വിവര സാങ്കേതിക വിദ്യയിൽ അത്യധികം മുന്നേറുന്ന കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രാലയം രൂപീകരിക്കണമെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ഗ്ലോബല്‍ ഹെഡ് (റോബോട്ടിക്‌സ് ആൻഡ് കോഗ്നിറ്റീവ് സിസ്റ്റംസ് ) ഡോ.റോഷി ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റിൽ പങ്കെടുത്ത പ്രൊഫഷണലുകളുടെ യോഗത്തിൽ ആവശ്യപ്പെട്ടു.

2019ലെ കേന്ദ്ര- സംസ്ഥാന ബഡ്ജറ്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് (നിര്‍മിത ബുദ്ധി) കാര്യമായ സംഭാവനകളുമൊന്നുമില്ലാത്തത് വലിയ ഒരു പോരായ്മയാണ്. ഇത് കാരണം മറ്റ് ലോക രാജ്യങ്ങള്‍  ഇതിനേക്കായി മാത്രം മന്ത്രാലയവും, നമ്മുടെ ഏറ്റവും അയല്‍ രാജ്യവുമായ യുഎഇയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പിന് ഒരു മന്ത്രിയും ഉള്ളപ്പോള്‍ കേരളത്തിൽ മാത്രം അക്കാര്യത്തില്‍ പുറകോട്ട് പോകുന്നത് ശരിയല്ലെന്ന് ഡോ.റോഷി ജോൺ പറഞ്ഞു.

ഇനിയുള്ള ലോക സാഹചര്യത്തില്‍ 70 ശതമാനത്തോളം ജോലി സാധ്യത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ിന്  ബഡ്ജറ്റില്‍ പരിഗണിക്കുന്നതേയുള്ളൂ. ഇതിനാല്‍ കേരളം ഇക്കാര്യത്തിൽ മുൻ കൈയെടുക്കണമെന്നും ഡോ.റോഷി നിർദ്ദേശിച്ചു.

കേരളത്തിലെ ടെക്‌നോപാര്‍ക്കുകളാണ് രാജ്യത്ത് ഇന്ന് ഏറ്റവും അധികം ഉന്നതിയില്‍ നില്‍ക്കുന്നത്. കേരളീയരാണ് ഇന്ന് ലോകത്തിലെ പ്രമുഖ ഐടി കമ്പിനികളിലെ മേധാവികളും. ഈ സാഹചര്യം മുതലെടുത്ത് കേരളം തന്നെ രാജ്യ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയം ആരംഭിച്ച് രാജ്യത്തിന് മാതൃക കാണിക്കാൻ കഴിയും.

നിര്‍മിത ബുദ്ധി ഇന്ന് ലോക രാജ്യങ്ങളില്‍ പലയിടത്തും നടപ്പിലാക്കി കഴിഞ്ഞു. ഇതു കാരണം അവിടത്തെ സാമൂഹിക സാംസ്‌കാരിക തൊഴില്‍ മേഖലകളില്‍ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് കാരണം ഒരു വിഭാഗത്തിന് തൊഴില്‍ നഷ്ടം സംഭവിച്ചു വരുമ്പോള്‍ മറ്റൊരു വശത്ത് കൂടുതല്‍ തൊഴില്‍ സാധ്യതയും വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റം തിരിച്ചറിഞ്ഞ് ഇത് നടപ്പിലാക്കാനുള്ള സാഹചര്യം കേരളത്തില്‍ കൂടുതലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസിന്‍സ് ഭാവിയില്‍ ഒരു വിധപ്പെട്ട എല്ലാ ജോലികള്‍ക്കും നടപ്പിലാക്കാന്‍ സാധിക്കും. കൂടാതെ ഇനിയുള്ള എല്ലാ തൊഴില്‍ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വളരെയേറെ പ്രാധാന്യവും ഉണ്ട്.

ഏത് ജോലിയും അഞ്ച് മിനിറ്റില്‍ കൂടുതല്‍ നമ്മല്‍ ചിന്തിക്കേണ്ട കാര്യമില്ലെങ്കില്‍ അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചെയ്യപ്പെടാം, അല്ലെങ്കില്‍ ചെയ്യപ്പെടും. അമേരിക്ക, ചൈന, തുടങ്ങിയ  രാജ്യങ്ങള്‍ നിര്‍മിത ബുദ്ധി മേഖലയില്‍ വളരെയേറെ മുന്നിലാണ്. ആ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകളും ഇത് സംബന്ധമായ ജോലിയും ഉള്ളത്. അമേരിക്കയുടെ സയന്‍സ് റിസര്‍ച്ച് ഫണ്ടിങ് കുറിക്കുന്നത് കാരണം ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അമേരിക്കയുടെ ഒന്നം സ്ഥാനം 2030 ല്‍ മറികടക്കപ്പെടുമെന്ന് കരുതുന്നു. അതേസമയം കാനഡയും ഈ രാജ്യങ്ങളെ പിന്‍തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള റിസര്‍ച്ചുകള്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ നടപ്പിലാക്കുകയും ഈ ജോലി സാധ്യതകളുള്ള കമ്പനികള്‍ കാനഡയില്‍ സ്ഥാപിക്കാനായി വളരെ അധികം ആനൂകൂല്യങ്ങളും നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പിനികളായ ഗൂഗിളും ഫെയ്‌സ്ബുക്കും ഇതിനകം തന്നെ കാനഡിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററുകള്‍ സ്ഥാപിച്ചു. ഇതു പോലെ മറ്റൊരു രാജ്യമായ ഫിന്‍ലെന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അക്കാദമി സ്ഥാപിച്ച് നിരവധി റിസര്‍ച്ചുകളും നടത്തി വരുന്നുണ്ട്. യുഎഇ മിനിസ്ട്രി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് രൂപീകരിച്ച് ഒമാര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെ  മന്ത്രിയായും നിയമിച്ചു കഴിഞ്ഞു.

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് കേരളീയര്‍ക്ക് പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനും നൂനത സംരംഭങ്ങള്‍ ആരംഭിക്കാനും പ്രത്യേക കഴിവുള്ളവരാണ്. ഇത് മാത്രമല്ല നൂറുകണക്കിന് സ്റ്റര്‍ട്ട് അപ്പുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  പിന്‍തുടര്‍ന്ന് ഇന്ത്യയിലൊട്ടാകെ കമ്പനികള്‍ ആംഭിച്ചു കഴിഞ്ഞു. പക്ഷേ ഇതിന് വേണ്ടിയൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ പ്രചാരത്തില്‍ വരുത്തുന്നതിന് വേണ്ട പിന്‍തുണ ലഭിക്കുന്നില്ലെന്നും ഡോ.റോഷി ജോൺ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം ലോകത്തിലെ നൂതന ആശയങ്ങളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ ആധുനിക ലോകത്തിലെ ജോലി സാധ്യതകളില്‍ കേരളം നൂറ്റാണ്ടുകളുടെ പിന്നിലേക്ക് പോകും. സര്‍ക്കാരുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഉണ്ടാകുന്ന പുതിയ ജോലിക്ക് കൂടുതല്‍ യോഗ്യത ഉള്ളവര്‍ക്ക് പരിശീലനം നല്‍കുകയും അതോടൊപ്പം തന്നെ ഇത് കാരണം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധവസിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പിലാക്കണം.

ഒരു കാലഘട്ടത്തില്‍ മെഡിക്കല്‍ ട്രാന്‍സക്രിപ്ഷന്‍, ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിങ് (ബിപിഒ), ബിസിനസ് പ്രോസസ് സര്‍വ്വീസസ് (ബിപിഎസ്) എന്നീ മേഖലയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയിരുന്നതാണ്. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്ന് വരവോടെ ഈ തൊഴില്‍ മേഖല പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലന്‍സിന് വഴിമാറുകയും ഈ തൊഴില്‍ ചെയ്തിരുന്നവര്‍ ഇന്ന് മുഴുവന്‍ അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. മെഷീന്‍ ലേണിങ്, ഡീപ്പ് ലേണിങ് ( ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജൻസിന് അകത്തുള്ള മേഖല) ഈ പറയുന്ന ജോലികളെല്ലാം ഓട്ടോ മാറ്റ് ചെയ്യാന്‍ സാധിക്കും.

അടുത്ത കാലങ്ങളില്‍ തന്നെ സംസ്ഥാനത്തും രാജ്യത്തും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ആരോഗ്യ മേഖല, കൃഷി, വിദ്യാഭ്യാസ മേഖല, വാഹന ഗതാഗതമേഖല, ടൂറിസം, തുടങ്ങി എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കും. അതോടെ കമ്പനികളുടെ പ്രവര്‍ത്തി ചിലവ് ഇപ്പോഴത്തേതില്‍ നിന്നും നൂറ് മടങ്ങ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കമ്പിനികളും ഇത് നടപ്പിലാക്കും.

ആയതിനാല്‍ ലോകത്ത് ഇത്രയേറെ വേഗത്തില്‍ പുരോഗതി കൈവരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സംസ്ഥാനത്ത് പ്രത്യേക പരിഗണന നല്‍കാണമെന്നും റോഷി മുഖ്യമന്ത്രിയോട് പറഞ്ഞു.