രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ അടുത്ത ഓഫർ സെയിൽ ഓഗസ്റ്റ് എട്ടിന് തുടങ്ങും. ആമസോണിന്റെ ഫ്രീഡം സെയിലിനെ നേരിടാൻ ബിഗ് ഫ്രീഡം സെയിൽ അല്ലെങ്കിൽ നാഷണൽ ഷോപ്പിങ് ഡെയ്‌സ് സെയിൽ എന്ന പേരിലാണ് ഫ്ലിപ്കാർട്ട് വരുന്നത്. ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ഡെയ്‌സ് വിൽ‌പന ഓഗസ്റ്റ് 8 മുതൽ 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ അടുത്ത ഓഫർ സെയിൽ ഓഗസ്റ്റ് എട്ടിന് തുടങ്ങും. ആമസോണിന്റെ ഫ്രീഡം സെയിലിനെ നേരിടാൻ ബിഗ് ഫ്രീഡം സെയിൽ അല്ലെങ്കിൽ നാഷണൽ ഷോപ്പിങ് ഡെയ്‌സ് സെയിൽ എന്ന പേരിലാണ് ഫ്ലിപ്കാർട്ട് വരുന്നത്. ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ഡെയ്‌സ് വിൽ‌പന ഓഗസ്റ്റ് 8 മുതൽ 10  വരെയാണ്. ഫ്ലിപ്പ്കാർട് പ്ലസ് അംഗങ്ങൾക്ക് ഓഗസ്റ്റ് 7 ന് രാത്രി 8 മണി മുതൽ വിൽ‌പന ആരംഭിക്കും. വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെയാണ് ഇളവുകൾ നൽകുന്നത്. 

ADVERTISEMENT

വിൽ‌പനയ്ക്ക് മുന്നോടിയായി വാൾ‌മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട് വരാനിരിക്കുന്ന ചില പ്രധാന ഓഫറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതിനായി ഫ്ലിപ്പ്കാർട് ഐസിഐസിഐ ബാങ്കുമായി ചേർന്നിട്ടുണ്ട്.

മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, സ്പീക്കറുകൾ, മറ്റ് ജനപ്രിയ ഉൽപന്നങ്ങൾ എന്നിവയിൽ വൻ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ഷോപ്പിങ് ഉൽ‌പന്നങ്ങൾക്ക് അധിക കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ ഫ്ലാഷ് വിൽ‌പന നടത്തുന്നുണ്ട്.

ADVERTISEMENT

മൊബൈൽ ഫോണുകളിലെ മികച്ച ഓഫറുകൾ ഫ്ലിപ്കാർട് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 7 പ്രോയ്ക്ക് 1000 രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 7 എസ്, റിയൽ‌മി 3 പ്രോ എന്നിവയിൽ 'എക്കാലത്തെയും കുറഞ്ഞ വില' ഫ്ലിപ്കാർട് വാഗ്ദാനം ചെയ്യുന്നു. ഓണർ 20ഐ 12,999 രൂപയ്ക്ക് വിൽക്കും (എംആർപി 16,999 രൂപ). വിവോ സെഡ് 1 പ്രോയ്ക്ക് 1000 രൂപ കിഴിവോടെ ലഭിക്കും. ഒപ്പോ കെ1 (4GB, 64GB) 12,990 രൂപ (എംആർപി 18,990 രൂപ), ഓണർ 8 സി എന്നിവയ്ക്ക് 7,999 രൂപ (എംആർപി 12,999 രൂപ) എന്നിങ്ങനെയാണ് മറ്റു ഫോൺ ഓഫറുകൾ.

ഫ്ലിപ്കാർട് വിൽപനയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന മറ്റ് സ്മാർട് ഫോണുകളിൽ ഓണർ 9 എൻ, ഓണർ 9ഐ, അസൂസ് 5 ഇസെഡ് എന്നിവയും ഉൾപ്പെടുന്നു. സാംസങ്ങിന്റെ ഗ്യാലക്‌സി എ-സീരീസ് ഫോണുകളും ഓഫര്‍ വിലയ്ക്ക് ലഭിക്കും. ബണ്ടിൽഡ് എക്സ്ചേഞ്ച് ഓഫറിനൊപ്പം 3,000 (പരമാവധി) രൂപയുടെ ഇൻസ്റ്റന്റ് ഇളവും ലഭിക്കും. അവതരിപ്പിക്കുമ്പോൾ 49,999 രൂപ വിലയുണ്ടായിരുന്ന ഒപ്പോയുടെ ആർ17 പ്രോ ഇപ്പോൾ 40 ശതമാനം ഇളവില്‍ 29,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, 10 ശതമാനം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇളവ് എന്നിവയും ലഭിക്കും.

ADVERTISEMENT

മൊബൈൽ ഫോണുകൾക്ക് പുറമെ ടിവികളിലും മറ്റ് ഉപകരണങ്ങളിലും ഫ്ലിപ്കാർട് 80 ശതമാനം വരെ കിഴിവ് നൽകും. മി 4 എ പ്രോ 32 ഇഞ്ച് ആൻഡ്രോയിഡ് ടിവിയും വിയുവിന്റെ അൾട്രാ സ്മാർട് 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവിയും വിൽപനയുടെ ഭാഗമാകും. സാംസങ്ങിന്റെ പുതിയ 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട് ടിവിയും വിൽപന സമയത്ത് കിഴിവിൽ ലഭിക്കും.

അംഗീകാരമുള്ള റീഫർബിഷ്‌ഡ് സ്മാർട് ഫോണുകൾക്ക് 80 ശതമാനം വരെ ലഭിക്കും. റീഫർബിഷ്‌ഡ് വിഭാഗത്തില്‍ സ്മാർട് ഫോണുകള്‍ക്ക് പുറമെ ടിവികള്‍, സ്പീക്കറുകൾ എന്നിവയും ഉൾപ്പെടും. ഓഫർ സെയിൽ സമയയത്ത് ഫ്ലൈറ്റ് ബുക്കിങ്ങിന് 25,000 രൂപ വരെ ഇളവ് ലഭിക്കും.