രാജ്യത്തെ ടെലികോം വിപണിയിലെ മൽസരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജിയോയെ നേരിടാനും വരിക്കാരെ പിടിച്ചു നിർത്താനും മുൻനിര കമ്പനികളെല്ലാം പുതിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എയർടെൽ പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു. 249 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് നാലു ലക്ഷത്തിന്റെ ലൈഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ടെലികോം വിപണിയിലെ മൽസരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജിയോയെ നേരിടാനും വരിക്കാരെ പിടിച്ചു നിർത്താനും മുൻനിര കമ്പനികളെല്ലാം പുതിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എയർടെൽ പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു. 249 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് നാലു ലക്ഷത്തിന്റെ ലൈഫ് ഇൻഷൂറൻസ് ആണ് എയർടെൽ ഓഫർ ചെയ്യുന്നത്.

ADVERTISEMENT

249 രൂപയുടെ പ്ലാനിൽ 129 രൂപയുടെ പ്ലാനിലുള്ള ദിവസം 2ജിബി ഡേറ്റ, അൺലിമിറ്റഡ് വോയ്സ് സേവനങ്ങളാണ് ലഭിക്കുന്നത്. 249 രൂപക്ക് റീചാർജ് ചെയ്താൽ ഉപഭോക്താവിനു 4 ലക്ഷം വരെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാം. എച്ച്ഡിഎഫ്സി, ഭാരത് ആക്സ ഇൻഷുറൻസ് കവേറജുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്.

ADVERTISEMENT

എയർടെൽ വെബ്സൈറ്റ്, ആപ്പ്, മറ്റു സര്‍വീസുകൾ വഴി റീചാർജ് ചെയ്യുമ്പോൾ ഇൻഷൂറൻസ് പോളിസിയിൽ ചേരാനുള്ള മെസേജ് ലഭിക്കും. തുടർന്ന് വേണ്ട വിവരങ്ങളെല്ലാം ഓണ്‍ലൈൻ വഴി തന്നെ നൽകാം. പോളിസി സംബന്ധിച്ചുള്ള സ്റ്റാറ്റസ് എയർടെൽ ആപ്പിൽ നിന്ന് അറിയാനാകും.

ADVERTISEMENT

ഇതോടൊപ്പം 129 രൂപയുടെ പ്ലാനും അവതരിപ്പിച്ചു. 129 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംസുകളുമാണ് നൽകുക. ഇതു കൂടാതെ എയർടെൽ ടിവി, വിങ്ക് സബ്സ്ക്രിപ്ഷനും ഫ്രീയായി ഉപയോഗിക്കാം. 

എയർടെല്ലിന്റെ മറ്റൊരു ഓഫർ പുതിയ 4ജി ഫോൺ വാങ്ങുേമ്പാൾ 2,000 രൂപയുടെ കാഷ്ബാക്ക് ആണ്. നോർട്ടൺ മൊബൈൽ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ തുടങ്ങിയവയും പുതിയ പ്ലാനിനൊപ്പം സൗജന്യമായി നൽകുന്നുണ്ട്.