ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിന്റെ സിഇഒ ചാങ്പെങ് സാവോ (സിഇസ‍ഡ്) പറയുന്നത് മസ്ക് ഇപ്പോൾ കൊണ്ടുവരുന്ന പുതിയ കാര്യങ്ങളിൽ 90 ശതമാനവും നടപ്പാവില്ലെന്നും കുറെ നാളുകൾക്കൊടുവിൽ 10 ശതമാനം കാര്യങ്ങൾ നടപ്പാക്കിയേക്കാം എന്നുമാണ്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് മസ്ക് ഏറ്റെടുത്തപ്പോൾ ബിനാന്‍സും 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അധികമൊന്നും നിലനിന്നില്ലെങ്കിലും ഭാവിയിൽ 10 ശതമാനം ശേഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ ട്വിറ്ററിന്റെ ഒരു ആധുനിക രൂപമായിരിക്കും ഉണ്ടാവുകയെന്നും ബിനാൻസ് സിഇഒ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ട്വിറ്ററിലേക്കുള്ള മസ്കിന്റെ പ്രവേശം. ഓരോ ഓഹരിക്കും 54.20 ഡോളർ വച്ച് നൽകാം എന്നതായിരുന്നു കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടു വച്ച ഓഫർ. എന്നാൽ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ചും കമ്പനിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കൈമാറാതെയും അധികൃതർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മസ്ക് പിന്നീട് ആരോപിച്ചു.

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിന്റെ സിഇഒ ചാങ്പെങ് സാവോ (സിഇസ‍ഡ്) പറയുന്നത് മസ്ക് ഇപ്പോൾ കൊണ്ടുവരുന്ന പുതിയ കാര്യങ്ങളിൽ 90 ശതമാനവും നടപ്പാവില്ലെന്നും കുറെ നാളുകൾക്കൊടുവിൽ 10 ശതമാനം കാര്യങ്ങൾ നടപ്പാക്കിയേക്കാം എന്നുമാണ്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് മസ്ക് ഏറ്റെടുത്തപ്പോൾ ബിനാന്‍സും 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അധികമൊന്നും നിലനിന്നില്ലെങ്കിലും ഭാവിയിൽ 10 ശതമാനം ശേഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ ട്വിറ്ററിന്റെ ഒരു ആധുനിക രൂപമായിരിക്കും ഉണ്ടാവുകയെന്നും ബിനാൻസ് സിഇഒ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ട്വിറ്ററിലേക്കുള്ള മസ്കിന്റെ പ്രവേശം. ഓരോ ഓഹരിക്കും 54.20 ഡോളർ വച്ച് നൽകാം എന്നതായിരുന്നു കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടു വച്ച ഓഫർ. എന്നാൽ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ചും കമ്പനിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കൈമാറാതെയും അധികൃതർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മസ്ക് പിന്നീട് ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിന്റെ സിഇഒ ചാങ്പെങ് സാവോ (സിഇസ‍ഡ്) പറയുന്നത് മസ്ക് ഇപ്പോൾ കൊണ്ടുവരുന്ന പുതിയ കാര്യങ്ങളിൽ 90 ശതമാനവും നടപ്പാവില്ലെന്നും കുറെ നാളുകൾക്കൊടുവിൽ 10 ശതമാനം കാര്യങ്ങൾ നടപ്പാക്കിയേക്കാം എന്നുമാണ്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് മസ്ക് ഏറ്റെടുത്തപ്പോൾ ബിനാന്‍സും 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അധികമൊന്നും നിലനിന്നില്ലെങ്കിലും ഭാവിയിൽ 10 ശതമാനം ശേഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ ട്വിറ്ററിന്റെ ഒരു ആധുനിക രൂപമായിരിക്കും ഉണ്ടാവുകയെന്നും ബിനാൻസ് സിഇഒ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ട്വിറ്ററിലേക്കുള്ള മസ്കിന്റെ പ്രവേശം. ഓരോ ഓഹരിക്കും 54.20 ഡോളർ വച്ച് നൽകാം എന്നതായിരുന്നു കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടു വച്ച ഓഫർ. എന്നാൽ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ചും കമ്പനിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കൈമാറാതെയും അധികൃതർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മസ്ക് പിന്നീട് ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവരങ്ങൾ ഏറ്റവും ‘കൃത്യ’മായി നൽകുന്ന പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റും എന്നാണ് ഇലോൺ മസ്കിന്റെ ഏറ്റവും പുതിയ വാഗ്ദാനം. കമ്പനിയുടെ ജീവനക്കാരിൽ പകുതിപ്പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട നടപടി, ‘നീല ടിക്ക്’ വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം, നീണ്ട കുറിപ്പുകളും ദീർഘ വീഡിയോകളും പങ്കുവയ്ക്കാനുള്ള സൗകര്യം, ഭാവിയിൽ ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന ‘കണ്ടന്റി’ന് അനുസരിച്ച് അവർക്ക് വരുമാനം... തുടങ്ങി ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ ഇളക്കി മറിച്ചാണ് മസ്കും കൂട്ടരും മുന്നോട്ടു പോവുന്നത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനായാണ് താൻ ട്വിറ്റർ വാങ്ങിയത് എന്നാണ് മസ്ക് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ലോക കോടീശ്വരന്റെ നടപടികൾ ട്വിറ്ററിനെ തകർക്കുമെന്നും വെറുപ്പു പടർത്താനുള്ള ഒരു സ്ഥലമായി ഇതിനെ മാറ്റുമെന്നുമുള്ള ആശങ്കകളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയുടെയും സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിന്റെയുമൊക്കെ സിഇഒ ട്വിറ്റർ എന്ന സാമൂഹിക മാധ്യമത്തെ ഒരു ബിസിനസ് സംരംഭം മാത്രമായാണോ കാണുന്നത്? അതോ മസ്ക് തന്നെ അവകാശപ്പെടുന്നതു പോലെ നിയന്ത്രണങ്ങളില്ലാത കാര്യങ്ങൾ പങ്കുവയ്ക്കപ്പെടാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കാനാണോ ശ്രമിക്കുന്നത്? മസ്കിന്റെ ഉടമസ്ഥതയിൽ ട്വിറ്റർ തളരുമോ അതോ വളരുമോ? ചോദ്യങ്ങൾ നിരവധിയാണ്.

∙ എല്ലാം സസ്പെൻസ്, ഒടുവിൽ പിരിച്ചുവിടലും

ADVERTISEMENT

സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെദ് സെഗാൾ, നിയമ, പോളിസി ചീഫ് വിജയ ഗഡ്ഡെ എന്നിവരെ ട്വിറ്റർ സിഈഒ ആയി ചുമതലയേറ്റയുടൻ മസ്ക് പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ് ആകെയുള്ള 7500–ഓളം ജീവനക്കാരിലെ പകുതിയോളം പേരെ പിരിച്ചു വിട്ടത്. കമ്പനി വലിയൊരു കാര്യത്തിന് ഒരുങ്ങുകയാണെന്നും അതിന് കുറച്ചു പേർ ഒഴിവാകേണ്ടി വരുമെന്നും ആരൊക്കെയാണ് കമ്പനിയിൽ ഉണ്ടാവുക, ആരൊക്കെ പുറത്തു പോവേണ്ടി വരും എന്നത് ഇ–മെയിൽ വഴി അറിയിക്കുമെന്നും സ്വകാര്യ മെയിലിലേക്കാണ് അറിയിപ്പ് എത്തുന്നത് എങ്കില്‍ പിരിച്ചു വിട്ടിരിക്കുന്നു എന്നും കമ്പനി മെയിലിലേക്കാണ് വിവരം എത്തുന്നത് എങ്കിൽ ജോലി തുടരാം എന്നുമായിരുന്നു ജീവനക്കാരെ പിരിച്ചു വിടുന്നതിന്റെ തലേന്ന് മസ്ക് അറിയിച്ചത്. പിറ്റേന്ന് പകുതിയോളം– 3700 പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. 

‌ദിവസം 4 ദശലക്ഷം ഡോളറാണ് ട്വിറ്ററിന് നഷ്ടം എന്നാണ് മസ്ക് പറയുന്നത്. അതുകൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും. അവർക്ക് മൂന്നു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുന്നുണ്ടെന്നും മസ്ക് പറയുന്നു. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് പിരിച്ചു വിട്ടതെന്ന് ചൂണ്ടിക്കാട്ടി പലരും കോടതിയേയും സമീപിച്ചിട്ടുണ്ട്. തുടങ്ങി 16 വര്‍ഷം കഴിഞ്ഞിട്ടും ട്വിറ്റർ ലാഭത്തിലായിട്ടില്ല എന്നാണ് പല റിപ്പോർട്ടുകളും പറഞ്ഞിരുന്നത്. 

പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ബാക്കിയായവരോട് ആഴ്ചയിൽ ഏഴു ദിവസവും 12 മണിക്കൂർ വീതം പണിയെടുക്കാന്‍ മസ്ക് നിർദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പലപ്പോഴും ട്വിറ്ററിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യവുണ്ടായി. ഇതോടെ പിരിച്ചു വിട്ടവരിലെ കുറച്ചു പേരെയെങ്കിലും തിരിച്ചു വിളിക്കാൻ മസ്ക് ഒരുങ്ങുന്നു എന്നാണ് വാർത്തകൾ‌. ചിലരെ പിരിച്ചു വിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും അതുകൊണ്ടു തിരിച്ചു വരണമെന്നുമാണ് കമ്പനി പറഞ്ഞിരിക്കുന്നത്. പിരിച്ചു വിടേണ്ട 50 ശതമാനം പേരെ കണ്ടെത്താൻ ടെസ്‍ലയിലെ എഞ്ചിനീയർമാരും ഡയറക്ടർമാരുമാണ് പരിശോധന നടത്തിയത്. 

∙‘എല്ലാത്തിനും പുറകിൽ ആക്ടിവിസ്റ്റുകൾ’

ADVERTISEMENT

മസ്ക് ഉടമസ്ഥതയേറ്റതോടെ പരസ്യദാതാക്കളായ കമ്പനികൾ പരസ്യം നൽകുന്നത് നിർത്തി വച്ചിരിക്കുന്നു എന്ന് മസ്ക് തന്നെയാണ് വെളിപ്പെടുത്തിയത്. അതുകൊണ്ട് ട്വിറ്ററിന്റെ വരുമാനത്തിൽ വൻ ഇടിവു സംഭവിച്ചിട്ടുണ്ടെന്നും ലോകകോടീശ്വരൻ പറഞ്ഞിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം നടപ്പാക്കിയ കാര്യങ്ങൾ ഏറെ വിവാദമായതോടെ ഏതു വഴിക്കാണ് കാര്യങ്ങളുടെ പോക്ക് എന്നറിഞ്ഞിട്ട് പരസ്യം നൽകാമെന്ന നിലപാടിലാണ് ചില കമ്പനികൾ. എന്നാൽ ആക്ടിവിസ്റ്റുകളാണ് കമ്പനികളെ കൊണ്ട് തങ്ങളുടെ പരസ്യം പിൻവലിപ്പിക്കുന്നതിനു പിന്നിലെന്നാണ് മസ്കിന്റെ ആരോപണം.

ഉള്ളടക്കം നിയന്ത്രിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എടുത്തു മാറ്റിയാൽ ട്വിറ്റർ വെറുപ്പു പടർത്തലിന്റെ വേദിയായി മാറുമെന്ന് നിരവധി പേർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ താൻ ഏറ്റെടുത്തതിനു ശേഷം ഉള്ളടക്കം നിയന്ത്രിക്കൽ കാര്യത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന നിലപാടിലാണ് മസ്ക്. എന്നാൽ പിരിച്ചു വിട്ടവരിൽ നല്ലൊരു ശതമാനം ഈ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരെയാണ് എന്നും റിപ്പോർട്ടുണ്ട്. ഉള്ളടക്കം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ താൻ ഒരു കൗൺസിലിനെ നിയമിക്കുമെന്ന് മസ്ക് ഉടമസ്ഥതയേറ്റ ശേഷം വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ആക്ടിവിസ്റ്റുകളെ പ്രീണിപ്പിക്കാൻ എന്തും ചെയ്യേണ്ട അവസ്ഥയാണ് തങ്ങൾക്കുള്ളതെന്നും ആവിഷ്കാര സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കാനാണ് ആക്ടിവിസ്റ്റുകൾ ശ്രമിക്കുന്നത് എന്നുമാണ് മസ്കിന്റെ പരാതി. ഒക്ടോബർ 28നാണ് മസ്ക് ട്വിറ്റർ‌ ഏറ്റെടുത്തത്. ജനറൽ മോട്ടോഴ്സ്, ഔഡി, ഭക്ഷ്യ ഭീമനായ ജനറൽ മിൽസ് തുടങ്ങിയ കമ്പനികളൊക്കെ കാര്യങ്ങൾക്ക് ഒരു തീരുമാനമാകുന്നതു വരെ ട്വിറ്ററിന് പരസ്യം നൽകുന്നത് നിർത്തി വച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

∙ മസ്കിനെ വിശ്വസിക്കാമോ?

‌ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിന്റെ സിഇഒ ചാങ്പെങ് സാവോ (സിഇസ‍ഡ്) പറയുന്നത് മസ്ക് ഇപ്പോൾ കൊണ്ടുവരുന്ന പുതിയ കാര്യങ്ങളിൽ 90 ശതമാനവും നടപ്പാവില്ലെന്നും കുറെ നാളുകൾക്കൊടുവിൽ 10 ശതമാനം കാര്യങ്ങൾ നടപ്പാക്കിയേക്കാം എന്നുമാണ്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് മസ്ക് ഏറ്റെടുത്തപ്പോൾ ബിനാന്‍സും 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അധികമൊന്നും നിലനിന്നില്ലെങ്കിലും ഭാവിയിൽ 10 ശതമാനം ശേഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ ട്വിറ്ററിന്റെ ഒരു ആധുനിക രൂപമായിരിക്കും ഉണ്ടാവുകയെന്നും ബിനാൻസ് സിഇഒ പറയുന്നു. 

ADVERTISEMENT

അപ്രതീക്ഷിതമായിട്ടായിരുന്നു ട്വിറ്ററിലേക്കുള്ള മസ്കിന്റെ പ്രവേശം. ഓരോ ഓഹരിക്കും 54.20 ഡോളർ വച്ച് നൽകാം എന്നതായിരുന്നു കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടു വച്ച ഓഫർ. എന്നാൽ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ചും കമ്പനിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കൈമാറാതെയും അധികൃതർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മസ്ക് പിന്നീട് ആരോപിച്ചു. ട്വിറ്റർ വാങ്ങാനുള്ള വാഗ്ദാനത്തിൽ നിന്ന് താൻ പിന്നാക്കം പോവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മസ്കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചതോടെ മസ്ക് മുൻ വാഗ്ദാന പ്രകാരം ഈ സോഷ്യൽ മീ‍‍ഡിയ കമ്പനി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

∙ എങ്ങനെ കാശുണ്ടാക്കാം എന്ന ആലോചനയില്‍ മസ്ക്

എങ്ങനെ കാശുണ്ടാക്കാം എന്ന ആലോചനയിലാണ് ഇലോൺ മസ്ക്. ട്വിറ്റർ കൃത്യമായ പരിശോധനകൾക്ക് ശേഷമായിരുന്നു ഉപയോക്താക്കൾക്ക് ‘നീല ടിക്’ അനുവദിച്ചിരുന്നത്. ഓരോ മേഖലയിലുമുള്ള ആളുകളുടെ വിശ്വാസ്യതയെ ഉറപ്പിക്കുന്ന സംഗതികളിലൊന്നു കൂടിയായിരുന്നു ഇത്. എന്നാൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഈ സൗജന്യ നീല ടിക് പരിപാടി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മാസം 8 ഡോളർ അടയ്ക്കുന്നവർക്ക് നീല ടിക് എന്നാണ് പുതിയ വ്യവസ്ഥ. 

എട്ടു ഡോളറിന്റെ നീല ടിക്ക് പദ്ധതിക്ക് തുടക്കമിട്ടെങ്കിലും നവംബർ എട്ടിനു നടക്കുന്ന നിർണായക യുഎസ് മിഡ് ടേം തിരഞ്ഞെടുപ്പിനെ ഈ തീരുമാനം ബാധിച്ചേക്കുമോ എന്ന് ആശങ്കയുയർന്നിരുന്നു. പിന്നാലെ പദ്ധതി നടപ്പാക്കുന്നത് നവംബർ 9 മുതലാണെന്ന വിശദീകരണവും വന്നു. 7.99 ഡോളർ മുടക്കി കഴിഞ്ഞാൽ ആർക്കും ഏതു പേരിലും ‘ട്വിറ്റർ പരിശോധിച്ച് ശരിയെന്നുറപ്പിച്ചത്’ എന്ന വ്യാജേനെ തെറ്റായ വിവരങ്ങൾ പുറത്തു വിടാൻ പറ്റും. ഇത് തിരഞ്ഞെടുപ്പ് നടപടിയെ തന്നെ അട്ടിമറിക്കുന്നതാണെന്നും ആശങ്കയുയർന്നിരുന്നു. ഇതേ ആശങ്കയാണ് മാസം 7.99 ഡോളർ നൽകുന്നവർക്ക് ‘നീല ടിക്ക്’ നൽകുന്ന പരിപാടിയും. നേരത്തെ, ഇത്തരത്തിൽ നീല ടിക്കിന് അപേക്ഷിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ശേഖരിച്ച് വിശ്വാസ്യത ഉറപ്പാക്കിയ ശേഷമാണ് ഇത് അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 7.99 ഡോളർ കൊടുക്കാൻ സാധിക്കുന്ന ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണം വാങ്ങിയല്ലാതെ ‘വേരിഫിക്കേഷൻ‌’ എങ്ങനെയാണ് ട്വിറ്റർ നടത്തുക എന്നാണ് ഉയർന്നിരിക്കുന്ന ചോദ്യം.

ഇതിനിടെ, മസ്ക് മറ്റൊരു ‘തെറ്റു തിരുത്തലു’മായും എത്തി. ആൾമാറാട്ടം നടത്തിയാൽ മുന്നറിയിപ്പില്ലാത തന്നെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. നീല ടിക്കിന് പണമീടാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേർ തങ്ങളുടെ പേര് ഇലോൺ മസ്ക് എന്നാക്കി മാറ്റിയിരുന്നു. എന്നാൽ ‘പാര‍ഡി’ എന്ന് വ്യക്തമായി പറയാതെ പേരിൽ ആൾമാറാട്ടം നടത്തിയാൽ അക്കൗണ്ട് ഇല്ലാതാക്കും എന്നാണ് മസ്ക് പറയുന്നത്. 

മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഇതിൽ നിക്ഷേപം നടത്തിയവരിലൊരാളാണ് ശ്രീറാം കൃഷ്ണനും. ഇലോൺ മസ്ക് ഒരു ‘അടുക്കള സിങ്കു’മായി സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് എത്തിയപ്പോൾ ശ്രീറാം കൃഷ്ണനും കൂടെയുണ്ടായിരുന്നു. താൻ മസ്കിനെ സഹായിക്കാൻ വന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഓരോ രാജ്യത്തിന്റെയും വാങ്ങൽശേഷി തുല്യത (പർച്ചേസിങ് പവർ പാരിറ്റി)യുടെ അടിസ്ഥാനത്തിലായിരിക്കും ‘നീല ടിക്കി’നുള്ള തുക ഈടാക്കുക എന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. എട്ടു ഡോളർ അനുസരിച്ച് ഏകദേശം 660 രൂപയാണ് നീല ടിക്കുള്ള ഓരോരുത്തരും ട്വിറ്ററിന് നൽകേണ്ടി വരിക. എന്നാൽ ഇന്ത്യയുടെ പർച്ചേസിങ് പവർ പാരിറ്റിയായി ലോകബാങ്ക് 2021–ൽ നിശ്ചയിച്ചത് 23 രൂപയായതിനാൽ ഇന്ത്യൻ ഉപയോക്താക്കൾ മാസം 184 രൂപ നൽകിയാൽ മതിയോ എന്നതും കാത്തിരുന്നു കാണണം. ലോകമൊട്ടാകെ 4.23 ലക്ഷം പേർക്കാണ് ട്വിറ്റർ ‘നീല ടിക്ക്’ നല്‍കിയിരിക്കുന്നത്. ഇവരെ പണം നൽകാതെ തന്നെ നിലനിർത്തിയേക്കുമെന്നും സൂചനകളുണ്ട്.

∙ നീല ടിക്, വൈൻ, സെലിബ്രിറ്റി മെസേജ്

നീല ടിക്കിനുള്ള 7.99 ഡോളറിന്റെ പരിപാടി കൂടാതെ, നിശ്ചിത തുക അടയ്ക്കുന്നവർക്ക് പ്രശസ്തരായ വ്യക്തികൾക്ക് നേരിട്ട് മെസേജ് അയയ്ക്കാൻ സാധിക്കുന്ന സംവിധാനവും കാശു കൊടുത്ത് മാത്രം കാണാവുന്ന വിഡിയോകൾ അപ്‍ലോഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള പദ്ധതികളും മസ്കും കൂട്ടരും അണിയറയിൽ ഒരുക്കുന്നുണ്ട്. 

ഇതിനു പുറമെ 2012ൽ ഏറ്റെടുക്കുകയും 2016ൽ അടച്ചു പൂട്ടുകയും ചെയ്ത ഷോർട്ട്–ഫോം വിഡിയോ ആപ് ആയ ‘വൈൻ’ വീണ്ടും അവതരിപ്പിക്കാനും മസ്ക് നിർദേശം നൽകിയിട്ടുണ്ട്. നീല ടിക് അടക്കം പ്രീമിയം സേവനങ്ങൾക്കാണ് മസ്ക് പണം ആവശ്യപ്പെടുന്നത്. റിപ്ലൈ, മെൻഷൻ, സെർച്ച് എന്നിവയിൽ മുന്‍ഗണന, നീളം കൂടിയ വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റ് ചെയ്യൽ, കുറഞ്ഞ പരസ്യങ്ങൾ തുടങ്ങിയവ അടങ്ങിയ പാക്കേജാണ് എട്ടു ഡോളർ കൊണ്ട് മസ്ക് ഉദ്ദേശിക്കുന്നത്. അതുപോലെ വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് കാണുന്നവരി‍ൽ നിന്ന് നിരക്ക് ഈടാക്കാവുന്ന സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ട്വിറ്റർ ഒരു സോഷ്യൽ മീഡിയ ആപ് മാത്രമല്ല, മറിച്ച് വിവിധോദ്ദേശ കാര്യങ്ങൾക്കുള്ള സംവിധാനമായി മാറണമെന്ന് മസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എല്ലാ ഉപയോക്താക്കൾക്കും തങ്ങളുടെ ട്വീറ്റുകൾ എഡിറ്റ് ചെയ്യാവുന്ന സംവിധാനവും ഉടൻ ഏർപ്പെടുത്തിയേക്കും. നവംബർ 7 മുതൽ ഇത് ലഭ്യമായിത്തുടങ്ങും എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ എങ്കിലും മസ്കിന്റെ തീരുമാനങ്ങൾ പോലെ അനിശ്ചിതത്വമാണ് ഇക്കാര്യത്തിലും. ട്വീറ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ആദ്യ അരമണിക്കൂറിൽ ഇതിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന സംവിധാനമാണ് രൂപപ്പെടുത്തുന്നത്.

∙ ഇനി മാസ്റ്റഡോൺ? ബ്ലൂസ്കൈ?

‌ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇതുവരെ അത്ര പ്രചാരത്തിലല്ലാതിരുന്ന മറ്റു ചില സോഷ്യൽ മീഡിയ ആപ്പുകളിലേക്കും ഉപയോക്താക്കൾ ചേക്കേറി തുടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്വതന്ത്ര, ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വേറായ മാസ്റ്റഡോൺ (Mastodon). ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ട്വിറ്ററിനു സമാനമായ മൈക്രോബ്ലോഗിങ് സംവിധാനവുണ്ട്. 6 വര്‍ഷം മുമ്പ് പ്രചാരത്തിൽ വന്നതാണിത്. വികേന്ദ്രീകൃതമാണ് ഇതിന്റെ പ്രവർത്തനം എന്നതിനാൽ ഏതെങ്കിലും കോടീശ്വരന്മാർക്ക് ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുക സാധ്യമല്ല. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം മാത്രം മാസ്റ്റഡോണിൽ 70,000 പേരോളമാണ് പുതുതായി ചേർന്നത്. എന്നാൽ ദിവസവും ട്വിറ്റർ ഉപയോഗിക്കുന്നവരുടെ എണ്ണം 450 ദശലക്ഷം ആണെന്നാണ് കണക്ക്. 

ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി പുതിയ സോഷ്യൽ മീഡിയ ആപ്പിന്റെ പണിപ്പുരയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ‘ബ്ലൂസ്കൈ’ എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് എന്നാണ് പുറത്തു വരിക എന്നതിൽ തീരുമാനമായിട്ടില്ല. ട്വിറ്ററിൽ നിന്ന് ഇത്രയധികം പേർക്ക് പുറത്തു പോകേണ്ടി വന്നതിൽ ‍ഡോർസി ഖേദം പ്രകടിപ്പിച്ചിരുന്നു. കഴി​ഞ്ഞ വർഷമാണ് ഡ‍ോർസി ട്വിറ്ററിന്റെ സിഇഒ പദവിയിൽ നിന്ന് മാറിയത്.

∙ ആ ‘ക്ലബ് ഹൗസ്’ ഇന്ത്യക്കാരൻ

ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് കൊണ്ടുവന്ന മാറ്റങ്ങൾക്കെല്ലാം പിന്നിൽ ഒരുപറ്റം സുഹൃത്തുക്കളും ഉപദേശകരുമുണ്ട്. വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകളായ ജേസൺ കലാകാനിസ്, പേപാൽ സഹ സ്ഥാപകൻ കൂടിയായ ഡേവിഡ് സാക്സ്, മസ്കിന്റെ അഭിഭാഷകൻ അലക്സ് സ്പിറോ, മസ്കിന്റെ ബന്ധു കൂടിയായ ആന്‍ഡ്രൂ മസ്ക്, ബോറിങ് കമ്പനി സിഒഒ ജേൺ ബലജാഡിയ, ടെസ്‍ലയിലെ എഞ്ചിനീയർമാർ എന്നിവർക്ക് പുറമെ അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വംശജനുമുണ്ട് – ശ്രീറാം കൃഷ്ണൻ. നേരത്തെ ട്വിറ്ററിൽ ജോലി ചെയ്തിട്ടുള്ള ശ്രീറാം കൃഷ്ണൻ നിക്ഷേപ കമ്പനിയായ എ16സെഡിൽ പങ്കാളിയാണ്. മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഇതിൽ നിക്ഷേപം നടത്തിയവരിലൊരാളാണ് ശ്രീറാം കൃഷ്ണനും. ഇലോൺ മസ്ക് ഒരു ‘അടുക്കള സിങ്കു’മായി സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് എത്തിയപ്പോൾ ശ്രീറാം കൃഷ്ണനും കൂടെയുണ്ടായിരുന്നു. താൻ മസ്കിനെ സഹായിക്കാൻ വന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ചെന്നൈ സ്വദേശികളാണ് ശ്രീറാം കൃഷ്ണനും ഭാര്യ ആരതി രാമമൂർത്തിയും. ചെന്നൈയിലെ സാധാരണ മധ്യവർഗ കുടുംബത്തിലാണ് ജനിച്ചതെന്നും സോഫ്റ്റ്‍വെയർ എഞ്ചിനീയറാകാൻ പഠിക്കുന്ന സമയത്താണ് കണ്ടുമുട്ടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും എന്ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഇവരെക്കുറിച്ചുള്ള ലേഖനം പറയുന്നു.

ശ്രീറാം കൃഷ്ണൻ പങ്കാളിയായ എ16സെഡ് എന്നറിയപ്പെടുന്ന ആന്‍ഡ്രീസെൻ ഹോറോവിറ്റ്സ് എന്ന കമ്പനിയാണ് അടുത്തിടെ ഏറെ പ്രചാരം നേടിയ ക്ലബ്‍ഹൗസിന്റെ പ്രധാന നിക്ഷേപകർ. ട്വിറ്ററിനു പുറമെ യാഹുവിലും ഫെയ്സ്ബുക്കിലും ശ്രീറാം കൃഷ്ണൻ ജോലി ചെയ്തിട്ടുണ്ട്. ആരതി രാമമൂർത്തിയാകട്ടെ നെറ്റ്ഫ്ലിക്സിലും ഫെയ്സ്ബുക്കിലും ജോലി ചെയ്ത ശേഷം സ്റ്റാർട്ടപുകൾക്ക് രൂപം നൽകുകയാണ് ഇപ്പോൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശ്രീറാമും ആരതിയും ചേർന്നവതരിപ്പിക്കുന്ന ക്ലബ്‍ഹൗസിലെ ‘ദി ഗുഡ് ടൈംസ് ഷോ’യിൽ 2021–ല്‍ മസ്ക് പങ്കെടുത്തിട്ടുണ്ട്.

English Summary: Twitter verification and Money? What is in the Mind of Elon Musk