സൈബർ ലോകത്തെ ഏറെക്കുറെ നിയന്ത്രണത്തിലാക്കിയിരുന്ന ടെക് സാമ്രാജ്യത്തിന്റെ ചക്രവർത്തിയെ കുറച്ചുകാലമായി അലോസരപ്പെടുത്തുന്നത് നഷ്ടത്തിന്റെ കണക്കുകളാണ്. മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിന് കീഴിൽ പടുത്തുയർത്തിയ സോഷ്യൽ നെറ്റ്‌വർക്കിങ് സാമ്രാജ്യം പടർന്നു പന്തലിച്ചത് പെട്ടെന്നായിരുന്നു. ലോകജനതയിൽ നല്ലൊരു

സൈബർ ലോകത്തെ ഏറെക്കുറെ നിയന്ത്രണത്തിലാക്കിയിരുന്ന ടെക് സാമ്രാജ്യത്തിന്റെ ചക്രവർത്തിയെ കുറച്ചുകാലമായി അലോസരപ്പെടുത്തുന്നത് നഷ്ടത്തിന്റെ കണക്കുകളാണ്. മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിന് കീഴിൽ പടുത്തുയർത്തിയ സോഷ്യൽ നെറ്റ്‌വർക്കിങ് സാമ്രാജ്യം പടർന്നു പന്തലിച്ചത് പെട്ടെന്നായിരുന്നു. ലോകജനതയിൽ നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈബർ ലോകത്തെ ഏറെക്കുറെ നിയന്ത്രണത്തിലാക്കിയിരുന്ന ടെക് സാമ്രാജ്യത്തിന്റെ ചക്രവർത്തിയെ കുറച്ചുകാലമായി അലോസരപ്പെടുത്തുന്നത് നഷ്ടത്തിന്റെ കണക്കുകളാണ്. മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിന് കീഴിൽ പടുത്തുയർത്തിയ സോഷ്യൽ നെറ്റ്‌വർക്കിങ് സാമ്രാജ്യം പടർന്നു പന്തലിച്ചത് പെട്ടെന്നായിരുന്നു. ലോകജനതയിൽ നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈബർ ലോകത്തെ ഏറെക്കുറെ നിയന്ത്രണത്തിലാക്കിയിരുന്ന ടെക് സാമ്രാജ്യത്തിന്റെ ചക്രവർത്തിയെ കുറച്ചുകാലമായി അലോസരപ്പെടുത്തുന്നത് നഷ്ടത്തിന്റെ കണക്കുകളാണ്. മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിന് കീഴിൽ പടുത്തുയർത്തിയ സോഷ്യൽ നെറ്റ്‌വർക്കിങ് സാമ്രാജ്യം പടർന്നു പന്തലിച്ചത് പെട്ടെന്നായിരുന്നു. ലോകജനതയിൽ നല്ലൊരു പങ്കും എന്തു വായിക്കണം, എന്തു ചെയ്യണം, എന്തു പോസ്റ്റ് ചെയ്യണം, ആരെയൊക്കെ സുഹൃത്താക്കണം, സ്നേഹിക്കണം തുടങ്ങി കുഞ്ഞു കാര്യങ്ങൾ വരെ സക്കർബർഗിന്റെ നെറ്റ്‌വർക്ക് നിയന്ത്രിച്ചു തുടങ്ങി. ഇതോടെ അദ്ദേഹത്തിന്റെ സമയവും തെളിഞ്ഞു. പെട്ടെന്ന് കോടീശ്വരൻമാരായവരുടെ പട്ടികയില്‍ ഇടംനേടുന്ന ആദ്യ പ്രായം കുറഞ്ഞ ടെക്കി എന്ന നേട്ടവും സക്കർബർഗിനെ തേടിയെത്തി. എന്നാൽ, സക്കർബർഗിന്റെ ടെക് സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് ടെക് ലോകത്തെ അടക്കിഭരിച്ചിരുന്ന മാർക്ക് സക്കർബർഗ് ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സക്കർബർഗിന്റെ ആസ്തിയുടെ 50 ശതമാനവും നഷ്ടപ്പെട്ടു. വൻ തകർച്ചയില്‍ നിന്ന് കരകയറാന്‍ മെറ്റാ മേധാവി പലതും ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ല. ഒരിക്കല്‍ കോടീശ്വരൻമാരുടെ പട്ടികയില്‍ ആദ്യ അഞ്ചിൽ സ്ഥിരമായി ഇടംപിടിച്ചിരുന്ന മെറ്റാ (പഴയ ഫെയ്സ്ബുക്) സ്ഥാപകൻ ഇപ്പോൾ ആ പട്ടികയിൽ 22-ാം സ്ഥാനത്താണ്. 2022 ന്റെ മൂന്നാം പാദത്തിൽ സക്കർബർഗിന്റെ സമ്പത്തിന്റെ 50 ശതമാനവും നഷ്ടപ്പെട്ടു. വരാനിരിക്കുന്ന ദിനങ്ങൾ ഇതിലും ബുദ്ധിമുട്ടായിരിക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

∙ ആസ്തിയിൽ സംഭവിച്ചതെന്ത് ?

ADVERTISEMENT

 

Photo: Rokas Tenys / ShutterStock

2015 മുതൽ, ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ബ്ലൂംബെർഗ് പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ ടെക്കിയായിരുന്നു സക്കർബർഗ്. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷം 2022 മുതൽ ഫെയ്സ്ബുക് സ്ഥാപകന്റെ സമ്പത്ത് പകുതിയായി കുറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 10600 ബില്യൻ ഡോളറിൽ (ഏകദേശം 857280.30 രൂപ) നിന്ന് 5590 കോടി ഡോളറായി കുറഞ്ഞു. 2021 സെപ്‌റ്റംബർ മുതൽ ഈ സമയം വരെ സക്കർബർഗ് വിപണിയില്‍ വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്.

 

∙ ചതിച്ചത് മെറ്റാവേഴ്സ്?

ADVERTISEMENT

 

കഴിഞ്ഞ വർഷമാണ് മെറ്റാവേഴ്സ് പ്രഖ്യാപനവുമായി മാർക് സക്കർബർഗ് രംഗത്തെത്തിയത്. ടെക് ലോകത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കോടികളാണ് നിക്ഷേപിച്ചത്. വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ, സ്മാർട് ഗ്ലാസുകൾ, അത്തരത്തിലുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന റിയാലിറ്റി ലാബ്സ് ഡിവിഷനു മാത്രമായി 2021 ൽ 1000 കോടി ഡോളറിലധികം നിക്ഷേപിച്ചുവെന്ന് സക്കർബർഗ് തന്നെ പറഞ്ഞിരുന്നു. വ്യത്യസ്ത സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ വെർച്വൽ ലോകങ്ങളും അനുഭവങ്ങളും ഉപയോക്താക്കള്‍ക്ക് നൽകാനൊരുങ്ങുന്ന, ഇന്റർനെറ്റിന്റെ അടുത്ത തലമുറയായ മെറ്റാവേഴ്സിനെക്കുറിച്ചുള്ള സക്കർബർഗിന്റെ കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് ഈ ലാബും ഉൽപന്നങ്ങളും. എന്നാൽ, ഇവയിൽനിന്നൊന്നും വരുമാനമുണ്ടാക്കാൻ മെറ്റായ്ക്ക് സാധിച്ചിട്ടില്ല.

 

Photo: Apple Inc/REX/Shutterstock

സോഷ്യൽ നെറ്റ്‌വർക്കിങ് വഴി ഡിജിറ്റൽ പരസ്യത്തിലൂടെ കോടികൾ സമ്പാദിച്ച സക്കർബർഗിന്റെ ആസ്തികളെ കാർന്നുതിന്നുന്ന ഒന്നായി മാറി ഹാർഡ്‌വെയർ ഡിവിഷൻ. വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ പോലുള്ള ഉൽപന്നങ്ങൾ മെറ്റായുടെ ചെറിയ ഭാഗമായതിനാൽ കാര്യമായി കണക്കുകളൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, മെറ്റാവേഴ്സിന് ശക്തികൂട്ടാനായി നിരവധി കമ്പനികളെയാണ് മെറ്റാ വാങ്ങിയത്. 2014-ൽ ഓകുലസ് വിആർ വാങ്ങാൻ മെറ്റാ നൽകിയ പണത്തിന്റെ അഞ്ചിരട്ടിയും 2012 ൽ ഇൻസ്റ്റാഗ്രാം വാങ്ങാൻ നൽകിയതിന്റെ പത്ത് മടങ്ങും അധികം തുകയാണ് മെറ്റാവേഴ്സിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിനകം തന്നെ 1000 കോടി ഡോളർ നിക്ഷേപിച്ചു എന്നാണ് അറിയുന്നത്. ഇതെല്ലാമാണ് സക്കർബർഗിന്റെ വരുമാനം താഴാൻ മറ്റൊരു കാരണം.

ADVERTISEMENT

 

Photo: Frederic Legrand - COMEO/ ShutterStock

മെറ്റാവേഴ്സിന്റെ ചെലവ് മെറ്റയുടെ ലാഭവും വരുമാനവും കുത്തനെ താഴേക്കു വലിച്ചു. ഡിസംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ 8 ശതമാനം ഇടിഞ്ഞ് 1030 കോടി ഡോളറിലെത്തി ലാഭം. പരസ്യവരുമാനങ്ങൾ കുത്തനെ ഇടിഞ്ഞതോടെ സക്കർബർഗിന്റെ ആസ്തിയും ക്ഷയിക്കാൻ തുടങ്ങി.

 

∙ പിന്നിലൂടെ പണി കൊടുത്തത് ആപ്പിൾ

Photo: mundissima / ShutterStock

 

സക്കർബർഗിന് മറ്റൊരു വൻ തിരിച്ചടി നൽകിയത് ടിം കുക്കിന്റെ ആപ്പിളാണ്. സോഷ്യൽ നെറ്റ്‌വർക്കിങ് ലോകത്തെ മുഖ്യ സേവനങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയെ നിയന്ത്രിക്കാൻ ആപ്പിൾ ഒഎസിൽ പുതിയ ഫീച്ചർ വന്നതോടെ സക്കർബർഗും ടീമും പ്രതിസന്ധിയിലായി. ആപ്പിളിന്റെ ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ മാറ്റങ്ങൾ മെറ്റായുടെ സാമ്പത്തികനിലയെ കാര്യമായി ബാധിച്ചു. സാമ്പത്തിക വർഷത്തിന്റെ അടുത്ത പാദങ്ങളിൽ ഇതിന്റെ കൂടുതൽ തിരിച്ചടികൾ മെറ്റാ നേരിടാൻ പോകുകയാണ്. ഐഫോൺ ഉപയോക്താക്കളുടെ ഡിജിറ്റൽ ശീലങ്ങൾ ട്രാക്ക് ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലെയുള്ള ആപ്പുകൾക്ക് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. ആളുകളെ ടാർഗറ്റ് ചെയ്‌ത് പരസ്യങ്ങൾ നൽകാൻ ഉപയോഗിച്ചിരുന്ന ഡേറ്റ ലഭിക്കാതെ വന്നത് ആപ്പുകൾക്കു വെല്ലുവിളിയായി. ഈ മാറ്റങ്ങൾ കാരണം മാത്രം പരസ്യവരുമാനത്തിൽ 1000 കോടി ഡോളർ നഷ്ടപ്പെടുമെന്നാണ് മെറ്റാ പറയുന്നത്.

 

∙ ആപ്പിൾ ചെയ്തതെന്ത്?

Photo: Alexander Supertramp/Shutterstock

 

ആപ്പിളിന്റെ പുതിയ ഒഎസ് വന്നതോടെ ഉപയോക്താവ് ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല. ഇത് പരസ്യം കാണിച്ച് വരുമാനമുണ്ടാക്കുന്ന ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി. ഐഒഎസ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഡിവൈസിന്റെയും ഐഡന്റിഫിക്കേഷന്‍ ഫോര്‍ അഡ്വര്‍ട്ടൈസേഴ്‌സ് അഥവാ ഐഡിഎഫ്എയിലടക്കം ആപ്പിൾ മാറ്റം വരുത്തി. ഫെയ്സ്ബുക് അടക്കമുള്ള ആപ് നിര്‍മാതാക്കള്‍ ഐഡിഎഫ്എ ഉപയോഗിച്ചാണ് തങ്ങള്‍ നല്‍കുന്ന പരസ്യങ്ങളെക്കുറിച്ച് ഉപയോക്താക്കളറിയാതെ വിവരങ്ങള്‍ ശേഖരിച്ചുവന്നത്. ഇനി ഒരു ആപ് ഐഡിഎഫ്എ ശേഖരിക്കാന്‍ മുതിര്‍ന്നാല്‍ അത് ഉപയോക്താവിന് നോട്ടിഫിക്കേഷനായി കാണിക്കും. ഉപയോക്താവ് സമ്മതിച്ചാല്‍ മാത്രമേ അതു നല്‍കൂ. ടെക്‌നോളജിയെക്കുറിച്ച് അവബോധമുള്ളവര്‍ ഇത് അനുവദിക്കില്ല. അതോടെ ടാര്‍ഗറ്റഡ് പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കാര്യമായി ഇടിയും. ഇത് തങ്ങളുടെ ഓഡിയന്‍സ് നെറ്റ്‌വര്‍ക്കിന് കനത്ത ആഘാതമാണ് ഏല്‍പിക്കുന്നതെന്ന കാര്യവും കമ്പനി സമ്മതിച്ചിരിക്കുന്നു. പരസ്യ വരുമാനം 50 ശതമാനത്തോളം കുറഞ്ഞു. ഐഒഎസ് 14ല്‍ തങ്ങളുടെ സേവനം പൂര്‍ണമായും വേണ്ടെന്നു വയ്ക്കുന്ന കാര്യം പരിഗണിക്കാൻ പോലും ഫെയ്‌സ്ബുക് തയാറായി. ഫെയ്‌സ്ബുക്കുമൊത്തു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇത് കനത്ത ആഘാതമാണു നൽകിയത്.

Photo: Alex Wong/Getty Images/AFP / AFP PHOTO

 

∙ പിഴ നൽകി തളർന്നു

 

എന്ത് ഉള്ളടക്കം കൊടുത്താലും ഡേറ്റ ചോർത്തിയാലും ആരും ചോദിക്കാനും പറയാനും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഫെയ്സ്ബുക്കിനും മറ്റു ടെക് കമ്പനികൾക്കും ചാകരയായിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയനും അമേരിക്കയും മറ്റു രാജ്യങ്ങളും പിന്നാലെ കൂടിയതോടെ സക്കർബർഗ് പിഴയടച്ചു തളർന്നു. 50000 കോടി ഡോളറിലധികം മൂല്യമുള്ള, ലോകത്തിലെ ഏറ്റവും സമ്പന്ന കമ്പനിയായ ഫെയ്സ്ബുക് 2000 മുതൽ കോടിക്കണക്കിന് ഡോളർ ആണ് ഇങ്ങനെ പിഴയായി അടച്ചത്. 

Photo credit : thinkhubstudio/ Shutterstock.com

 

ഉപഭോക്തൃ സ്വകാര്യത ലംഘിച്ചതിന് യുഎസ് എഫ്‌ടിസി (ഫെഡറൽ ട്രേഡ് കമ്മീഷൻ) 2019 ജൂലൈയിൽ 500 കോടി ഡോളറാണ് പിഴ ചുമത്തിയത്. ഉപഭോക്തൃ സ്വകാര്യത ലംഘിച്ചതിന് ലോകത്തിതുവരെ ഒരു കമ്പനിക്കു ചുമത്തപ്പെട്ട ഏറ്റവും വലിയ പിഴത്തുകയാണിത്. ഒരു പതിറ്റാണ്ട് പഴക്കമുള്ള ഒരു ഡേറ്റ ട്രാക്കിങ് കേസിൽ മെറ്റാ അടുത്തിടെ 9 കോടി ഡോളർ പിഴ നൽകിയിരുന്നു. 2021-ൽ ഫോട്ടോ ഫെയ്‌സ് ടാഗിങ്ങും മറ്റ് ബയോമെട്രിക് ഡേറ്റയും മോഷ്ടിച്ചതിന് ഇലിനോയിയിൽ ഒരു കേസ് തീർപ്പാക്കാൻ 6.5 കോടി ഡോളർ അടച്ചിരുന്നു. യുഎസിൽ മാത്രം 2000 മുതൽ മെറ്റായിൽ നിന്ന് ഇത്തരം 9 കേസുകളിൽ പിഴ ഈടാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ നിരീക്ഷണ സ്ഥാപനമായ ഐറിഷ് ഡേറ്റാ പ്രൊട്ടക്‌ഷൻ കമ്മിഷനാണ് ഏറ്റവുമൊടുവിൽ പിഴ ചുമത്തിയത്–  1.86 കോടി ഡോളർ. ഡേറ്റാ ചോർത്തല്‍ തന്നെയായിരുന്നു കുറ്റം. ഇത്തരം പിഴകൾ മെറ്റായുടെ സാമ്പത്തികനിലയെ വളരെ മോശമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

 

∙ വിപണിയിൽ തളർന്ന് വാട്സാപ്

Photo: Koshiro K / ShutterStock

 

സോഷ്യല്‍മീഡിയ വിപണിയിലെ‍ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരിക്കൽ 75 ശതമാനം വരെ വിഹിതമുണ്ടായിരുന്ന ഫെയ്സ്ബുക് ഇപ്പോൾ 36.64 ശതമാനം വിഹിതവുമായി താഴോട്ട് പോയിരിക്കുന്നു. ഗൂഗിളിന് കീഴിലുള്ള യുട്യൂബ് 27.01 ശതമാനവുമായി കുതിക്കുന്നു. മെറ്റായുടെ ആപ്പുകളിൽ ഇൻസ്റ്റഗ്രാം മാത്രമാണ് മുന്നേറ്റം നടത്തുന്നത്. 2021 നാലാം പാദത്തിലെ കണക്കുകൾ പ്രകാരം 291 കോടി പേരാണ് സജീവമായി ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. ഓരോ ദിവസവും ഫെയ്സ്ബുക് ഉപയോഗിക്കുന്നത് 191 കോടി പേരാണ്. 2018 ൽ 71 കോടി പേര്‍ ഫെയ്സ്ബുക് ആപ് ഡൗൺലോഡ് ചെയ്തുവെങ്കിൽ 2021 ൽ ഇത് 41 കോടിയായി താഴ്ന്നു.

 

∙ തലവേദനയായി വാട്സാപ്

 

സക്കര്‍ബർഗിനെ ഏറ്റവും പ്രതിസന്ധിയിലാക്കിയ ഒന്നായിരുന്നു വാട്സാപ് വാങ്ങൽ. ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിലൂടെ വാട്സാപ് വാങ്ങിയെങ്കിലും ഇന്നേവരെ അത് ലാഭത്തിലാക്കാൻ സക്കര്‍ബർഗിന് സാധിച്ചില്ല. ഉപയോക്താക്കൾ കുത്തനെ കൂടിയെങ്കിലും വരുമാനത്തിൽ താഴോട്ടായിരുന്നു. ഫെയ്‌സ്ബുക് (മെറ്റാ) ഏറ്റെടുത്ത ആപ്പുകളിലൊന്നായ വാട്‌സാപ് വില്‍ക്കുന്ന കാര്യം കമ്പനി പരിഗണിക്കുകയാണെന്നു പോലും വാർത്തകൾ വന്നിരുന്നു. ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. പ്രധാന സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഒരാള്‍ നിയന്ത്രിക്കുന്നതിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കം താമസിയാതെ നിലപാട് എടുക്കാനുള്ള സാധ്യതയും ഉണ്ട്. ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും സക്കര്‍ബര്‍ഗിനു ക്ഷീണമായി.

 

∙ വാട്‌സാപ്പില്‍നിന്ന് വരുമാനം ‘ചില്ലിക്കാശ്’

 

കമ്പനി 2014 ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സാപ് വാങ്ങിയത്. അതിനു മുൻപ് 2012 ലാണ് 100 കോടി ഡോളർ മുടക്കി ഇന്‍സ്റ്റഗ്രാം വാങ്ങിയത്. അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാം 2019ല്‍ മാത്രം ഫെയ്‌സ്ബുക് ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത് 1900 കോടി ഡോളറിന്റെ വരുമാനമാണ്. അതേസമയം വാട്‌സാപ്പില്‍ നിന്നുള്ള വരുമാനം വളരെക്കുറവാണ്. വാട്‌സാപ് വാങ്ങി 8 വര്‍ഷത്തിനു ശേഷവും സക്കര്‍ബര്‍ഗിന് അതിനെ ലാഭത്തിലാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍നിന്ന് ‘കയ്യിട്ടുവാരി’യാണ് വാട്‌സാപ്പിന്റെ പ്രവർത്തനം. 

 

2018 ൽ വാട്സാപ്പില്‍നിന്ന് 130 കോടി ഡോളറായിരുന്നു ലഭിച്ചിരുന്ന വരുമാനം. എന്നാൽ വരും വർഷങ്ങളിൽ ശതകോടികൾ പ്രതീക്ഷിച്ച സക്കർബർഗിന് 2021 ലും കേവലം 870 കോടി ഡോളർ മാത്രമാണ് ലഭിച്ചത്. 100 രാജ്യങ്ങളിലായി 220 കോടി പേർ വാട്സാപ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 39 കോടി പേരും വാട്സാപ്പിലുണ്ട്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ കേവലം 14.8 കോടി പേര്‍ മാത്രമാണ് വാട്സാപ് ഉപയോഗിക്കുന്നത്.

 

∙ വാട്സാപ്പിന്റെ തുടക്കം

 

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആപ്പായി 2009 ലാണ് ബ്രയന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് വാട്‌സാപ് തുടങ്ങുന്നത്. ഈ ആപ്പിന് തുടക്കത്തില്‍ മാസവരി ഉണ്ടായിരുന്നു - പ്രതിമാസം 99 സെന്റ്‌സ്. സ്ഥാപകര്‍ വരിസംഖ്യ ഈടാക്കാന്‍ കാരണം പരസ്യങ്ങള്‍ വേണ്ട എന്ന നിലപാടായിരുന്നു. ആപ് ഫെയ്സ്ബുക് വാങ്ങിയപ്പോൾ സ്ഥാപകരും മികച്ച ശമ്പളത്തിന് അവിടെ ജോലിക്ക് എത്തി. എന്നാല്‍, ഫെയ്‌സ്ബുക് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചതോടെ സ്ഥാപകര്‍ ഓരോരുത്തരായി കമ്പനിയില്‍നിന്നു പടിയിറങ്ങി. പക്ഷേ, 2020ല്‍ വാട്‌സാപ് ഈ തീരുമാനത്തില്‍നിന്നു പിന്നോട്ടു പോയി. പകരം ബിസിനസ് സ്ഥാപനങ്ങള്‍ക്കായി വാട്‌സാപ് പ്രവര്‍ത്തിപ്പിച്ച് അതില്‍നിന്നു ലാഭമുണ്ടാക്കാമെന്ന ആശയം അവതരിപ്പിച്ചു. സാധാരണ ഉപയോക്താക്കള്‍ക്ക് വാട്‌സാപ് ഫ്രീയായി തന്നെ ഉപയോഗിക്കാന്‍ അനുമതിയും നല്‍കി.

 

ചൈനയില്‍ ടെന്‍സന്റ് കമ്പനി നടത്തുന്ന വീചാറ്റ് ആപ്പില്‍ നിന്ന് 2022 ജൂണില്‍ മാത്രം 50 കോടി ഡോളറിലേറെ ലഭിച്ചുവെന്ന് മാര്‍ക്കറ്റ് വിശകലന കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പണമടയ്ക്കല്‍, പരസ്യം, ഗെയിം മേഖലയുമായി ബന്ധിപ്പിക്കാനുള്ള ഉപാധി തുടങ്ങിയ വഴികളിലാണ് വീചാറ്റ് പൈസ കൊയ്യുന്നത്. എന്നാൽ, ഇതേ വഴി സ്വീകരിക്കാൻ വാട്സാപ്പിന് സാധിക്കുന്നില്ല.

 

∙ മെറ്റാവേഴ്‌സിലേക്കുള്ള മാറ്റം

 

തങ്ങളുടെ ബിസിനസില്‍ വാട്‌സാപ്പിനെ കേന്ദ്ര സ്ഥാനത്തു നിർത്തിയുള്ള മാറ്റങ്ങളാണ് ഫെയ്‌സ്ബുക് നടത്താന്‍ പോകുന്നത് എന്ന സൂചനയാണ് 2021ല്‍ സക്കര്‍ബര്‍ഗ് നല്‍കിയത്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള സന്ദേശക്കൈമാറ്റ രീതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം അന്ന് വാചാലനായിരുന്നു. എന്നാല്‍, കേവലം ഏഴു മാസത്തിനുള്ളില്‍ കമ്പനി പുതിയ പാതയിലേക്ക് ചാഞ്ഞു- മെറ്റാവേഴ്‌സ്. ഇന്റര്‍നെറ്റിന്റെ അടുത്ത അധ്യായമാണ് മെറ്റാവേഴ്‌സ് എന്ന് സക്കര്‍ബര്‍ഗ് കരുതുന്നു. അതിലുള്ള തന്റെ ശ്രദ്ധ തെറ്റാതിരിക്കാനായി, താന്‍ സ്ഥാപിച്ച ഫെയ്‌സ്ബുക് കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റുക പോലും ചെയ്തു.  പേരുമാറ്റ പ്രഖ്യാപനത്തിനു ശേഷം വാട്‌സാപ്പിനെക്കുറിച്ച് സക്കര്‍ബര്‍ഗ് മാധ്യമങ്ങളോട് എടുത്തു പറയത്തക്ക ഒരു പരമര്‍ശമേ നടത്തിയിട്ടുളളു എന്നതും ശ്രദ്ധേയമാണ്.

 

∙ സക്കര്‍ബര്‍ഗിന്റെ തന്ത്രം പാളിയത് എവിടെ?

 

സക്കര്‍ബര്‍ഗ് വാട്‌സാപ് വാങ്ങിയത് അത് പ്രവര്‍ത്തിപ്പിച്ച് ലാഭമുണ്ടാക്കാമെന്നു കരുതിയല്ല. വാട്‌സാപ് ഫെയ്‌സ്ബുക്കിന് ഭീഷണിയാകാമെന്നു കണ്ടതോടെയാണ് അതു വാങ്ങാൻ സക്കര്‍ബര്‍ഗ് തീരുമാനിച്ചത്. ഫെയ്‌സ്ബുക്കിനെതിരെ അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ നടത്തുന്ന അന്വേഷണത്തില്‍ ഇതിനുള്ള തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ഭീഷണി ഒഴിവാക്കുക എന്ന ഒരു ലക്ഷ്യമൊഴികെ മറ്റൊന്നും ഇല്ലാതെ ഫെയ്‌സ്ബുക് വാങ്ങിച്ച ആപ്പാണ് വാട്‌സാപ്.

 

∙ വാട്‌സാപ്പും ഇന്‍സ്റ്റയും വിറ്റൊഴിക്കേണ്ടി വരും?

 

സന്ദേശക്കൈമാറ്റ കുത്തക ആയിത്തീര്‍ന്ന മെറ്റാ കമ്പനിയില്‍നിന്ന് വാട്‌സാപ് മാത്രമല്ല ഇന്‍സ്റ്റഗ്രാമും ബലമായി വില്‍പിക്കാനുള്ള നീക്കങ്ങളാണ് എഫ്ടിസി നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പുകള്‍ പരസ്പരം മത്സരിക്കുന്നതാണ് എല്ലാത്തരത്തിലും നല്ലത്. അല്ലാതെ അവയെല്ലാം ഒരാള്‍ കൈവശപ്പെടുത്തിവച്ചാല്‍ പുതിയ ഫീച്ചറുകളും ആശയങ്ങളും വരുന്നത് കുറയും. ഏറ്റെടുത്ത രണ്ടു കമ്പനികളും വില്‍ക്കുന്നതിനു പകരം ഒരെണ്ണം വിറ്റാല്‍ പ്രശ്‌നം പരിഹരിക്കാനാകുമോ എന്നാണ് ഇപ്പോള്‍ മെറ്റായുടെ അഭിഭാഷകര്‍ ആരായുന്നതെന്നും പറയപ്പെടുന്നു. ഫെയ്‌സ്ബുക് തങ്ങളുടെ ബിസിനസിന്റെ കേന്ദ്ര സ്ഥാനത്തു നിർത്താന്‍ ഉദ്ദേശിച്ചിരുന്ന ആപ് എന്ന നിലയില്‍നിന്ന് വിറ്റൊഴിവാകാന്‍ ഒരുങ്ങുന്ന ആപ് എന്ന നിലയില്‍ വാട്സാപ്പിന്റെ മാറ്റം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ടെക്‌നോളജി മേഖലയില്‍ ഏതു സമയത്തും കാര്യങ്ങള്‍മാറി മറിയാം. ഇപ്പോൾ വൻ മുന്നേറ്റം നടത്തുന്ന ടിക്ടോക്കിനും ഭാവിയിൽ ഇതു തന്നെയാകാം സംഭവിക്കുക.

 

English Summary: Mark Zuckerberg, who lost half his fortune in 2022, Why?