സമൂഹമാധ്യമങ്ങളിൽ കാണുന്ന പല സെലിബ്രിറ്റികളുടേയും സൗന്ദര്യം പലപ്പോഴും പലരേയും അസൂയാലുക്കളാക്കാറുണ്ട്. എന്നാല്‍ സെലിബ്രിറ്റികളേക്കാള്‍ നമ്മളെ സ്വയം നിരാശരാക്കുന്നത് സുഹൃത്തുക്കളും ബന്ധുക്കളുടേയുമൊക്കെ പോസ്റ്റുകളാണെന്നാണ് കണ്ടെത്തല്‍. ഓസ്ട്രിയയിലെ ആങ്ക്‌ളിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി, കാള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ കാണുന്ന പല സെലിബ്രിറ്റികളുടേയും സൗന്ദര്യം പലപ്പോഴും പലരേയും അസൂയാലുക്കളാക്കാറുണ്ട്. എന്നാല്‍ സെലിബ്രിറ്റികളേക്കാള്‍ നമ്മളെ സ്വയം നിരാശരാക്കുന്നത് സുഹൃത്തുക്കളും ബന്ധുക്കളുടേയുമൊക്കെ പോസ്റ്റുകളാണെന്നാണ് കണ്ടെത്തല്‍. ഓസ്ട്രിയയിലെ ആങ്ക്‌ളിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി, കാള്‍ ലാന്‍ഡ്‌സ്റ്റെയ്‌നര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനം ബോഡി ഇമേജസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളും മറ്റും സ്വയം മോശമെന്ന തോന്നല്‍ വരുത്താനുള്ള അനന്തമായ സാധ്യതകളാണ് നല്‍കുന്നത്. ഫലത്തില്‍ ഇത് വ്യക്തികളില്‍ അപകര്‍ഷതാബോധം നിറയ്ക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആങ്ക്‌ളിയ റസ്‌കിന്‍ സര്‍വകലാശാലയിലെ പ്രഫ. വീരന്‍ സ്വാമി പറയുന്നു. ഇത്തവണ 50 പേരെ വളണ്ടിയര്‍മാരായി തിരഞ്ഞെടുത്ത് അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. 

ADVERTISEMENT

ശരാശി 23 വയസ് പ്രായമുള്ളവരായിരുന്നു 50 വളണ്ടിയര്‍മാര്‍. രണ്ട് ആഴ്ചത്തെ കാലയളവില്‍ എല്ലാ ദിവസവും വിവരശേഖരണം നടത്തി. തല്‍സമയ വിവരശേഖരണത്തിനായി കയ്യില്‍ കെട്ടുന്ന ഉപകരണങ്ങളും വളണ്ടിയര്‍മാര്‍ക്കായി നല്‍കിയിരുന്നു. സാധാരണ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുപോലെ തുടരാനും നിര്‍ദേശം നല്‍കി. പരിചയമുള്ളവരുടെ സമൂഹമാധ്യമ പോസ്റ്റ് കാണുമ്പോള്‍ കയ്യില്‍ കെട്ടിയ ഉപകരണത്തില്‍ ഒരു തവണ ക്ലിക്കു ചെയ്യാനും നേരിട്ട് പരിചയമില്ലാത്തവരുടെ പോസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ രണ്ട് തവണ ക്ലിക്കു ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു.

ADVERTISEMENT

ഏത് സമൂഹമാധ്യമ സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് വളണ്ടിയര്‍മാര്‍ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു. ഈ സര്‍വേയില്‍ പങ്കെടുത്തവര്‍ ഒരു ദിവസം ശരാശരി 73 മിനിറ്റ് സജീവമായും ആകെ 90 മിനിറ്റോളം അലസമായും സോഷ്യല്‍മീഡിയയില്‍ സമയം ചെലവിടുന്നുണ്ടായിരുന്നു. സമൂഹ മാധ്യങ്ങളിൽ കൂടുതല്‍ സമയം ചെലവിടുന്നവര്‍ക്ക് സ്വന്തം രൂപത്തിലുള്ള ആത്മവിശ്വാസം കുറയുന്നതായും പഠനം പറയുന്നു. സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനേയും സെലിബ്രിറ്റികളേയും അപേക്ഷിച്ച് നേരിട്ട് പരിചയമുള്ള സുഹൃത്തുകളുടേയും ബന്ധുക്കളുടേയും പോസ്റ്റുകളാണ് വ്യക്തികളില്‍ അപകര്‍ഷതാ ബോധം നിറയ്ക്കുന്നതെന്നും പഠനത്തിലുണ്ട്.

English Summary: Is Socialmedia damaging your confidence?