു?

 

സമൂഹമാധ്യമങ്ങളിലെ വികേന്ദ്രീകരണമെന്ന വിഷയത്തിലാണല്ലോ ആ ചർച്ചകൾ നടന്നത്. മൂന്നു തരത്തിലുള്ള വികേന്ദ്രീകരണമാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നതും നടപ്പാക്കുന്നതും. ഒന്ന്, ഭാഷയുമായി ബന്ധപ്പെട്ടതാണ്. ഒരു ഭാഷയ്ക്കു മാത്രം പ്രാമുഖ്യം നൽകുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എല്ലാ ഭാഷകൾക്കും ഒരുപോലെ പ്രാതിനിധ്യം വേണം. ഈ സമീപനം ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തെ പല രാജ്യങ്ങൾക്കും ആവശ്യമാണ്. ഇംഗ്ലിഷ് അറിയില്ലെന്ന കാരണം കൊണ്ട് മാത്രം ഒരാൾ സമൂഹമാധ്യമങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടാൻ ഇടയാകരുത്. രണ്ടാമത്തെ വികേന്ദ്രീകരണം നിയമപരമാണ്. ലോ ഓഫ് ലാൻഡ് എന്നൊരു സംഗതിയുണ്ടല്ലോ. ഒരു ടെക് കമ്പനിയെന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്ന ഓരോ രാജ്യത്തെയും നിയമത്തോട് എത്ര സെൻസിറ്റീവ് ആകുന്നുവെന്നത് പ്രധാനമാണ്. ടെക് ഭീമൻമാർക്കുള്ളത് ഗ്ലോബൽ പോളിസി മാത്രമാണ്. ലോ ഓഫ് ലാൻഡ് പറഞ്ഞാൽ യുഎസ് നിയമമായിരിക്കും അവ ആദ്യം ചൂണ്ടിക്കാട്ടുക. ഈ സമീപനവും ശരിയല്ല. മൂന്നാമത്തെ വികേന്ദ്രീകരണം ക്രിയേറ്റേഴ്സുമായി ബന്ധപ്പെട്ടാണ്. സമൂഹമാധ്യമത്തിൽ ഉള്ളടക്കം നിർമിക്കുന്ന ഒരു ക്രിയേറ്റർ എന്ന നിലയിൽ നിങ്ങളുടെ കണ്ടന്റിന് പണം ലഭിക്കാൻ അവകാശമുണ്ട്. കണ്ടന്റ് ഇട്ടാൽ നിങ്ങൾക്കതിന്റെ പ്രതിഫലം ലഭിക്കണം. ഇതിനു പുറമേ സുതാര്യതയാണ് പ്രധാനം. ഒരു കണ്ടന്റ് നിശ്ചിത കാരണത്താൽ നീക്കം ചെയ്യുന്നുണ്ടെങ്കിൽ അതു സംബന്ധിച്ച ചട്ടം ഒരു രാജ്യത്തിനുള്ളിൽ ഒരുപോലെയായിരിക്കണം. ഒരാൾക്ക് ഒരു നീതി, മറ്റൊരാൾക്ക് വേറൊന്ന് എന്ന രീതി പാടില്ല. ഇത്തരം ആശയങ്ങൾ തന്നെയാണ് ഇലോൺ മസ്കും പങ്കുവച്ചത്. അഭിപ്രായസ്വാതന്ത്ര്യം ട്വിറ്റർ ഉയർത്തിപ്പിടിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്നാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. ഇലോണിന്റെ ആ ചോദ്യത്തിനുള്ള മറുപടിയാണ് കൂ. അതുകൊണ്ടാണ് അദ്ദേഹത്തെ ഞാൻ ക്ഷണിച്ചത്.

 

ADVERTISEMENT

∙ ഒരു സമൂഹമാധ്യത്തിന്റെ അൽഗോരിതം എല്ലാവർക്കും കാണാവുന്നതുപോലെ ഓപ്പൺ ആയിരിക്കണോയെന്ന ചോദ്യവും മസ്ക് മുന്നോട്ടുവച്ചിരുന്നു. അതിന് ട്വിറ്ററിന്റെ സ്ഥാപകനായ ജാക് ഡൊർസി പറഞ്ഞത്, അതത് കമ്പനികൾക്ക് ഇക്കാര്യത്തിൽ ഓപ്ഷൻ നൽകണമെന്നാണ്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?

 

സുതാര്യതയാണ് പരമപ്രധാനം. ഇതിന്റെ ഭാഗമായി 'കൂ' പ്ലാറ്റ്ഫോമിന്റെ അൽഗോരിതം ഞങ്ങൾ ഉടൻ തന്നെ പൊതുവിടത്തിൽ ലഭ്യമാക്കാൻ പോവുകയാണ്. അതുടൻ പ്രതീക്ഷിക്കാം. ലോകത്തിൽ ഒരു സമൂഹമാധ്യമകമ്പനിയും അവരുടെ അൽഗോരിതം പബ്ലിഷ് ചെയ്തിട്ടില്ലായെന്ന് ഓർക്കണം.

 

ADVERTISEMENT

മറ്റൊരു വിഷയം, ഒരു അൽഗോരിതം മാത്രമാണോ വേണ്ടത്, അതോ ഒന്നിലധികം വേണോയെന്നതാണ്. ഉദാഹരണത്തിന് ഒരു ക്രിക്കറ്റ് ആരാധകന് അവന്റെ ഫീഡിൽ അത്തരം കണ്ടന്റുകൾ ആദ്യം നൽകുന്ന തരത്തിൽ സ്പെസിഫിക് ആയ അൽഗോരിതം വേണോ? ഇത് ക്രിക്കറ്റിൽ മാത്രമല്ല, രാഷ്ട്രീയത്തിലുമൊക്കെയാകാം. എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ള ഒരാൾക്ക് അവരുടെ കണ്ണിലൂടെ ലോകത്തെ കാണാനായി ഒരു അൽഗോരിതം വേണോ? ഇത്തരമുള്ള എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ ഓപ്പൺ ആണ്. ഇതിന്റെ ആദ്യപടിയായിട്ടാണ് ഞങ്ങൾ അൽഗോരിതം പുറത്തുവിടുന്നത്. അത് കണ്ടശേഷം നിങ്ങൾക്ക് പറയാനുള്ളത് പറയാം. നിങ്ങളുടെ ഓഡിറ്റിന് ഞങ്ങൾ വിധേയരാണ്. അൽഗോരിതത്തോടു കൂട്ടിച്ചേർക്കാൻ ലോകമെങ്ങുമുള്ള കംപ്യൂട്ടർ എൻജിനിയർമാർക്ക് അവസരവും നൽകും. ജനങ്ങൾക്ക് ചോയിസ് നൽകുകയെന്നതാണ് പ്രധാനം.

 

∙ ബദൽ സമൂഹമാധ്യമ കമ്പനികളുടെ പ്രാധാന്യം എത്രത്തോളമുണ്ട്? മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയ ട്രൂത്ത് സോഷ്യൽ എന്ന പ്ലാറ്റ്ഫോം പോലും ക്ലച്ച് പിടിച്ചില്ല?

 

നിങ്ങളൊരു പ്ലാറ്റ്ഫോം എന്തിനു തുടങ്ങുന്നുവെന്നതാണ് പ്രധാനം. ഒറ്റ ചിന്ത മാത്രമായി ഒരു പ്ലാറ്റ്ഫോം തുടങ്ങിയാൽ അതൊരു എക്കോ–ചേംബറായിപ്പോകും. നമ്മൾ പറയുന്നത് മാത്രം തിരിച്ചുകേൾക്കുന്ന അവസ്ഥ. നമ്മൾ ജീവിതത്തിൽ പലതുറകളിലുള്ളവരെയെല്ലേ ദിവസവും കാണുന്നത്. നമ്മൾ നമ്മളെ മാത്രമാണ് കാണുന്നതെങ്കിൽ എത്ര ബോറിങ് ആയിരിക്കും.

 

പ്ലാറ്റ്ഫോം തുടങ്ങാനുള്ള കാരണം മാത്രമല്ല, അത് ആളുകൾക്ക് എക്സൈറ്റിങ് ആയി എങ്ങനെ നിലനിർത്താമെന്ന കാര്യത്തിലും കൃത്യമായ ആലോചന വേണം. യൂസർമാരെ പിടിച്ചുനിർത്താൻ എന്തുവേണമെന്നത് പ്രധാനമാണ്. യൂസർക്ക് പവർ നൽകണം. ഭാഷയല്ല അവിടെ വിഷയം. മലയാളം സംസാരിക്കുന്ന താങ്കളും കന്നഡ സംസാരിക്കുന്ന ഞാനും സമൂഹമാധ്യമത്തിൽ ഇംഗ്ലിഷിലായിരിക്കും ഇടപെടുന്നത്. ഇനിയിതിന് മാറ്റം വരികയാണ്. ഇംഗ്ലിഷ് പറയാത്തവർക്കും പോലും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കുകയെന്നതാണ് കൂ തുടങ്ങുമ്പോൾ ഞങ്ങൾ ലക്ഷ്യം വച്ചത്.

 

∙ ഫെയ്സ്ബുക്കിനു സമാനമായൊരു സ്വതന്ത്ര അഡ്വൈസറി കൗൺസിൽ വരുന്നുവെന്ന് കേട്ടിരുന്നു?

 

ശരിയാണ്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത്രയും സുപ്രധാനമായ ഒരു പാനലിലേക്ക് വളരെ ശ്രദ്ധയോടെ വേണം തിരഞ്ഞെടുപ്പ്. വളരെ സെൻസിസ്റ്റീവ് ആയ വിഷയങ്ങളിൽ അതീവ പ്രാധാന്യമുള്ള തീരുമാനം എടുക്കേണ്ടത് ഈ സമിതിയാണ്. അതുകൊണ്ട് തന്നെ അതീവശ്രദ്ധയോടെയാണ് ഞങ്ങളുടെ നീക്കം. ബ്യൂറോക്രസി, ബിസിനസ്, എൻജിഒ അങ്ങനെ പല മേഖലകളിൽ നിന്നുള്ളവരും ഇതിലുണ്ടാകും. ഏതാനം മാസങ്ങൾക്കം കൗൺസിൽ പ്രതീക്ഷിക്കാം. 

 

∙ ഉള്ളടക്കമുണ്ടാക്കുന്നവർക്ക് പണം നൽകണമെന്ന് പറഞ്ഞല്ലോ. കൂ എന്താണ് ഉദ്ദേശിക്കുന്നത്?

 

ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പണം നൽകുക തന്നെയാണ് ലക്ഷ്യം. അതുടൻ തന്നെയുണ്ടാകും. നിങ്ങളൊരു പ്ലാറ്റ്ഫോമിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്താൽ അതിനൊപ്പം പോകുന്ന പരസ്യത്തിന്റെ ഒരു ഭാഗം നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. പണം ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്ന റവന്യു ഷെയറിങ് മോഡൽ തന്നെയാണ് ലക്ഷ്യം.

 

∙ കൂ പ്ലാറ്റ്ഫോമിൽ വ്യാജ വിവരങ്ങൾ തടയാ‍ൻ കൂടുതൽ ഫാക്ട് ചെക്കേഴ്സിനെ നിയോഗിക്കുന്നവെന്ന് പറഞ്ഞിരുന്നല്ലോ? 

 

ഓരോ 'കൂ'വിനു (കൂ പ്ലാറ്റ്ഫോമിലെ ഓരോ പോസ്റ്റ്) ചുവട്ടിലും ഫാക്ട് ചെക്കിങ്ങിനുള്ള അവസരം വരികയാണ്. ആരാകണം അത് ഫാക്ട് ചെക്ക് ചെയ്യുകയെന്നത് ഉപയോക്താവിന് തീരുമാനിക്കാം. ഫാക്ട് ചെക്കർമാരെ അതിൽ ലിസ്റ്റ് ചെയും. ചിലർ പെയ്ഡും ചിലർ ഫ്രീയുമായിരിക്കും. 

 

∙ കൂ ആരംഭിച്ച ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പാണ് 5 സംസ്ഥാനങ്ങൾ അടുത്തയിടയ്ക്ക് കഴിഞ്ഞത്. എന്താണ് അതിൽ നിന്നുള്ള പാഠം?

 

ശരിയാണ്. ഞങ്ങൾ വന്നശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പായിരുന്നു അത്. യൂസർക്ക് അയാളുടെ സ്വന്തം ഭാഷയിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ കഴിഞ്ഞുവെന്നതാണ് പ്രധാനം. സ്ഥാനാർഥികൾക്ക് യഥാർഥ വോട്ടർമാരെ കണ്ടെത്താൻ ഇതിലൂടെ കഴിഞ്ഞു. ഇതുവരെ അവർ സമൂഹമാധ്യമങ്ങളിൽ ഇടപെട്ടിരുന്നത് ഇംഗ്ലിഷ് സംസാരിക്കുകയും പറയുകയും ചെയ്യുന്നവരെയാണ്. കൂവിൽ നിന്ന് ഒരു രാഷ്ട്രീയനേതാവ് മാറി നിന്നാൽ ട്രൂ ഇന്ത്യയിൽ നിന്ന് മാറിനിൽക്കുകയാണെന്ന് ഞാൻ പറയും.

 

English Summary: Why did Koo founer invited Elon Musk? - Interview