രാജ്യത്തെ ഇ–കൊമേഴ്സ് കമ്പനികളെല്ലാം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങൾ കാരണം ആമസോണും ഫ്ലിപ്കാർട്ടും റീട്ടെയിൽ കച്ചവടവും ഓഫർ സെയിലുകളും നിർത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ മറ്റൊരു വൻ റീട്ടെയിൽ പദ്ധതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഇ–കൊമേഴ്സ് കമ്പനികളെല്ലാം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങൾ കാരണം ആമസോണും ഫ്ലിപ്കാർട്ടും റീട്ടെയിൽ കച്ചവടവും ഓഫർ സെയിലുകളും നിർത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ മറ്റൊരു വൻ റീട്ടെയിൽ പദ്ധതിയ വരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിരാന സ്റ്റോറുകൾ വഴി ഓൺലൈൻ, ഓഫ്‌ലൈൻ കച്ചവടങ്ങൾ സജീവമാക്കാനാണ് റിലയൻസിന്റെ പദ്ധതി.

ADVERTISEMENT

ഡേറ്റാ വിപണി പിടിച്ചക്കിയ റിലയൻസ് ജിയോയുടെ അടുത്ത ലക്ഷ്യം റീട്ടെയിൽ വിപണിയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള കമ്പനികളെ വെല്ലുവിളിച്ച് ഇ–കൊമേഴ്സ് വിപണിയുടെ മറ്റൊരു രൂപം കൊണ്ടുവരാനാണ് മുകേഷ് അംബാനി ആലോചിക്കുന്നത്. പുതിയ പദ്ധതിയെ കുറിച്ച് ദേശീയ മാധ്യമങ്ങളോട് റിലയന്‍സ് അധികൃതർ പ്രതികരണം നടത്തിയിട്ടുണ്ട്. റിലയൻസ് ജിയോ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തിയാണ് ജിയോ ഇ–കമേഴ്സ് പദ്ധതികളും ആസൂത്രണം ചെയ്യുന്നത്.

ADVERTISEMENT

രാജ്യത്തെ വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാക്കിയ പോലെ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഉൽപന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് റിലയൻസിന്റെ പദ്ധതി. ഇ–കൊമേഴ്സ് മേഖലയിൽ കോടാനുകോടി നിക്ഷേപം ഇറക്കിയിട്ടുള്ള ആമസോണും ഫ്ലിപ്കാർട്ടും വൻ മുന്നേറ്റം നടത്തുന്നതിനിടെയാണ് തിരിച്ചടിയായി കേന്ദ്ര സർക്കാരിന്റെ പുതിയ നയം വന്നത്. എന്നാൽ ആമസോൺ, ഫ്ലിപ്കാർട്ട് ചെയ്യുന്നത് പോലെ ആയിരിക്കില്ല റിലയൻസ് സെയിൽ പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. സാങ്കേതികത, ഇ–കൊമേഴ്സ്, ജിയോ മണി, ചെറിയ കിരാന സ്റ്റോറുകള്‍ (ഓഫ് ‌ലൈൻ റീട്ടെയിൽ ഷോപ്പ്) എന്നീ ഘടകങ്ങളെല്ലാം ബന്ധിപ്പിച്ചാണ് അംബാനി പുതിയ ബിസിനസ് തന്ത്രം മെനയുന്നത്. രാജ്യത്ത് 2023 ആകുമ്പോഴേക്കും 50 ലക്ഷം കിരാന സ്റ്റോറുകൾ തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിൽ റിലയൻസ് ഇൻഡ്സ്ട്രീസിനുള്ളത് 15,000 ഡിജിറ്റൽ റീട്ടെയിൽ സ്റ്റോറുകളാണ്. അതേസമയം, ഈസി ഡേ, ബിഗ് ബസാർ പോലുള്ള റീട്ടെയിൽ കച്ചവടക്കാരെ പോലെയാകും തുടക്കത്തിൽ റിലയൻസ് സെയിലും തുടങ്ങുക.

ADVERTISEMENT

ഇന്ത്യയിലെ റീട്ടെയിൽ വിപണിയുടെ 90 ശതമാനവും ഏകോപനമില്ലാതെ കിടക്കുകയാണ്. ഇതെല്ലാം കിരാന സ്റ്റോറുകൾ വഴി ബന്ധിപ്പിക്കാനാകുമെന്നുമാണ് റിലയൻസ് പദ്ധതിയിടുന്നത്. നിലവിലെ കിരാന സ്റ്റോറുകളെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കും. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ടു ഓഫ്‌ലൈൻ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ലക്ഷ്യം.

ജിയോ മണിയുടെ, ജിയോ റീചാർജ് ക്യാഷ്ബാക്ക് കൂപ്പണുകളും ഉപയോഗിച്ച് റീട്ടെയിൽ കച്ചവടം സജീവമാക്കും. ജിയോ വരിക്കാർക്ക് കൂപ്പൺ ഉപയോഗിച്ച് കിരാന സ്റ്റോറുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. ജിയോ വരിക്കാർക്ക് പ്രത്യേകം ഓഫര്‍ നൽകും. ഇതിലൂടെ ജിയോ ടെലികോം വിപണിയും സജീവമാക്കാം. വൻകിട നിർമാതാക്കളിൽ നിന്ന് സാധനങ്ങൾ വാങ്ങി കിരാന സ്റ്റോറുകൾ വഴി വിതരണം ചെയ്യും. ഓഫർ ലഭിക്കാൻ ജിയോ കൂപ്പണുകൾ ഉപയോഗിക്കാം.

നിർമാതാക്കളുമായി ചേർന്നും ജിയോ കൂപ്പൺ ഓഫർ നൽകും. ഇതിലൂടെ വൻകിട ബ്രാൻഡുകൾക്ക് കച്ചവടം സജീവമാക്കാൻ കഴിയും. ഇതിന്റെ പൈലറ്റ് പ്രൊജക്ട് മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളിൽ നേരത്തെ തന്നെ തുടങ്ങി. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിലകുറച്ച് സാധാനങ്ങൾ ലഭ്യമാക്കുന്ന കിരാന സ്റ്റോറുകൾ ഇ–കൊമേഴ്സ് കമ്പനികൾക്ക് വലിയ ഭീഷണിയാകുമെന്നതുറപ്പാണ്.