പ്രമുഖ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിംഗ്സ്' അവതരിപ്പിച്ചു. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും സംരംഭകർക്കും ആമസോൺ വിംഗ്സ് വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും ഉൽപന്ന വികസനത്തിനും മറ്റുമായി പ്രചാരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിംഗ്സ്' അവതരിപ്പിച്ചു. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും സംരംഭകർക്കും ആമസോൺ വിംഗ്സ് വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും ഉൽപന്ന വികസനത്തിനും മറ്റുമായി പ്രചാരണങ്ങൾ സംഘടിപ്പിക്കാം.

‘ഇന്ത്യയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മികച്ച അടിത്തറയാനുള്ളത്. എന്നാൽ സംരംഭങ്ങളുടെ വളർച്ചയ്ക്കും നവീകരണത്തിനും സാങ്കേതിക വിദ്യാ വിപുലീകരണത്തിനുമായി സാമ്പത്തിക ദൗർലഭ്യം നിലനിൽക്കുന്നുണ്ട്. ആമസോൺ വിംഗ്സിന്റെ വരവോടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും ഉൽപന്ന വികസനത്തിനുമായുള്ള വലിയ അവസരമാണ് ലഭിച്ചിട്ടുള്ളതെന്ന് ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് ഗോപാൽ പിള്ള വ്യക്തമാക്കി.

ADVERTISEMENT

ആമസോൺ വിംഗ്സ് മുഖേന ഏറ്റവും കുറഞ്ഞ തുകയായ 50,000 രൂപ മുതൽ വിവിധ ഉപയോക്താക്കളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി സമാഹരിക്കാൻ സാധിക്കും. സെല്ലർമാരുടെ ഭാഗത്തു നിന്നും അപേക്ഷകൾ സ്വീകരിച്ച് ആമസോൺ ഷോർട്ട് ലിസ്റ്റ് ചെയ്യും. ക്യാംപയിനിന്റെ ആദ്യാവസാനം കേറ്റോയിലെ വിദഗ്ധർ ആമസോൺ സെല്ലർമാർക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകും. ക്യാംപയിനിന്റെ വിജയത്തിനായി കേറ്റോയും ആമസോണും ആവശ്യമായ സഹായങ്ങൾ സെല്ലെർമാർക്ക് നൽകും. 

‘ചെറുകിട സംരംഭകർക്ക്‌ അവരുടെ ബിസിനസ് വിപുലീകരണത്തിനും മറ്റുമായി എളുപ്പത്തിലും സുഗമമായും സുരക്ഷിതമായും സാമ്പത്തിക സമാഹരണം നടത്തുന്നതിനായി ആമസോണുമായി സഹകരിക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്നെന്ന് കേറ്റോ സഹ സ്ഥാപകനും സിടിഒയുമായ സഹീർ അദേൻവാല വ്യക്തമാക്കി.

ADVERTISEMENT

ആമസോൺ വിംഗ്സ് സംരംഭകരെ നൂതന ഉൽപന്ന വികസനത്തിന് മുൻകൈയെടുക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുന്നു.