കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലെ പ്രതിസന്ധിയെക്കുറിച്ചും പരാമർശിച്ചു. അതിങ്ങനെയായിരുന്നു– ‘ട്വിറ്റർ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ ദിവസവും കാണുമ്പോൾ കൂ എന്ന ഇന്ത്യൻ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് എടുത്ത ആദ്യ വ്യക്തികളിലൊരാളായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തിൽ കൂ ട്വിറ്ററിനെ ഏറ്റെടുക്കണം. അതാണ് ഇന്ത്യൻ സംരംഭകരുടെ കരുത്ത്.’ ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ പ്രതിരോധത്തിലായപ്പോഴെല്ലാം ഉയർന്നുകേട്ട പേരാണ് 'കൂ' എന്ന ബദൽ മെയ്ഡ് ഇൻ ഇന്ത്യ പ്ലാറ്റ്ഫോം. കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ അടിമുറുകിയപ്പോഴെല്ലാം 'കൂ'വിലേക്കുള്ള തള്ളിക്കയറ്റം പതിവുകാഴ്ചയായിരുന്നു. അത്തരമൊരു തള്ളിക്കയറ്റമാണ് ഇലോൺ മസ്ക്കിന്റെ ഏറ്റെടുക്കലിനു ശേഷം കൂ, മാസ്റ്റഡോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലേക്ക് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2020ൽ സർക്കാരിന്റെ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിൽ ജേതാക്കളായിട്ടാണ് 'കൂ' ടീമിന്റെ തുടക്കം. ട്വിറ്ററില പ്രശ്നങ്ങളെക്കുറിച്ച് കൂ ആപ്പിന്റെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ മനോരമ ഓൾലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലെ പ്രതിസന്ധിയെക്കുറിച്ചും പരാമർശിച്ചു. അതിങ്ങനെയായിരുന്നു– ‘ട്വിറ്റർ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ ദിവസവും കാണുമ്പോൾ കൂ എന്ന ഇന്ത്യൻ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് എടുത്ത ആദ്യ വ്യക്തികളിലൊരാളായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തിൽ കൂ ട്വിറ്ററിനെ ഏറ്റെടുക്കണം. അതാണ് ഇന്ത്യൻ സംരംഭകരുടെ കരുത്ത്.’ ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ പ്രതിരോധത്തിലായപ്പോഴെല്ലാം ഉയർന്നുകേട്ട പേരാണ് 'കൂ' എന്ന ബദൽ മെയ്ഡ് ഇൻ ഇന്ത്യ പ്ലാറ്റ്ഫോം. കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ അടിമുറുകിയപ്പോഴെല്ലാം 'കൂ'വിലേക്കുള്ള തള്ളിക്കയറ്റം പതിവുകാഴ്ചയായിരുന്നു. അത്തരമൊരു തള്ളിക്കയറ്റമാണ് ഇലോൺ മസ്ക്കിന്റെ ഏറ്റെടുക്കലിനു ശേഷം കൂ, മാസ്റ്റഡോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലേക്ക് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2020ൽ സർക്കാരിന്റെ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിൽ ജേതാക്കളായിട്ടാണ് 'കൂ' ടീമിന്റെ തുടക്കം. ട്വിറ്ററില പ്രശ്നങ്ങളെക്കുറിച്ച് കൂ ആപ്പിന്റെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ മനോരമ ഓൾലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു.

ADVERTISEMENT

∙ ട്വിറ്ററിന്റെ നിലവിലെ അവസ്ഥയറിയാമല്ലോ. ട്വിറ്ററിന്റെ ഇന്ത്യയിലെ എതിരാളിയെന്ന നിലയിൽ എന്താണ് പറയാനുള്ളത്?

ട്വിറ്റർ ഇന്ത്യയിൽ വലിയൊരു വിഭാഗം ഉപയോഗിച്ചിരുന്ന പ്ലാറ്റ്ഫോം ആണെന്നു പറയാനാകില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1 മുതൽ 2 ശതമാനം വരെയായിരിക്കാം ട്വിറ്റർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ 2 ശതമാനത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളുണ്ടെന്നതാണ് അതിനെ വേറിട്ടുനിർത്തുന്നത്. ജനസംഖ്യയുടെ 98 ശതമാനത്തിനും ട്വിറ്ററിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലിഷ് ആധിപത്യം അടക്കമുള്ള വിഷയങ്ങൾ അതിനു കാരണമാണ്.  ഇവരുടെയെല്ലാം ശബ്ദം അടഞ്ഞ  വാട്സാപ് കൂട്ടായ്മകളിൽ മാത്രമാണ് കേട്ടിരുന്നത്. ഇക്കാരണത്താലാണ് ട്വിറ്ററിനൊരു ബദൽ വേണമെന്ന് ചിന്തയുണ്ടാകുന്നതും 'കൂ' വരുന്നതും.

ഇന്ത്യയിൽ മാത്രമല്ല ട്വിറ്ററിന്റെ മാറ്റങ്ങളോട് പലതരത്തിലാണ് ലോകമെങ്ങും പ്രതികരണങ്ങൾ വരുന്നത്. 8 ഡോളർ ഈടാക്കാൻ തീരുമാനിച്ചതിനാൽ ചിലർ ട്വിറ്റർ ഇനി ഉപയോഗിക്കില്ലെന്നു പറയുന്നു. ചിലരാകട്ടെ ഇലോൺ മസ്ക് ഇത് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ട്വിറ്റർ വിടാനൊരുങ്ങുന്നു.

ADVERTISEMENT

∙ ട്വിറ്റർ ഉപേക്ഷിക്കുന്നവരുടെ വലിയൊരു ചേക്കേറലാണ് നടക്കുന്നതെന്ന് മറ്റൊരു മൈക്രോബ്ലോഗിങ് വെബ്സൈറ്റ് ആയ മാസ്റ്റഡോൺ പറഞ്ഞുകഴിഞ്ഞു. ട്വിറ്ററിലെ പ്രശ്നങ്ങൾ ഇന്ത്യയിൽ ഏറ്റവും ഗുണം ചെയ്ത് നിങ്ങൾക്കായിരിക്കില്ലേ?

ശരിയാണ്, കൂവിലേക്ക് ഇക്കഴിഞ്ഞയാഴ്ച വലിയൊരു തള്ളിക്കയറ്റം തന്നെയുണ്ടായി. ഇന്ത്യ വിട്ട് ഇനി ലോകമാകെ പോകാനാണ് ഞങ്ങളുടെ പ്ലാൻ. യുഎസ് വേർഷൻ പുറത്തിറക്കിയത് ഇതിന്റെ ഭാഗമായിരുന്നു. വളരെ ഇൻഫ്ലുവൻഷ്യലായ ആളുകളോട് ഞങ്ങളുടെ പ്ലാറ്റ്ഫോമിനെക്കുറിച്ച് പറയുന്ന തിരക്കിലാണിപ്പോൾ. മാസ്റ്റഡോൺ നിങ്ങൾക്കറിയാവുന്നതു പോലെ വളരെ കൺഫ്യൂസിങ് ആയ പ്ലാറ്റ്ഫോമാണ്. അത്തരം പ്ലാറ്റ്ഫോമുകൾ ആളുകൾ കയറുമെങ്കിൽ നീണ്ട കാലം അവിടെ നിൽക്കില്ല. പ്രോഡക്ട് റെഡിയല്ലെങ്കിൽ ആളുകൾ കൊഴിഞ്ഞുപോകുമെന്നതാണ് ഞങ്ങളുടെ ലേണിങ്. 

ADVERTISEMENT

∙ അക്കൗണ്ട് വെരിഫിക്കേഷനായി പണം മേടിക്കുന്നത് നല്ല രീതിയാണോ?

ഒരിക്കലുമല്ല. സ്വന്തം ഐഡന്റിറ്റി വെരിഫൈ ചെയ്യുകയെന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശമാണ്. അതിന് പണം വാങ്ങുന്നത് ഒരു നല്ല ഐഡിയയേ അല്ല. വ്യാജ അക്കൗണ്ടുകളും (ബോട്ടുകൾ) യഥാർഥ അക്കൗണ്ടുകളും തിരിച്ചറിയുകയാണല്ലോ പ്രധാന കാര്യം. ബോട്ടുകൾ കൂടാനുള്ള കാരണം ട്വിറ്ററിന്റെ പിഴവാണ്. ആ പിഴവിന്റെ ബാധ്യത ഉപയോക്താക്കളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ? ഭൂരിഭാഗം ആളുകളും പണം കൊടുത്തുള്ള ഈ സേവനം ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നില്ല. 

∙ വെരിഫിക്കേഷൻ വിഷയത്തിൽ നിങ്ങളുടെ നിലപാട് എന്താണ്?

ഞങ്ങൾ ഒരിക്കലും വെരിഫിക്കേഷന് പണം വാങ്ങില്ല. സാധാരണ വ്യക്തിക്കു പോലും അയാൾക്ക് താൽപര്യമുണ്ടെങ്കിൽ ആധാർ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള സംവിധാനം കൂവിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. ഇന്ത്യയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലേക്കു പോകുമ്പോൾ രാജ്യാന്തര നിലവാരത്തിലുള്ള വെരിഫിക്കേഷൻ രീതിയാണ് മനസ്സിലുള്ളത്. ബാങ്കുകളും മറ്റും അവരുടെ ഉപയോക്താക്കളെ ഓ‍ൺലൈനായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന സൗകര്യത്തിന് സമാനമായിരിക്കുമിത്. ബോട്ടുകളുടെ പേരിൽ ട്വിറ്ററിലുണ്ടായ പ്രശ്നങ്ങൾ കൂവിലുണ്ടാകില്ല.

∙ ട്വിറ്റിലെ നിർദയമായ കൂട്ടപ്പിരിച്ചുവിടലിനോട് എങ്ങനെ പ്രതികരിക്കുന്നു? ട്വിറ്ററിൽ നിന്ന് പുറത്തായവരെ ഹയർ ചെയ്യുന്നുണ്ടോ?

കമ്പനി വ്യത്യാസമില്ലാതെ മികച്ച ടാലന്റുകളെ ഞങ്ങൾ എന്നും സ്വീകരിക്കാറുണ്ട്. അത് ഇന്നും തുടരുന്നു. ലേ ഓഫ് സംബന്ധിച്ച കാര്യങ്ങൾ ബിസിനസുമായി ബന്ധപ്പെട്ടതാണ്. ചെലവ് പരമാവധി കുറച്ച് ലാഭമുണ്ടാക്കുകയെന്നത് കമ്പനി സിഇഒ എടുക്കുന്ന തീരുമാനമാണ്. എന്തിന് ലേ ഓഫ് ചെയ്തു എന്നതിനേക്കാൾ അവരതെങ്ങനെ ചെയ്തു എന്നതാണ് ആളുകളിപ്പോൾ ചർച്ച ചെയ്യുന്നത്. ഞങ്ങളാണെങ്കിൽ ഇങ്ങനെയായിരിക്കില്ല ഈ വിഷയം കൈകാര്യ ചെയ്യുകയെന്നു മാത്രം പറയാം. എല്ലാ കമ്പനികളും ഹയറിങ്ങും ഫയറിങ്ങും നടത്തിയാണ് മുന്നോട്ടു പോകുന്നത്. ഇത്തരം വിഷയങ്ങളിൽ കമ്പനി സിഇഒയ്ക്കാണ് തീരുമാനമെടുക്കാനുള്ള പൂർണ അധികാരം.

∙ കഴിഞ്ഞ ആഴ്ച കുറേ ഫീച്ചറുകൾ ലോഞ്ച് ചെയ്തു, ട്വിറ്ററിലെ വെരിഫൈഡ് പ്രൊഫൈലുകളെ ആകർഷിക്കാനായി പരസ്യ  ക്യാംപെയ്നുകളും തുടങ്ങി. 'കളംപിടിക്കാനുള്ള' ശ്രമങ്ങളാണോ ഇവയെല്ലാം?

ഫീച്ചറുകൾ ഞങ്ങൾ രണ്ടോ അതിലധികമോ മാസങ്ങളായി വർക് ചെയ്തുകൊണ്ടിരുന്നതാണ്. ഇവ ലോഞ്ച് ചെയ്തതും ട്വിറ്ററും തമ്മിൽ ബന്ധമില്ല. ലോഞ്ച് ചെയ്തത് ഇതേ സമയത്തായി എന്നു മാത്രം. വളരെ അഗ്രസീവ് ആയി വരിക്കാരെ ചേർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ട്വിറ്റർ കഴിഞ്ഞാൽ ലോകത്തിൽ 5 കോടിയോളം ഡൗൺലോഡുള്ള മറ്റൊരു മൈക്രോബ്ലോഗിങ് സേവനമുണ്ടോയെന്നു സംശയമാണ്.

∙ എതിരാളിയായ കമ്പനിയെന്ന നിലയിൽ ഇലോൺ മസ്കിന് കൊടുക്കാൻ കഴിയുന്ന ഒരുപദേശം?

ഇലോൺ മസ്ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണ്. അദ്ദേഹം ബ്രില്യന്റ് അല്ലെങ്കിൽ ഈ സ്ഥാനത്ത് എത്തുമായിരുന്നില്ലല്ലോ. അദ്ദേഹം നിർമിച്ച മിക്ക വലിയ കമ്പനികളായ സ്പേസ്എക്സ്, ടെസ്‍ല, ബോറിങ് കമ്പനി തുടങ്ങിയവയൊക്കെ വളരെ ഹാർഡ് ആയ ബിസിനസ് ആണ്. നിങ്ങൾ ടച്ച് ആൻഡ് ഫീൽ ചെയ്യാം. പക്ഷേ, ട്വിറ്ററെന്നത് തിരിച്ചാണ്. മനുഷ്യവികാരങ്ങളിന്മേൽ കെട്ടിപ്പടുത്ത കമ്പനിയാണത്. മറ്റ് കമ്പനികളുടെ രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി വേണം ഇതിനെ കൈകാര്യം ചെയ്യേണ്ടതെന്നു തോന്നുന്നു. വൈകാതെ തന്നെ അദ്ദേഹം അത് മനസ്സിലാക്കുമെന്നാണ് എനിക്ക് തോന്നുന്നു, അതേസമയം എതിരാളിയെന്ന നിലയിൽ അദ്ദേഹം അത് മനസിലാകാതിരിക്കട്ടെയെന്നും പ്രതീക്ഷിക്കുന്നു.

English Summary: Moving on to Global from India, says Koo Owner Aprameya Radhakrishna