മുൻ‌നിര ചൈനീസ് കമ്പനിയായ വാവെയ്‌യുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് യുഎസ് കമ്പനിയായ ഗൂഗിളും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ‌നിര ചൈനീസ് കമ്പനിയായ വാവെയ്‌യുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് യുഎസ് കമ്പനിയായ ഗൂഗിളും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിയെന്നാണ് അറിയുന്നത്. 

ഗൂഗിളിൽ നിന്നുള്ള ഒഎസ് സേവനം നിൽക്കുന്നതിനൊപ്പം പ്ലേ സ്റ്റോർ, ഗൂഗിൾ മാപ്പ്, യുട്യൂബ് ഉൾപ്പടെ ഗൂഗിൾ സർവീസുകളെല്ലാം വാവെയ്, ഓണർ ഫോണിൽ നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിലൂടെ ആൻഡ്രോയ്ഡ് പതിപ്പുകൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. എന്നാൽ ഈ വഴിക്ക് ആൻഡ്രോയ്ഡ് സർവീസ് സ്വീകരിക്കുമ്പോൾ പരിമിതമായ ഫീച്ചറുകള്‍ മാത്രാമണ് ലഭിക്കുക.

ADVERTISEMENT

എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്ന വാവെയ് ഡിവൈസുകളെ ഇത് ബാധിക്കില്ലെങ്കിലും പുതിയ അപ്ഡേഷനുകളും പ്ലേസ്റ്റോറിൽ നിന്നുള്ള ആപ്പുകളും ലഭിച്ചേക്കില്ല. അതേസമയം, സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ടെക്‌നോളജിയും കണ്ടെത്തി അമേരിക്കൻ വെല്ലുവിളി നേരിടാൻ തന്നെയാണ് വാവെയ് നീക്കം.

എന്നാൽ നിലവിലെ പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ വാവെയ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെൻ സെംഗ്ഫീ പറഞ്ഞു. കമ്പനിയുടെ വരുമാനത്തിൽ നേരിയ ഇടിവു നേരിടും. ഇതെല്ലാം മറികടക്കാൻ വേണ്ട പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

അമേരിക്കൻ പ്രസിഡന്റും യുഎസ് വാണിജ്യവകുപ്പും മേയ് 15 ന് ചേർന്ന യോഗത്തിലാണ് വാവെയ് കമ്പനിക്കെതിരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. കമ്പനിക്ക് വേണ്ട ചിപ്പുകൾ അമേരിക്കയിൽ നിന്ന് ലഭിച്ചില്ലെങ്കിലും പ്രതിസന്ധി ഉണ്ടാവില്ലെന്നും ഈ സാഹചര്യത്തെ നേരിടാൻ കമ്പനി സജ്ജമായിരുന്നെന്നും വാവെയ് വക്താവ് അറിയിച്ചു.