കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീർ പ്രക്ഷുബ്ധമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഈ സംഘർഷം ദിവസങ്ങളോളം നീളുമെന്നാണ് കരുതുന്നത്. പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു, രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു, പ്രദേശത്ത് ഇന്റർനെറ്റ് പ്രവേശനം അനിശ്ചിത കാലത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീർ പ്രക്ഷുബ്ധമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഈ സംഘർഷം ദിവസങ്ങളോളം നീളുമെന്നാണ് കരുതുന്നത്. പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു, രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു, പ്രദേശത്ത് ഇന്റർനെറ്റ് പ്രവേശനം അനിശ്ചിത കാലത്തേക്ക് വിലക്കിയിരിക്കുന്നു.

ADVERTISEMENT

കശ്മീരിൽ ഇതൊന്നും പുതിയ സംഭവമല്ല. ഇന്റർനെറ്റ് വിലക്കുന്നത് ഇതാദ്യമല്ല, അവസാനത്തേതും ആയിരിക്കില്ല. മൊബൈൽ, ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഒരു ദിവസത്തിലേറെയായി കശ്മീരിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. അവ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തത ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഇത് ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനത്തിന് അപൂർവമായ ഒരു സംഭവമല്ല. രാജ്യത്ത് എല്ലാ വർഷവും ഏറ്റവും കൂടുതൽ ഇന്റർനെറ്റ് റദ്ദാക്കല്‍ സംഭവിക്കുന്നത് ഇവിടെയാണ്.

ADVERTISEMENT

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ നിയമ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഈ വർഷമിത് കശ്മീരിൽ അടിച്ചേൽപ്പിച്ച 51-ാമത്തെ ഇന്റർനെറ്റ് റദ്ദാക്കലാണ്. അവസാനത്തേത് ഒരാഴ്ച മുൻപ് ജമ്മു കശ്മീരിലെ ഷോപ്പിയൻ പ്രദേശത്ത് ഭീകരവാദികളെ പിടികൂടുന്നതിന്റെ ഭാഗമായി ആയിരുന്നു.

ADVERTISEMENT

ജമ്മു കശ്മീരിൽ 2012 മുതൽ ഇതുവരെ 176 ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ കണ്ടു. രാജ്യത്തെ മൊത്തം കണക്കുകൾ നോക്കുമ്പോൾ ഇത് 51 ശതമാനമാണ്. 61 തവണ രാജസ്ഥാൻ, 16 തവണ ഉത്തർപ്രദേശ് എന്നിവയാണ് അടുത്ത സംസ്ഥാനങ്ങൾ. യഥാക്രമം 2015 ലും 2016 ലും മാത്രമാണ് അവരുടെ ആദ്യത്തെ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ കണ്ടത്.

2018-ൽ ജമ്മു കശ്മീരിൽ 65 ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ കണ്ടു. 2017 ൽ 32 എണ്ണവും. 2016 ൽ 10 തവണയും 2015, 2014, 2013 വർഷങ്ങളിൽ 5 തവണയും 2012 ൽ 3 പ്രാവശ്യവും ഇന്റർനെറ്റ് വിലക്കി. എന്തായാലും 2019 ൽ ഇത് 100 കടക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ക്രമസമാധാനം നിലനിർത്താൻ ഈ ബ്ലാക്ക് ഔട്ടുകൾ യഥാർഥത്തിൽ സഹായകരമാണോ അതോ നാട്ടുകാർക്കിടയിൽ കൂടുതൽ ഭയവും അശാന്തിയും സൃഷ്ടിക്കാൻ അശ്രദ്ധമായി സഹായിക്കുന്നുണ്ടോ എന്നത് മറ്റൊരു ചർച്ചാവിഷയമാണ്.