കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതത്തിൽ നിന്നു മുക്തി നേടും മുൻപേ ട്വിറ്ററിൽ കൂട്ടരാജി. തന്റെ ഭരണത്തിൽ കീഴിൽ പുതിയ ട്വിറ്റർ (ട്വിറ്റർ 2.0) വാർത്തെടുക്കാനുള്ള ഇലോൺ മസ്കിന്റെ ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച ‘അങ്ങേയറ്റം ഹാർഡ്‌കോർ’ ആയ തൊഴിൽസംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിനു ജീവനക്കാർ വ്യാഴാഴ്ച വൈകുന്നേരത്തോടെ (യുഎസ് സമയം) രാജി വച്ചതോടെ ട്വിറ്ററിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ട്വിറ്ററിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിൽ ഇനിയങ്ങോട്ട് സമയപരിധിപോലുമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധരായവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന നിലപാടാണ് ഇലോൺ മസ്ക് ജീവനക്കാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കിയത്. ഇതനുസരിച്ച് കമ്പനിയിൽ തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ, എല്ലാ ജീവനക്കാരും ഗൂഗിൾ ഫോമിൽ നൽകിയിരിക്കുന്ന സമ്മതപത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5മണിക്കുള്ളിൽ യെഎസ് എന്ന് അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്യണം എന്നാണ് മസ്ക് നിർദേശിച്ചത്. യെസ് എന്നു മറുപടി നൽകാത്തവരുടെയെല്ലാം അവസാന ജോലി ദിവസമായിരിക്കും വ്യാഴാഴ്ചയെന്നും ഇമെയിൽ മസ്ക് വ്യക്തമാക്കി. എല്ലാവർക്കും വേർപിരിയൽ പാക്കേജ് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനി അവശേഷിക്കുന്നത്. 3700 പേരെ മസ്ക് പിരിച്ചുവിട്ടപ്പോൾ നൂറകണക്കിനാളുകൾ അതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചത്. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ അദ്ദേഹം പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ അന്ത്യശാസന ഇമെയിലിനോട് അനുകൂലമായി പ്രതികരിക്കേണ്ടെന്നാണ് ജീവനക്കാരുടെ തീരുമാനം. മസ്‍ക് നൽകിയ അന്ത്യശാസനം അവസാനിക്കുന്ന സമയം വരെ വളരെ കുറച്ച് ജീവനക്കാർ മാത്രമേ നിരുപാധികം കഠിനാധ്വാനം ചെയ്ത് ട്വിറ്റർ 2.0ൽ തുടരാൻ സന്നദ്ധ അറിയിച്ചിട്ടുള്ളൂ. ജീവനക്കാർക്കുള്ള ആശയവിനിമയ സംവിധാനമായ സ്ലാ‍ക്കിൽ വൈകുന്നേരം 5 മണിയോടെ വിടപറയൽ ഇമോജികൾ പങ്കുവച്ച് നൂറുകണക്കിന് ജീവനക്കാർ വീട്ടിൽപ്പോയി. പലരും ട്വിറ്ററിലൂടെ തന്നെ രാജി പ്രഖ്യാപിച്ചു. “ഞാൻ യെസ് ബട്ടൺ അമർത്തുന്നില്ല, എന്റെ വാച്ച് ട്വിറ്റർ 1.0-ൽ അവസാനിക്കുന്നു. ട്വിറ്റർ 2.0ന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. - രാജി വച്ച ഒരു ജീവനക്കാരൻ ട്വിറ്റ് ചെയ്തു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതത്തിൽ നിന്നു മുക്തി നേടും മുൻപേ ട്വിറ്ററിൽ കൂട്ടരാജി. തന്റെ ഭരണത്തിൽ കീഴിൽ പുതിയ ട്വിറ്റർ (ട്വിറ്റർ 2.0) വാർത്തെടുക്കാനുള്ള ഇലോൺ മസ്കിന്റെ ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച ‘അങ്ങേയറ്റം ഹാർഡ്‌കോർ’ ആയ തൊഴിൽസംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിനു ജീവനക്കാർ വ്യാഴാഴ്ച വൈകുന്നേരത്തോടെ (യുഎസ് സമയം) രാജിവച്ചതോടെ ട്വിറ്ററിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ട്വിറ്ററിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിൽ ഇനിയങ്ങോട്ട് സമയപരിധിപോലുമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധരായവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന നിലപാടാണ് ഇലോൺ മസ്ക് ജീവനക്കാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കിയത്. ഇതനുസരിച്ച് കമ്പനിയിൽ തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ, എല്ലാ ജീവനക്കാരും ഗൂഗിൾ ഫോമിൽ നൽകിയിരിക്കുന്ന സമ്മതപത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കുള്ളിൽ യെഎസ് എന്ന് അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്യണം എന്നാണ് മസ്ക് നിർദേശിച്ചത്. യെസ് എന്നു മറുപടി നൽകാത്തവരുടെയെല്ലാം അവസാന ജോലി ദിവസമായിരിക്കും വ്യാഴാഴ്ചയെന്നും ഇമെയിൽ മസ്ക് വ്യക്തമാക്കി. എല്ലാവർക്കും വേർപിരിയൽ പാക്കേജ് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനി അവശേഷിക്കുന്നത്. 3700 പേരെ മസ്ക് പിരിച്ചുവിട്ടപ്പോൾ നൂറകണക്കിനാളുകൾ അതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിലാണ് രാജിവച്ചത്. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ അദ്ദേഹം പിരിച്ചുവിട്ടിരുന്നു.

∙ പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ

മസ്കിന്റെ അന്ത്യശാസന ഇമെയിലിനോട് അനുകൂലമായി പ്രതികരിക്കേണ്ടെന്നാണ് ജീവനക്കാരുടെ തീരുമാനം. മസ്‍ക് നൽകിയ അന്ത്യശാസനം അവസാനിക്കുന്ന സമയം വരെ വളരെ കുറച്ച് ജീവനക്കാർ മാത്രമേ നിരുപാധികം കഠിനാധ്വാനം ചെയ്ത് ട്വിറ്റർ 2.0ൽ തുടരാൻ സന്നദ്ധ അറിയിച്ചിട്ടുള്ളൂ. ജീവനക്കാർക്കുള്ള ആശയവിനിമയ സംവിധാനമായ സ്ലാ‍ക്കിൽ വൈകുന്നേരം 5 മണിയോടെ വിടപറയൽ ഇമോജികൾ പങ്കുവച്ച് നൂറുകണക്കിന് ജീവനക്കാർ വീട്ടിൽപ്പോയി. പലരും ട്വിറ്ററിലൂടെ തന്നെ രാജി പ്രഖ്യാപിച്ചു. “ഞാൻ യെസ് ബട്ടൺ അമർത്തുന്നില്ല, എന്റെ വാച്ച് ട്വിറ്റർ 1.0-ൽ അവസാനിക്കുന്നു. ട്വിറ്റർ 2.0ന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. - രാജി വച്ച ഒരു ജീവനക്കാരൻ ട്വീറ്റ് ചെയ്തു.

എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ഉൾപ്പെടെ തന്ത്രപ്രധാന ചുമതലകൾ വഹിക്കുന്ന ജീവനക്കാർ കൂട്ടത്തോടെ രാജിവച്ചു പോയതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിന്റെ പ്രവർത്തനം താറുമാറാകുമെന്നാണ് വിലയിരുത്തൽ. കമ്പനിയിലെ എല്ലാ എൻജിനീയർമാരും ഉപയോഗിക്കുന്ന ട്വിറ്ററിന്റെ കോർ സിസ്റ്റം പ്രവർത്തിപ്പിച്ചിരുന്ന എൻജിനീയർമാർ കൂട്ടത്തോടെ രാജിവച്ചതോടെ കമ്പനിയിൽ തുടരുന്ന എൻജീയർമാർക്കു പോലും ട്വിറ്റർ തകരാതെ നോക്കാൻ കഴിയില്ലെന്ന് രാജി വച്ചവരിൽ ചിലർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

അതേസമയം, ഭൂരിഭാഗം ജീവനക്കാരും യെസ് എന്ന് അടയാളപ്പെടുത്തി നൽകാതെ ഓഫിസ് വിട്ടുപോയതിനാൽ പ്രതിസന്ധിയെ മറികടക്കാൻ മസ്കിന്റെ നേതൃത്വത്തിൽ പുതിയ മാർഗങ്ങൾ തിരഞ്ഞു തുടങ്ങി. കരാർ അടിസ്ഥാനത്തിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ ട്വിറ്ററിന്റെ റിക്രൂട്ടിങ് ടീം ഇതിനോടകം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. മുഴുവൻ ജീവനക്കാരും രാജിവച്ചാലും പുതിയ ടീമിനെ നിയോഗിച്ച് ട്വിറ്ററിന്റെ പ്രവർത്തനം തടസ്സപ്പെടാതെ നോക്കുകയാണ് ലക്ഷ്യം. മസ്ക് ഭരണമേറ്റെടുത്തതു മുതൽ തന്ത്രപ്രധാന ചുമതലകളിലൊക്കെ അദ്ദേഹം പുറത്തുനിന്ന് നിയോഗിച്ച എൻജിനീയർമാരായിരുന്നു. അതുകൊണ്ട് തന്നെ ട്വിറ്റർ ടീം പൂർണമായും പുറത്തുപോയാലും സോഷ്യൽ മീഡിയ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം മസ്കിനുണ്ട്.

ട്വിറ്റർ ആസ്ഥാനത്ത് ആരോ നടത്തുന്ന മസ്ക് വിരുദ്ധ പ്രോജക്ഷൻ

എന്നാൽ, ട്വിറ്ററിന്റെ തകർച്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണമാകുമെന്നു വിശ്വസിക്കുന്നവരാണ് പിരിഞ്ഞുപോകുന്ന ജീവനക്കാരിലേറെയും. ‘ഇവിടെ നിന്ന് ട്വിറ്റർ കരകയറാൻ വളരെ ബുദ്ധിമുട്ടാണ്. ഇനിയും തുടരുന്ന ആളുകൾ എത്ര കഠിനമായി ശ്രമിച്ചാലും വിജയിക്കില്ല’. - രാജിവച്ചു പോകുന്ന മറ്റൊരു ജീവനക്കാരൻ ട്വീറ്റ് ചെയ്തു.

ഉപയോക്താക്കളും ട്വിറ്ററിന്റെ അന്ത്യം വൈകാതെയുണ്ടാകുമെന്ന ആശങ്കയിലാണ്. രാജിവയ്ക്കുന്ന ജീവനക്കാർ തന്നെ തുടക്കമിട്ട #RIP Twitter, #Twitter Down, #Since Twitter, #Without Twitter തുടങ്ങിയ ഹാഷ്‍‌ടാ‌ഗുകൾ ട്വിറ്ററിൽ ട്രെൻഡിങ് ആയി. അതേസമയം, കലിഫോർണിയയിലെ ട്വിറ്റർ ആസ്ഥാനമന്ദിരത്തിലേക്ക് സമീപത്തെ കെട്ടിടത്തിൽ നിന്ന് വ്യാഴാഴ്ച രാത്രി ഇലോൺ മസ്കിനെ പുലഭ്യം പറയുന്ന പ്രൊജക്ഷൻ നടത്തിയത് വൈറലായി. പ്രൊജക്ഷൻ ആക്ടിവിസ്റ്റ് എന്നു വിശേഷിപ്പിച്ച ഒരാളാണ് ട്വിറ്ററിലെ സംഭവവികാസങ്ങളോടുള്ള പ്രതിഷേധമായി മസ്കിനെതിരെ ട്വിറ്റർ ആസ്ഥാനമന്ദിരത്തിന്റെ ഭിത്തിയിൽ തന്നെ പ്രൊജക്ഷൻ നടത്തിയത്.

∙ പോകുന്നവർ പോകട്ടെയെന്ന് മസ്ക്

ADVERTISEMENT

കൂട്ടരാജിയിൽ തനിക്കൊരു ആശങ്കയുമില്ലെന്നും മികച്ച ആളുകൾ കമ്പനിയിൽ തുടരുമെന്നുമാണ് ഇലോൺ മസ്കിന്റെ പ്രതികരണം. എന്നാൽ, മസ്കിന്റെ ആത്മവിശ്വാസം ഭാവനാസമ്പന്നമാണെന്നാണ് പിരിഞ്ഞുപോകുന്നവർ പറയുന്നത്. കൂട്ടരാജിയെത്തുടർന്ന് അടച്ചുപൂട്ടിയ ഓഫിസുകൾ ഇനി തിങ്കളാഴ്ച രാവിലെയോ തുറക്കൂ. അതിനുള്ളിൽ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തോ, രാജിവച്ചവരിൽ തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ളവരെ തിരികെയെത്തിച്ചോ പ്രശ്നം പരിഹരിക്കാനാകുമെന്ന് മസ്ക് കരുതുമ്പോൾ തിങ്കളാഴ്ച രാവിലെ ഓഫിസ് തുറക്കുന്നതോടെ ട്വിറ്ററിന്റെ പതനം പൂർണമാകുമെന്നാണ് രാജിവച്ച എൻജിനീയർമാരുടെ സാക്ഷ്യം.

∙ സാങ്കേതികപ്രശ്നങ്ങളിൽ വലഞ്ഞ് ട്വിറ്റർ

കൂട്ടപ്പിരിച്ചുവിടലിനെത്തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങളിൽ നിന്ന് തന്നെ മോചനം നേടാനാകാത്ത ട്വിറ്ററിന് കൂട്ടരാജി സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കുക എളുപ്പമല്ല. കൂട്ടപിരിച്ചുവിടലിനെത്തുടർന്ന് പല വിഭാഗങ്ങളും പൂർണമായി ഇല്ലാതായിരുന്നു. ഉള്ളടക്കം നിയന്ത്രിക്കുന്ന വിഭാ​ഗത്തിൽ വെട്ടിച്ചുരുക്കൽ വരുത്തിയതോടെ പല രാജ്യങ്ങളിലെയും ട്വിറ്റർ ട്രെൻഡുകൾ തമാശയായി മാറിയിരുന്നു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ട്രെൻഡിങ് ആയിരുന്നിടത്ത് ഫാഷൻ‌, ബ്യൂട്ടി, ഗെയിമിങ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള അപ്രസക്തമായ ഹാഷ്ടാഗുകൾ ട്രെൻഡിങ് ആയിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ട്വിറ്റർ ആപ്പിന്റെ വേഗം കുറഞ്ഞതും ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യത്തെ പിരിച്ചുവിടലിൽ മസ്ക് നിലനിർത്തിയ ജീവനക്കാർ ട്വിറ്ററിന്റെ ദൈനംദിനപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ അനിവാര്യമായി വേണ്ടവരായിരുന്നു. ആ ജീവനക്കാരിൽ നല്ലൊരു ശതമാനം പിരിഞ്ഞുപോകാൻ സ്വയം തീരുമാനിക്കുമ്പോൾ അതിനെ നേരിടാൻ ഇലോൺ മസ്കിന് സാധിക്കുമോ എന്ന് കണ്ടറിയണം.

English Summary: After Elon Musk's Ultimatum, mass exodus at Twitter- Explained