മെറ്റായുടെ കീഴിലുള്ള വാട്സാപ് ഒരു മെസേജിങ് ആപ് എന്നതിലുപരിയായി മാറുകയാണ്. ഇപ്പോൾ സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാം. സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയത്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറ്റായുടെ കീഴിലുള്ള വാട്സാപ് ഒരു മെസേജിങ് ആപ് എന്നതിലുപരിയായി മാറുകയാണ്. ഇപ്പോൾ സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാം. സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയത്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ് ബിസിനസ് അക്കൗണ്ടിലേക്ക് ഒരു ‘ഹായ്’ അയച്ചുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ പിരീഡുകളെ കുറിച്ച് ഒരു ടാബ് സൂക്ഷിക്കാൻ കഴിയും.

സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ട്, വാട്സാപ്പിലൂടെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്‌സസ് നൽകുന്നതിന് എഐയുടെയും മറ്റു സാങ്കേതികവിദ്യയുടെയും ശക്തി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും വാട്സാപ്പുമായുള്ള സഹകരണത്തെക്കുറിച്ച് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ദീപ് ബജാജ് പറഞ്ഞു.

ADVERTISEMENT

പിരീഡ് ട്രാക്കിങ് ടൂൾ മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാമെന്ന് സിറോണ വാർത്താക്കുറിപ്പിൽ പറഞ്ഞു. ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നിവയാണ് മൂന്ന് കാര്യങ്ങൾ. ഉപയോക്താക്കൾ നേരത്തേ തന്നെ കൃത്യമായ വിവരങ്ങള്‍ നൽകണം. പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വാട്സാപ്പിലൂടെ നൽകേണ്ടതുണ്ട്. ഈ വിവരങ്ങളെല്ലാം ചാറ്റ്ബോട്ട് റെക്കോർഡായി സൂക്ഷിക്കുകയും ഉപയോക്താവിന്റെ ലക്ഷ്യമനുസരിച്ച് റിമൈൻഡറുകളും വരാനിരിക്കുന്ന സൈക്കിൾ തീയതികളും പങ്കിടുകയും ചെയ്യും. വാട്സാപ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് പിരീഡ് ട്രാക്കർ നിർമിച്ചിരിക്കുന്നത്. ഇത് ഒരു ചാറ്റ്ബോട്ട് ഇന്റർഫേസിൽ പ്രവർത്തിക്കുന്നു.

വാട്സാപ്പിൽ ആർത്തവചക്രം എങ്ങനെ ട്രാക്ക് ചെയ്യാം?

ADVERTISEMENT

1. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് 9718866644 ചേർക്കുക

2. വാട്സാപ്പിൽ ‘Hi’ എന്ന് മെസേജ് അയക്കുക

ADVERTISEMENT

3. സിറോണ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് നൽകും

4. നിങ്ങളുടെ പീരിയഡ്സ് ട്രാക്ക് ചെയ്യാൻ, ചാറ്റ് ബോക്സിൽ ‘പീരിയഡ് ട്രാക്കർ’ എന്ന് മെസേജ് ചെയ്യുക

5. തുടർന്ന് നിങ്ങളുടെ പീരിയഡ് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും

6. തൊട്ടുപിന്നാലെ നിങ്ങളുടെ അണ്ഡോത്പാദന വിശദാംശങ്ങൾ, ഫെർടൈൽ വിൻഡോ, അടുത്ത പീരിയഡ്, അവസാന പീരിയഡ് എന്നിവ പോലുള്ള വിശദാംശങ്ങൾ സിറോണ നിങ്ങളെ കാണിക്കും.

English Summary: Women can now track their menstrual cycle on WhatsApp