ചരിത്രസ്മാരകവും ഫ്രാൻസിന്റെ ദേശീയപ്രതീകവുമായ നോത്രദാം കത്തീഡ്രലിന്റെ നല്ലൊരു ഭാഗം അഗ്നിക്കിരയായപ്പോൾ നടുങ്ങിയതു ലോകമാണ്. 850 വർഷം പഴക്കമുള്ള കത്തീഡ്രൽ പുനർനിർമിക്കും എന്നു ഫ്രാൻസ് പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ രാജ്യാന്തര ഏജൻസികളും വ്യക്തികളും കോടിക്കണക്കിനു ഡോളർ പുനർനിർമാണത്തിനായി സംഭാവന ചെയ്യുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രസ്മാരകവും ഫ്രാൻസിന്റെ ദേശീയപ്രതീകവുമായ നോത്രദാം കത്തീഡ്രലിന്റെ നല്ലൊരു ഭാഗം അഗ്നിക്കിരയായപ്പോൾ നടുങ്ങിയതു ലോകമാണ്. 850 വർഷം പഴക്കമുള്ള കത്തീഡ്രൽ പുനർനിർമിക്കും എന്നു ഫ്രാൻസ് പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ രാജ്യാന്തര ഏജൻസികളും വ്യക്തികളും കോടിക്കണക്കിനു ഡോളർ പുനർനിർമാണത്തിനായി സംഭാവന ചെയ്യുകയും ചെയ്തു. 

ADVERTISEMENT

എന്നാൽ, ഇത്ര പഴക്കമുള്ള നോത്രദാം കത്തീഡ്രൽ അതിന്റെ പഴമയും തനിമയും നിലനിർത്തി എങ്ങനെ പുനർനിർമിക്കും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കത്തീഡ്രലിന്റെ വിശദമായ മാപ്പും വിഡിയോകളും ഫോട്ടോയുമൊക്കെ ഒരു പരിധിവരെ സഹായകമാകുമെങ്കിലും സൂക്ഷ്മതലത്തിൽ അവയൊന്നും സഹായകമാവില്ല. അവിടെയാണ് 2014ൽ പുറത്തിറങ്ങിയ ഒരു വിഡിയോ ഗെയിമിന്റെ മാസ് എൻട്രി. 

ADVERTISEMENT

അസാസിൻസ് ക്രീഡ് യൂണിറ്റി എന്ന ഗെയിമിൽ നോത്രദാം കത്തീഡ്രൽ സൂക്ഷ്മവിശദാംശങ്ങളോടെ, സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. ഗെയിമിനു വേണ്ടി സമാഹരിച്ച ഡേറ്റയും ഗെയിമിന്റെ ഭാഗമായുള്ള ഗ്രാഫിക്സും കത്തീഡ്രൽ പുനർനിർമാണത്തിനായി നൽകാമെന്ന് നിർമാതാക്കളായ യുബിസോഫ്റ്റ് അറിയിച്ചിരിക്കുകയാണ്. 

ADVERTISEMENT

രണ്ടു വർഷം ചെലവഴിച്ചാണ് ഗെയിമിനു വേണ്ടി കത്തീഡ്രലിന്റെ ഡിജിറ്റൽ പതിപ്പ് പുനർനിർമിച്ചത്. അസാസിൻസ് ക്രീഡ് യൂണിറ്റിയിൽ നൽകിയിരിക്കുന്നത്ര കൃത്യതയോടെ, വിശദാംശങ്ങളോടെ നോത്രദാം കത്തീഡ്രൽ മറ്റെവിടെയും ചിത്രീകരിച്ചിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. കത്തീഡ്രൽ പുനർനിർമാണത്തിൽ ഗെയിം ഗ്രാഫിക്സ് നിർണായകമായിരിക്കുമെന്നു ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.